Current Affairs

മൃതദേഹങ്ങളുമായി മാത്രം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന സീരിയല്‍ കില്ലര്‍ പിടിയില്‍, വെളിപ്പെടുത്തലുകള്‍ കേട്ട് ഞെട്ടി പോലിസ്

ഖമറുസ്മാന്‍ സര്‍ക്കാര്‍ എന്ന 42കാരനായ സീരിയല്‍ കില്ലറെയാണ് പോലീസ് പിടികൂടിയത്. ഇയാള്‍ മൃതദേഹങ്ങളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുമായിരുന്നു. അതുകൊണ്ട് തന്നെ ഇയാള്‍ സ്ത്രീകളെ കൊലപ്പെടുത്തിയ ശേഷം മാത്രമേ ഉപയോഗിക്കു.  ഖമറുസ്മാനെ അറസ്റ്റ് ചെയ്തത് ബംഗാള്‍ പോലീസാണ്.

പ്രതിയുടെ പ്രധാന വിനോദം  ശവങ്ങളുമായി സെക്‌സിലേര്‍പ്പെടുകയായിരുന്നു. 2013 മുതല്‍ നടന്ന പല കൊലപാതകങ്ങളിലും ഇയാള്‍ക്ക് പങ്കുള്ളതായി സംശയിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു. ആറ് സ്ത്രീകളെയാണ് ഇയാള്‍ കഴിഞ്ഞ അഞ്ച് മാസത്തിനിടെ  കൊലപ്പെടുത്തി ഭോഗിച്ചിരിക്കുന്നത്.

രക്തം മരവിക്കുന്ന കഥകളാണ് പുറത്തുവന്നിരിക്കുന്നത്. ബാഗില്‍ സൈക്കിള്‍ ചെയിനും ഇരുമ്പ് ദണ്ഡുമാണ് ഉണ്ടായിരുന്നതെന്ന് പോലീസ് വ്യക്തമാക്കി.ഉച്ചയ്ക്ക് ശേഷമാണ് കുറ്റകൃത്യം നടത്തുന്നത്. സൈക്കിള്‍ ചെയിനോ ഇരുമ്പ് ദണ്ഡോ ഉപയോഗിച്ച് സ്ത്രീകളെ കൊലപ്പെടുത്തും. തുടര്‍ന്ന് ആ മൃതദേഹവുമായി പ്രതി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയാണ് പതിവ്.

ചില സ്ത്രീകളുടെ രഹസ്യഭാഗങ്ങളില്‍ ഇയാള്‍ മൂര്‍ച്ചയേറിയ ആയുധങ്ങള്‍ കടത്തിയതായും കണ്ടെത്തിയിരുന്നു. പലപ്പോഴും ഇയാളുടെ ആക്രമണത്തിന് ഇരയാകുന്നത് മധ്യവയസ്‌കരായ സ്ത്രീകളാണ്. രതിവൈകൃതങ്ങളില്‍ മാത്രം സംതൃപ്തി കണ്ടെത്തുന്നതിന് വേണ്ടിയാണ് ഇയാള്‍  ഇതെല്ലം ചെയ്യുന്നത്.

Trending

To Top
Don`t copy text!