Current Affairs

മെസിയുടെ അപരന്‍ താന്‍ യഥാര്‍ത്ഥ മെസിയാണെന്ന് 23 യുവതികളെ തെറ്റ്ധരിപ്പിച്ച് കിടക്ക പങ്കിടീച്ചു..! യുവതികള്‍ രംഗത്ത്

ഇതിനോടകം തന്നെ ഇറാനിയന്‍ മെസിയെ ലോകത്തെ മിക്ക ഫുട്ബോള്‍ ആരാധകര്‍ക്കും അറിയാവുന്നതാണ്. പക്ഷെ അത്  മെസിയുമായി അമ്പരപ്പിക്കുന്ന രൂപസാദൃശ്യത്തിന്‍റെ പേരിലായിരുന്നു എന്ന് മാത്രം. പക്ഷെ ഇപ്പോള്‍ അദ്ദേഹം ഒരു അപവാധത്തില്‍ പെട്ടിരിക്കുകയാണ്.

റാസ പരസ്‌തേശ് എന്നാണ് ഇറാനിയന്‍ മെസിയുടെ പേര്. ഇപ്പോള്‍ പുറത്തുവന്ന വാര്‍ത്ത സ്ത്രീകളെ പാട്ടിലാക്കാന്‍  മെസിയുമായുള്ള തന്റെ രൂപസാദൃശ്യം റാസ ഉപയോഗിച്ചുവെന്നാണ്. റാസ ഇത്തരത്തില്‍ വഞ്ചിച്ചത് 23 യുവതികളെയാണ്.  സ്പാനിഷ് മാധ്യമമായ മാര്‍ക്കയാണു വാര്‍ത്ത പുറത്ത്  കൊണ്ടുവന്നത്.

മുന്‍പ് റാസയുടെ പരാതി ഏറെ ശ്രദ്ധപിടിച്ച് പറ്റിയിരുന്നു മെസിയുമായുളള രൂപസാദൃശ്യം തന്റെ സ്വകാര്യത നഷ്ടപ്പെടുത്തിയെന്നതായിരുന്നു അത്. റാസ പ്രശസ്തനായത് ഒരു ബാഴ്‌സലോണ ജെഴ്‌സി മകനു നല്‍കി രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് റാസയുടെ അച്ഛന്‍ ഫോട്ടോയെടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തതോടെയാണ്.

എന്നാല്‍ ഇറാന്‍ അധികൃതര്‍ പറയുന്നത് റാസയ്‌ക്കെതിരെയുളള ആരോപണത്തില്‍ കഴമ്പില്ലെന്നാണ് . ഇപ്പോഴും ബാഴ്‌സലോണ ജെഴ്‌സിയും അണിഞ്ഞേ റാസ നടക്കാറുള്ള്. മുമ്പ് പൊതു റോഡില്‍ മറ്റുള്ളവരുമായി സെല്‍ഫി എടുത്തു  ഗതാഗത സ്തംഭനം ഉണ്ടാക്കിയതിനു പോലിസ് അറസ്റ്റ്   ചെയ്തിട്ടുണ്ട്.

Trending

To Top
Don`t copy text!