മലയാളം ന്യൂസ് പോർട്ടൽ
Malayalam Article

മൊബൈൽ ഫോൺ വില്ലനാകുന്നു…

മൊബൈൽ ഫോണും രോഗം പരത്തുന്നു.ഇന്നത്തെ തലമുറക്ക് ഫോൺ ഇല്ലാതെ പറ്റത്തില്ല എന്നൊരു അവസ്ഥയാണ് നമുക്ക് കാണാൻ കഴിയുന്നത്. പൊതുസ്ഥലങ്ങളില്‍ പോയിവന്നാല്‍ സോപ്പോ ഹാന്‍ഡ്‍വാഷോ ഉപയോഗിച്ച് കൈ നന്നായി കഴുകി വൃത്തിയാക്കുക നിത്യ ജീവിതത്തിലെ മൊബൈൽ ഫോൺ ഉപയോഗം വഴി അണുബാധയുണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.നിത്യജീവിതത്തില്‍ നമ്മുടെ ശരീരത്തിലേക്ക് രോഗകാരികളായ അണുക്കള്‍ എത്താന്‍ പല വഴികള്‍ ഇങ്ങനെ തുറന്നുകിടക്കുകയാണ്. വീട്ടിലിരിക്കുമ്പോഴും ജോലിക്ക് പോകുമ്പോഴും പുറത്തുപോകുമ്പോഴും എന്തിന് അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുമ്പോള്‍ പോലും മൊബൈല്‍ ഫോണ്‍ മാറ്റിവച്ചുള്ള പരിപാടിക്ക് നമ്മളെ കിട്ടില്ല, അല്ലേ? ഇങ്ങനെ എല്ലായിടത്തും ഇഷ്ടാനുസരണം കൊണ്ടുവച്ച ഫോണ്‍ മണിക്കൂറില്‍ എത്ര തവണയാണ് നമ്മള്‍ മുഖത്ത് വയ്ക്കുകയും കയ്യിലെടുക്കുകയും ചെയ്യുന്നത്. ഇതിലൂടെ തന്നെ നമുക്ക് നല്ല രീതിയിലുള്ള അണുബാധയുണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

മൊബൈല്‍ ഫോണ്‍ കഴിവതും അതിന്റെ കവറില്‍ നിന്ന് മാറ്റാതെ തന്നെ എല്ലായിടത്തും വയ്ക്കുകയും കഴിവതും ഹെഡ്‌സെറ്റ് ഉപയോഗിക്കുകയും ചെയ്യുന്നതാണ് ഇതിനെ പ്രതിരോധിക്കാനുള്ള ഏകമാര്‍ഗം. അതുപോലെ തന്നെ നമ്മുടെ ഫോണ്‍ പരമാവധി മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ നല്‍കാതിരിക്കുക. മറ്റുള്ളവരുടേത് നമുക്കും ഉപയോഗിക്കാതിരിക്കാം. പഴ്‌സുകളിലൂടെയും വാലറ്റുകളിലൂടെയുമാണ് അണുബാധ പടരാനുള്ള മറ്റൊരു സാധ്യത. കടകളിലോ ഹോട്ടലിലോ ആശുപത്രിയിലോ റെയില്‍വേ സ്റ്റേഷനിലോ ഒക്കെയാകട്ടെ കാശ് കൗണ്ടറുകളില്‍ പഴ്‌സ് എടുത്തുവയ്ക്കുന്നത് നമുക്ക് പതിവാണ്. എപ്പോഴും കൂടെക്കൊണ്ടുനടക്കുന്ന ഈ പഴ്‌സില്‍ നിന്ന് പിന്നീട് അണുബാധയുണ്ടായേക്കാം.

എടിഎം കൗണ്ടറുകളിലെ കീപാഡുകള്‍, ഓഫീസ് കീബോര്‍ഡുകള്‍- ഓഫീസ് ടിവിയിലെ റിമോട്ട് കണ്‍ട്രോള്‍ ഇവയെല്ലാം ഇതുപോലെ തന്നെ അണുക്കളെ പടര്‍ത്തുന്ന ഇടങ്ങളാണ്. ഒരുപാടുപേര്‍ ഒന്നിച്ച് ഉപയോഗിക്കുന്നതിനാലും, നഖങ്ങളും വിരലറ്റങ്ങളും പലതവണ പതിയാന്‍ സാധ്യതയുള്ളതുമായ ഇടങ്ങളായതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. കോവണികളുടെ പിടി, എസ്‌കലേറ്ററിലെ പിടി- എന്നിവയിലൂടെയും നമ്മളിലേക്ക് അണുക്കള്‍ പടര്‍ന്നേക്കാം. പ്രത്യേകിച്ച് പൊതുസ്ഥലങ്ങളില്‍ ഉള്ളവ. ഇതും ഒരുപാട് പേര്‍ ഒന്നിച്ച് ഉപയോഗിക്കുന്നുവെന്നതാണ് കാരണമാകുന്നത്. ആശുപത്രിയില്‍ നിന്നും ഉണ്ടാകുന്ന അണുബാധയെ വളരെ ഗൗരവത്തോടെയാണ് ലോകാരോഗ്യ സംഘടന കാണുന്നത്.ഹോസ്പിറ്റല്‍ അക്വേഡ് ഇന്‍ഫെക്ഷന്‍ മൂലം പ്രതിവര്‍ഷം 1.4മില്ല്യണ്‍ ആളുകള്‍ക്ക് ലോകത്ത് അണുബാധ ഏല്‍ക്കുന്നുണ്ടെന്ന് ഇന്‍റര്‍നാഷണല്‍ നോസോകോമിയല്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ കണ്‍സോര്‍ഷ്യം കോര്‍ഡിനേറ്റര്‍ ഡോ.റോസന്താള്‍ പറയുന്നു. ഇതില്‍ ഇരുപത്തഞ്ച് ശതമാനം ഇന്ത്യയിലാണ്. ആശുപത്രിയില്‍ നിന്നും പിടിപെടുന്ന അണൂബാധ മൂലം ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് അമേരിക്ക, അര്‍ജന്‍റീന തുടങ്ങിയ രാജ്യങ്ങളിലാണ്. മരുന്നുകളോട് അധികം പ്രതികരിക്കാത്ത അസിനിറ്റോ ബാക്ടര്‍ ബൗമാനി എന്ന ബാക്ടീരിയയാണ് അവിടെ വില്ലന്‍. പഠനത്തിന് ശേഷം സൊരാക്കോ ആശുപത്രിയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിച്ചിട്ടുണ്ട്.