മോഹന്‍ലാല്‍ വേദിയിൽ രജനി എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്നു..! വീഡിയോ കാണാം .. - മലയാളം ന്യൂസ് പോർട്ടൽ
Film News

മോഹന്‍ലാല്‍ വേദിയിൽ രജനി എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്നു..! വീഡിയോ കാണാം ..

തെന്നിന്ത്യൻ താരങ്ങൾ അണിനിരന്ന വേദിയിൽ മുണ്ടുടുത്ത് മിന്നും താരമായി എത്തിയ മോഹൻലാലിന്റെ ചിത്രങ്ങൾ തരംഗമായിരുന്നു. സൗത്ത് ഇന്ത്യൻ സ്റ്റണ്ട് ഡയറക്ടേഴ്സ് ആൻഡ് ആക്ടേഴ്സ് യൂണിയന്റെ സുവർണ ജൂബിലി ആഘോഷച്ചടങ്ങിലാണു ലാലേട്ടൻ സ്ഫടികത്തിലെ ആടുതോമയെ അനുസ്മരിപ്പിക്കുന്ന മാസ് ലുക്കിലെത്തിയത്.  ഇപ്പോള്‍ മോഹന്‍ലാല്‍ വേദിയില്‍ നില്‍ക്കുന്ന വീഡിയോ വൈറലാകുകയാണ്.

വേദിയിലേക്ക് മോഹന്‍ലാല്‍ എത്തിയതും താഴെയിരുന്ന രജനി എഴുന്നേറ്റ് നിന്ന് കൈവീശുകയായിരുന്നു. തന്റെ ഗുരുക്കന്മാരായ സ്റ്റണ്ട്മാസ്റ്റേഴ്‌സിനെക്കുറിച്ച് വാനോളം പുകഴ്ത്തിയ മോഹന്‍ലാല്‍ അവര്‍ക്ക് പുരസ്‌കാരം നല്‍കി ആദരിച്ചു. ത്യാഗരാജന്‍ മാസറ്ററുടെ കാലില്‍ വീഴുന്ന മോഹന്‍ലാലിനെ കണ്ട് തമിഴ് താരങ്ങൾ കയ്യടിച്ച് അഭിനന്ദിച്ചു.

ഓറഞ്ച് കുർത്തയും കാവി മുണ്ടും ധരിച്ചാണു താരമെത്തിയത്. രജനീകാന്ത്, വിശാൽ, സൂര്യ, ധനുഷ്, കാർത്തി, വിജയ് തുടങ്ങി തെന്നിന്ത്യയിലെ ഒട്ടേറെ സൂപ്പർ താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു.  

ഒാറഞ്ച് നിറത്തിലുള്ള കുർത്തയും കാവിമുണ്ടും ധരിച്ചാണ് മോഹൻലാൽ എത്തിയത്. ഏവരും കോട്ടും സ്യൂട്ടും അണിഞ്ഞെത്തിയപ്പോൾ നാടൻ സ്റ്റൈലിൽ മീശയും പിരിച്ചായിരുന്നു താരരാജാവിന്റെ വരവ്.

https://youtu.be/n4tF2GGen1M

50 വർഷം മുൻപ് എംജിആറാണു യൂണിയൻ ഉദ്ഘാടനം ചെയ്തത്. എംജിആറിന്റെ ജന്മശതാബ്ദി വർഷത്തിൽ സംഘടനയുടെ അൻപതാം വാർഷികം ആഘോഷിക്കുന്നതിൽ സന്തോഷമുണ്ടെന്നു രജനീകാന്ത് പറഞ്ഞു.

Join Our WhatsApp Group

Trending

To Top
Don`t copy text!