Film News

മോഹൻലാലിൻറെ പുതിയ ലൂക്കിന്റെ രഹസ്യം കേട്ട് ഞെട്ടിത്തരിച്ചു സിനിമാലോകം….വർക്ക് ഔട്ട് വീഡിയോ വൈറൽ…..

ആകാംഷയ്ക്ക് വിരാമമിട്ട് ഒടിയന്‍ ലുക്കില്‍ മോഹന്‍ലാല്‍ .മീശയെടുത്ത് ക്ലീന്‍ ഷേവ് ലുക്കിലുള്ള മോഹന്‍ലാലിനെ കാണാനായി നൂറുകണക്കിന് ആരാധകരാണ് ഇടപ്പള്ളിയിലെത്തിയത്. ഇതെന്ത് മറിമായം എന്നാണ് ലാലേട്ടന്റെ പുത്തന്‍ ലുക്ക് കണ്ട് ആരാധകര്‍ ചോദിക്കുന്നത്.

ഒടിയന്‍’ എന്ന ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ തടി കുറച്ചത് സമൂഹ മാധ്യമങ്ങളില്‍ ഏറെ വൈറലായിരുന്നു. തടിയൊക്കെ കുറച്ച് സ്ലിം ആയ താരത്തിന്റെ പുത്തന്‍ ചിത്രങ്ങള്‍ക്കായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഇതിനിടെ ആരാധകരെ തീര്‍ത്തും ഞെട്ടിച്ചുകൊണ്ട് കിടിലന്‍ ലുക്കില്‍ കൊച്ചി ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടിലെത്തി. ആ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.ഇതിന് പിന്നാലെയാണ് ഇന്ന് താരം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

താരത്തിന്റെ മേക്കോവര്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകരും സോഷ്യല്‍ മീഡിയയും. ചിത്രത്തിനായി പതിനെട്ടു കിലോയോളം ശരീര ഭാരം കുറച്ചു മുപ്പതുകാരനായ ഒടിയന്‍ മാണിക്യന്റെ ലുക്കില്‍ മോഹന്‍ലാല്‍ എത്തിയത് കണ്ടു ഞെട്ടിത്തരിച്ചിരിക്കുകയുമാണ് പ്രേക്ഷകരും സിനിമാ ലോകവും.

1986 ഇല്‍ സത്യന്‍ അന്തിക്കാട് ഒരുക്കിയ പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ എന്ന ചിത്രത്തിലേതിന് സാമ്യമുള്ള ഒരു ലുക്കിനു സമാനമാണ് താരത്തിന്റെ ഇപ്പോഴത്തെ അപ്പിയറന്‍സ്. ആ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ മോഹന്‍ലാലിന് വെറും ഇരുപത്തിയാറു വയസ്സ് മാത്രം ആണുള്ളത്.

ഒടിയന്‍ പോലുള്ള ചിത്രങ്ങള്‍ വല്ലപ്പോഴുമേ സംഭവിക്കൂ. അതുകൊണ്ടു തന്നെ ആ കഥാപാത്രത്തിന് വലിയ തയ്യാറെടുപ്പുകള്‍ വേണ്ടി വരും എന്നാണ് മോഹന്‍ലാല്‍ തന്റെ മേയ്ക്ക് ഓവറിനെ കുറിച്ച് പറയുന്നത്. അടുത്ത വര്‍ഷം ജനുവരിയോടെയാണ് വി.എ ശ്രീകുമാര്‍ മേനോന്‍ ഒരുക്കുന്ന ഒടിയന്‍ എന്ന ചിത്രത്തില്‍ പുത്തന്‍ ലുക്കുമായി താരത്തിന്റെ ജോയിനിങ്.

ലാലേട്ടന്റെ വർക്ക് ഔട്ട് വീഡിയോ ആണ്‌ ഇപ്പോൾ വൈറൽ ആയിക്കൊണ്ടിരിക്കുന്നതു . ആരാധകരെ എന്നും ഞെട്ടിച്ചിട്ടുള്ള ലാലേട്ടന്റെ പുതിയ ലുക്ക് കണ്ടു അന്തം വിട്ടിരിക്കുകയാണ് പ്രേക്ഷകർ .

https://youtu.be/FjnOo3pMudA

Trending

To Top
Don`t copy text!