മോഹൻലാലും രമ്യ കൃഷ്ണനും !! ആടുതോമ ഗെറ്റപ്പിൽ പുതിയ മോഹൻലാൽ ചിത്രം വരുന്നു !! - മലയാളം ന്യൂസ് പോർട്ടൽ
Film News

മോഹൻലാലും രമ്യ കൃഷ്ണനും !! ആടുതോമ ഗെറ്റപ്പിൽ പുതിയ മോഹൻലാൽ ചിത്രം വരുന്നു !!

ഭരതന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന സ്ഫടികത്തിലെ ആടു തോമയെ ആരും മറന്നിട്ടുണ്ടാകില്ല. മലയാളികയുടെ മനസ്സിൽ എക്കാലവും നിറഞ്ഞു നിൽക്കുന്ന മോഹൻലാൽ ചിത്രമാണ് സ്പടികം. മോഹന്‍ലാലിന്റെ ഗംഭീരന്‍ മേക്കോവറും നെഗറ്റീവ് ഹീറോ ടച്ചും തിലകന്റെ പ്രകടനവും വച്ചു നോക്കുമ്ബോള്‍ ഭദ്രന്‍ എന്ന സംവിധായകനില്‍നിന്ന് പിന്നീട് മെച്ചപ്പെട്ട പിറവികളൊന്നും ഉണ്ടായിട്ടില്ല. ഒളിമ്ബ്യന്‍ അന്തോണി ആദം, ഉടയോന്‍ എന്നീ സിനിമകളാണു പിന്നീടു വന്നതെന്നും ‘ആടു തോമ’യെപ്പോലെ ഒരു ‘ഐക്കണ്‍’ സൃഷ്ടിക്കാന്‍ ഈ സിനിമകള്‍ക്കൊന്നും കഴിഞ്ഞില്ല. എന്നാല്‍, ആടുതോമയ്ക്കൊപ്പം പിടിച്ചുനില്‍ക്കാന്‍ കഴിയുന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് സംവിധായകന്‍ എന്നാണ് ഏറ്റവും പുതിയ വിവരം.

സിനിമയ്ക്കായി മോഹന്‍ലാല്‍ നൂറു ദിവസമാണ് നല്‍കിയിരിക്കുന്നത്. വിഎ ശ്രീകുമാറിന്റെ ഒടിയന്‍, അജോയ് വര്‍മയുടെ പേരിടാത്ത ചിത്രം എന്നിവയുടെ തിരക്കുകള്‍ കഴിഞ്ഞാല്‍ ഷൂട്ടിങ് ജനുവരിയില്‍ തുടങ്ങും. ഇതും ഒരു ‘ആക്ഷന്‍-പായ്ക്ക്ഡ്’ സിനിമ തന്നെയാകുമെന്നാണ് ഭദ്രന്റെ പ്രതികരണം. പ്രണയം, കുടുംബ ബന്ധങ്ങള്‍, നര്‍മം എന്നിവയും ഇതോടൊപ്പമുണ്ടാകും.

കേരളത്തിനു പുറത്തുള്ള വ്യക്തിയായിട്ടാണ് മോഹന്‍ലാല്‍ വരുന്നത്. നിരവധി ഭാഷകള്‍ കൈകാര്യം ചെയ്യാനറിയാവുന്നയാള്‍. മലയാളം, ഹിന്ദി, ഇംഗ്ലീഷ് അടക്കം നിരവധി ഭാഷകള്‍ കൈാര്യം ചെയ്യാനറിയാവുന്നയാള്‍. നിരവധി യാത്ര ചെയ്യുന്ന ഇയാള്‍ ഭാഷാ നൈപുണ്യം തന്നെയാണു പിടിവള്ളിയാക്കുന്നത്. ആടു തോമയെപ്പോലെ ‘റഫ് ആന്‍ഡ് ടഫ്’ കഥാപാത്രം തന്നെയാകും ഇതും.

ഈ ചിത്രത്തിനായി ഏവരും ആകാംഷയോടെ കാത്തിരിക്കുകയാണ്. ചിത്രത്തിൽ വൻ താര നിര തന്നെ അണിനിരക്കുന്നു എന്നാണ് റിപ്പോർട്ട്.

ഇതുവരെ പേരിടാത്ത ചിത്രം ‘റോഡ് മൂവി’യായിട്ടാകും ചിത്രീകരിക്കുക. മോഹന്‍ലാല്‍ ഇതുവരെ ഇത്തരമൊരു ചിത്രത്തിന്റെ ഭാഗമായിട്ടില്ല. കേരളത്തില്‍നിന്നു വിട്ടു പോയതിനുശേഷമുള്ള സാഹചര്യങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. പൂര്‍ണമായും കേരളത്തിനു പുറത്താകും ചിത്രീകരണം.

യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി ഭദ്രന്‍ തന്നെയാണു തിരക്കഥയൊരുക്കുന്നത്. തമിഴില്‍നിന്നും ശരത്കുമാറും രമ്യ കൃഷ്ണന്‍, സിദ്ദിഖ് എന്നിവരും സിനിമയുടെ ഭാഗമാകും. ഒരു പുതുമുഖത്തെയും സിനിമയില്‍ പരിചയപ്പെടുത്തുമെന്ന് ഭദ്രന്‍ പറഞ്ഞു.

Join Our WhatsApp Group

Trending

To Top
Don`t copy text!