Film News

മോഹൻലാൽ മുഖ്യാതിഥി : ഇന്ന് സംസ്ഥാന ചലച്ചിത്ര അവാർഡ് !

വിവാദങ്ങൾക്കൊടുവിൽ സംസ്ഥാന ചലച്ചിത്ര അവാർഡ് നിശ ഇന്ന് നടക്കും.തിരുവനന്തപുരത്ത് വെച്ചാണ് ചടങ്ങ് നടക്കുന്നത്.മോഹൻലാൽ മുഖ്യാതിഥി ആയി തന്നെ ചടങ്ങിൽ പങ്കെടുക്കും

മലയാള സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച്‌ കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ജെസി ഡാനിയല്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്ബിക്കാണ് നല്‍കുന്നത്. അഞ്ചു ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ഒറ്റമുറിവെളിച്ചത്തിന്റെ സംവിധായകനും നിര്‍മാതാവുമായ രാഹുല്‍ റിജി നായര്‍, രണ്ടാമത്തെ ചിത്രമായ ഏദന്റെ സംവിധായകന്‍ സഞ്ജു സുരേന്ദ്രന്‍, മികച്ച സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, മികച്ച നടന്‍ ഇന്ദ്രന്‍സ്, മികച്ച നടി പാര്‍വതി തുടങ്ങി അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരുമായ 43 പേര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങും.

 

Trending

To Top
Don`t copy text!