Film News

യാത്രയ്ക്കിടെ തനിക്ക് നേരിട്ട പീഡനം തുറന്ന് പറഞ്ഞ് നടി… വൈറലായി മീ ടൂ ക്യാമ്പയിന്‍!

സ്ത്രീകള്‍ നേരിടുന്ന ലൈംഗീക ചൂഷണത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന മീ ടൂ ക്യാമ്പയിന്‍ വൈറലായി മാറിയിരിക്കുകയാണ്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം നിരവധി താരങ്ങള്‍ ജോലി സ്ഥലത്തും പൊതു ഇടങ്ങളിലും തങ്ങള്‍ക്ക് നേരിട്ട ലൈംഗീക പീഡനങ്ങളും ദുരനുഭവങ്ങളും തുറന്ന് പറഞ്ഞ് രംഗത്തെത്തി.

ഫെയ്സ്ബുക് പോസ്റ്റിലൂടെയാണു കുട്ടിക്കാലത്ത് കാർ യാത്രയ്ക്കിടെ അനുഭവിക്കേണ്ടിവന്ന ലൈംഗിക പീഡനം മല്ലിക വിവരിച്ചത്. എനിക്കന്ന് ഏഴു വയസ്സ്. സഹോദരിക്കു 11 ഉം. അയാളുടെ കൈകൾ എന്റെ വസ്ത്രങ്ങളുടെ ഉള്ളിലൂടെ പരതി നടന്നു. സഹോദരിയുടെ ശരീരത്തിലും അയാൾ കൈ വച്ചു. കാറിൽ വച്ചായിരുന്നു സംഭവം. വാഹനം ഓടിച്ചിരുന്നത് അമ്മ. പിറകിലിരുന്ന ആയാളുടെ കൈകൾ മുഴുവൻ സമയത്തും എന്റെ വസ്ത്രങ്ങൾക്കുള്ളിലായിരുന്നു. അച്ഛൻ മറ്റൊരു കാറിലായിരുന്നു. സംഭവം അറിഞ്ഞപ്പോൾ അന്നു രാത്രിതന്നെ അച്ഛൻ അയാളുടെ താടിയെല്ല് അടിച്ചുതകർത്തു: മല്ലിക വെളിപ്പെടുത്തുന്നു.

മല്ലിക പീഡനവിവരം ഇപ്പോൾ വെളിപ്പെടുത്താൻ കാരണമായത് ഹോളിവുഡിനെ ഇളക്കിമറിച്ച് അടുത്തകാലത്തെത്തിയ മറ്റൊരു ലൈംഗികപീഡനം. ആ‍​ഞ്ജലീന ജോളിയും ഗിനത്ത് പാൾട്രൊയും ഉൾപ്പെടെ ഹോളിവുഡിലെ പ്രശസ്ത നടിമാരും മോഡലുകളും ചലച്ചിത്ര നിർമാതാവ് ഹാർവി വെയ്ൻസ്റ്റെയ്നെതിരെ ആരോപണവുമായി രംഗത്തെത്തുകയായിരുന്നു. ഇതോടെ അന്വേഷണം പഴയ കേസുകളിലേക്കു വ്യാപിപ്പിച്ചു. വെയ്ൻസ്റ്റെയ്ൻ ഉൾപ്പെട്ട പഴയ പീഡനക്കേസുകളെക്കുറിച്ച് അന്വേഷിക്കുന്നതു ന്യൂയോർക്ക് പൊലീസ്.
id=”zdt_display_placeholder_364488″> വര്‍ഷങ്ങള്‍ക്ക് മുമ്പ് നേരിടേണ്ടി വന്ന ദുരനുഭവമാണ് താരം ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്.നിരവധിപ്പേര്‍ ക്യാമ്പയിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും തങ്ങള്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ കുറന്ന പറഞ്ഞും രംഗത്തെത്തിയിരിക്കുകയാണ്. ഹിന്ദി ഹാസ്യ താരം മല്ലിക ദുവയാണ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്.

കാര്‍ യാത്രക്കിടെ

മല്ലിക ദുവ തന്റെ അമ്മയ്ക്കും സഹോദരിക്കും ഒപ്പം കാറില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. അന്ന് കൂടെ സഞ്ചരിച്ചിരുന്ന പുരുഷനാണ് താരത്തിന്റെ ശരീരത്തിന്റെ പല ഭാഗങ്ങളിലും പിടിക്കുകയും അമര്‍ത്തുകയും ചെയ്തത്.

അമ്മ പോലും അറിഞ്ഞില്ല

കാര്‍ ഓടിച്ചിരുന്നത് അമ്മയായിരുന്നു. പിന്‍സീറ്റിലിരുന്ന അയാളുടെ കൈകള്‍ ആ യാത്രയിലുടനീളം മല്ലികയുടെ വസ്ത്രത്തിനുള്ളിയായിരുന്നുവെന്നും താരം പറയുന്നു.

സഹോദരിയേയും വെറുതെ വിട്ടില്ല

തന്റെ മാത്രമല്ല ഒപ്പമിരുന്ന സഹോദരിയുടെ ശരീരത്തിലും ഇയാള്‍ പിടിച്ചു. ഏഴ് വയസുള്ളപ്പോഴായിരുന്നു മല്ലികയ്ക്ക് ഈ ദുരനുലഭവം നേരിട്ടത്. മല്ലികയ്ക്ക് അന്ന് 11 വയസായിരുന്നു പ്രായം.

അച്ഛന്‍ ഒപ്പിമല്ലായിരുന്നു

അച്ഛന്‍ മറ്റൊരു കാറിലായിരുന്നു സഞ്ചരിച്ചിരുന്നത്. പിന്നീട് ഇക്കാര്യം അച്ഛനോട് പറഞ്ഞ്. അന്ന് രാത്രി തന്നെ അച്ഛന്‍ അയാളുടെ വീട്ടിലെത്തി അയാളുടെ താടിയെല്ല് അടിച്ച് പൊട്ടിച്ചെന്നും താരം പറയുന്നു.

തുടക്കം ഹോളിവുഡില്‍ നിന്ന്

ലൈംഗീക ചൂഷണത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഒരോ ദിവസവും സിനിമ മേഖലകളില്‍ നിന്നും പുറത്ത് വരുന്നത്. ഹോളിവുഡില്‍ കോളിളക്കം സൃഷ്ടിച്ച നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്‌റ്റെയിനെതിരായ ലൈംഗീക ആരോപണങ്ങളാണ് പുതിയ വെളിപ്പെടുത്തലുകള്‍ക്ക് തുടക്കം കുറിച്ചത്.

മീ ടൂ ക്യാമ്പയിനിന്റെ തുടക്കം

ഹോളിവുഡ് നടി അലീസ മിലാനോയാണ് സോഷ്യല്‍ മീഡിയയില്‍ മീ ടൂ ക്യാമ്പയിന് തുടക്കം കുറിച്ചത്. ഹാര്‍വിയുടെ പീഡനത്തിന് ഇരയായവരോട് തുറന്ന് പറയാന്‍ ആവശ്യപ്പെട്ടായിരുന്നു താരം മീ ടു ക്യാമ്പയിന്‍ തുടങ്ങിയത്. ഇതിന്റെ ഭാഗമായിരുന്നു മല്ലികയുടെ വെളിപ്പെടുത്തല്‍.

പുലിവാല് പിടിച്ച് സജിത മഠത്തില്‍

മീ ടു ക്യാമ്പയിന്‍ മലയാളി താരങ്ങളും ഏറ്റെടുക്കുകയുണ്ടായി. ഇതിന്റെ പേരില്‍ പ്രചരിച്ച ഒരു ഫോര്‍വേഡ് പോസ്റ്റ് അതു പോലെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതാണ് സജിത മഠത്തിലിന് വിനയായത്. സജിത മഠിത്തിലും പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു.

Trending

To Top
Don`t copy text!