Malayalam Article

യുവതികള്‍ക്ക് പ്രവേശനം നിഷേധിച്ചിട്ടുണ്ടെങ്കിലും, ആ വര്‍ഷം സന്നിധാനത്തേയ്ക്ക് എത്തിയത് നിരവധിപേര്‍’! വാദത്തെ തള്ളി 1981ലെ പത്രവാര്‍ത്ത

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുളള തര്‍ക്കങ്ങള്‍ക്കിടയില്‍ 1981 ല്‍ സ്ത്രീകള്‍ സന്നിധാനത്ത് കൂട്ടത്തോടെയെത്തി ദര്‍ശനം നടത്തിയെന്ന പഴയ പത്രവാര്‍ത്ത പുറത്ത്. ഇതുമായി ബന്ധപ്പെട്ട ചിത്രവും വാര്‍ത്തയും 1981 നവംബര്‍ 19ന് പുറത്തിറങ്ങിയ മാതൃഭൂമി പത്രത്തില്‍ നല്‍കിയിട്ടുണ്ട്.

‘ശബരിമല ക്ഷേത്രത്തില്‍ യുവതികള്‍ ദര്‍ശനത്തിനെത്തരുതെന്നാണ് നിയമം. എന്നാല്‍ ഈ വര്‍ഷം നട തുറന്നപ്പോള്‍ മുതല്‍ മുമ്ബൊരിക്കലും ഉണ്ടാകാത്ത വിധം സ്ത്രീകള്‍ പ്രത്യേകിച്ച്‌ യുവതികള്‍ എത്തുന്നു’ എന്നാണ് ഫോട്ടോയ്‌ക്കൊപ്പം അടിക്കുറുപ്പ് നല്‍കിയിരിക്കുന്നത്.

നിയമപരമായി പ്രായം കഴിയാത്ത സ്ത്രീകള്‍ സന്നിധാനത്തിലെത്തുന്നതിനെ ചെറുക്കുമെന്ന് അയ്യപ്പ സേവാസംഘം പ്രസിഡന്റ് എന്‍ മോഹന്‍കുമാര്‍ പമ്ബയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രസ്താവിച്ചുവെന്നും വാര്‍ത്തയില്‍ നല്‍കിയിട്ടുണ്ട്.

Trending

To Top
Don`t copy text!