Current Affairs

യൂട്യൂബ് വീഡിയോ അനുകരിച്ച് പ്രസവിക്കാൻ ശ്രമം. ഒടുവിൽ അവിവാഹിതയായ യുവതിക്ക് സംഭവിച്ചത്…

യൂട്യൂബ് വീഡിയോ അനുകരിച്ച് പ്രസവിക്കാൻ ശ്രമിച്ച യുവതി തക്ക സമയത്ത് ചികിൽത്സ കിട്ടാതെ മരിച്ചു. വിചിത്രമായ ഈ സംഭവം നടന്നത് ഉത്തർപ്രദേശിലെ ഗോരഖ്പൂരിലാണ്. പൂർണ ഗർഫിണിയായ യുവതി കഴിഞ്ഞ ഞായറാഴ്ച്ച ഘോരക്പുരിലെത്തി ഒരു വാടകവീടെടുത്ത് താമസിക്കാൻ  തുടങ്ങിയിരുന്നു.  എന്നാൽ കഴിഞ്ഞ ദിവസം യുവതിയുടെ മുറിയുടെ വാതിലിലൂടെ രക്തം പുറത്തേക്ക് ഒഴുകിവരുന്നത് കണ്ടു സംശയം തോന്നിയ സമീപത്ത് താമസിക്കുന്നവർ ആദ്യം യുവതിയെ വിളിച്ചെങ്കിലും വാതിൽ തുറന്നില്ല. തുടർന്ന് വാതിൽ പൊളിച്ച് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. യുവതിയും കുഞ്ഞും രക്തത്തിൽ കുളിച്ച് കിടക്കുന്നു. 

ഉടൻതന്നെ ഇരുവരെയും ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. യൂട്യൂബ് വീഡിയോ കണ്ടു പ്രസവം സ്വയം എടുക്കാനായിരുന്നു യുവതി ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. അഞ്ചു വർഷമായി ഗോരഖ്പൂരിൽ താമസിച്ചു പരീക്ഷകൾക്ക് തയ്യാറെടുക്കുകയായിരുന്നു യുവതിയെന്നു ബന്ധുക്കൾ അറിയിച്ചു. ഇവർ പരാതിപ്പെടാത്തതിനാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്‌തില്ല.

Trending

To Top
Don`t copy text!