മലയാളം ന്യൂസ് പോർട്ടൽ
Current Affairs

രണ്ടാനച്ഛന്‍ 12 കാരിയെ 20 വർഷം തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചു, ഈ കാലയളവില്‍ കുട്ടി ജന്മം നല്‍കിയത് 9 കുട്ടികള്‍ക്ക്

ഹെന്റി മൈക്കള്‍ പിയറ്റാണ് 12-ആം വയസ്സില്‍ ഭാര്യയുടെ ആദ്യവിവാഹത്തിലെ മകളെ തട്ടിക്കൊണ്ടു പോയി 20 വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ചത്.  9 കുട്ടികൾക്കാണ് 20 വർഷത്തോളം നീണ്ട പീഡനത്തിനിടയിൽ പെൺകുട്ടി ജന്മം നൽകിയത്.  മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ഈ കുറ്റകൃത്യം ചെയ്തത് 63 വയസ്സുള്ള ഹെന്റി മൈക്കള്‍ പിയറ്റാണ്.

1997-ലാണ് 12-ആം വയസ്സില്‍ റോസലിന്‍ മക്ഗിന്നിസിനെ ഒക്ലഹോമയിലെ വീട്ടില്‍നിന്ന് മൈക്കല്‍ പിയേറ്റ് തട്ടിക്കൊണ്ടുപോയത്.  അടുത്തിടെയാണ് ഇയാളുടെ തടവിൽ നിന്നും  റോസലിൻ രക്ഷപെട്ടത്. തടവറയില്‍നിന്ന് രക്ഷപ്പെട്ട് മെക്സിക്കോയിലുള്ള മക്കളുടെ അടുത്ത് മടങ്ങിയെത്തിയ റോസലിന്‍, താന്‍ നേരിട്ട പീഡനം പിന്നീട് പൊലീസിനെ അറിയിച്ചു.

തുടർന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.  ഒരു മനുഷ്യന്  12 വയസ്സുമാത്രമുള്ള ഒരു കുട്ടിയോട് ഇങ്ങനെയൊക്കെ പെരുമാറാന്‍ എങ്ങനെ സാധിക്കുന്നുവെന്ന് അറിയില്ലെന്നും അവർ പറയുന്നു. എന്താണ് സംഭവിക്കുന്നതെന്നുപോലും തനിക്ക്   ആസമയത്  മനസ്സിലായിരുന്നില്ലെന്ന് റോസലിന്‍ പറയുന്നു.

അവരുടെ അമ്മ മൈക്കലുമായി പ്രണയത്തിലാകുന്നത് റോസലിന് ഒമ്പത് വയസ്സുള്ളപ്പോഴാണ്. ആ സമയത്തും മൈക്കല്‍ തന്നെ ലൈംഗികമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് റോസലിന്‍ പറയുന്നു. റോസലിന്‍ ആദ്യ കുട്ടിയെ പ്രസവിച്ചത് 15-ആം വയസ്സിലാണ്.