രണ്ടാമൂഴം : ആര്‍ബിട്രേറ്ററെ നിയമിക്കണമെന്ന്​ സംവിധായകന്‍

കോഴിക്കോട്​: എം.ടി. വാസുദേവന്‍ നായരു​ടെ നോവല്‍ ‘രണ്ടാമൂഴം’ സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട്​ അദ്ദേഹം നല്‍കിയ കേസ്​ കോഴിക്കോട്​ ഒന്നാം അഡീഷനല്‍ മുന്‍സിഫ്​ കോടതി ഡിസംബര്‍ ഏഴിലേക്ക്​​ മാറ്റി. സംവിധായകന്‍ വി.എ. ശ്രീകുമാര്‍ മേനോന്‍, അദ്ദേഹം മാനേജിങ്​​ ഡയറക്​ടറായ എര്‍ത്ത്​​ ആന്‍ഡ്​​ എയര്‍ ഫിലിംസ്​ പ്രൈവറ്റ്​ ലിമിറ്റഡ്​ എന്നിവര്‍ക്കെതിരെ എം.ടി നല്‍കിയ ​കേസില്‍ എതിര്‍ഭാഗത്തിനു വേണ്ടി അഡ്വ. എം. അശോകന്‍ വ്യാഴാഴ്​ച ഹാജരായി വക്കാലത്ത്​ നല്‍കി.കേസ്​ ആര്‍ബിട്രേറ്റര്‍ മുഖേന തീര്‍പ്പുകല്‍പിക്കണമെന്ന്​ ആവശ്യപ്പെട്ട്​ ശ്രീകുമാര്‍ മേനോനുവേണ്ടി അപേക്ഷ നല്‍കി. ഇതിനുള്ള എം.ടിയുടെ എതിര്‍ഹരജിയും പ്രധാന ഹരജിയിലുള്ള എതിര്‍ സത്യവാങ്​മൂലവും നല്‍കാനാണ്​ കേസ്​ മാറ്റിയത്​.ശ്രീകുമാര്‍ മേനോന്‍ രണ്ടാമൂഴം തിരക്കഥ ഉപയോഗിക്കുന്നത‌് താല്‍ക്കാലികമായി തടഞ്ഞ്​ കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
2014 ഡിസംബറിലുണ്ടാക്കിയ കരാര്‍പ്രകാരം തിരക്കഥ കൈമാറിയിട്ടും നിശ്ചിത കാലത്തിനകം സിനിമയാക്കാതെ വൈകിപ്പിച്ചതിനെ തുടര്‍ന്ന്​ കഥ തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ടാണ്​ അഡ്വ. കെ.ബി. ശിവരാമകൃഷ്​ണന്‍ മുഖേന എം.ടി കോടതിയിലെത്തിയത്​. രണ്ടു​ കോടി രൂപ പ്രതിഫലത്തിന്​​​​ തിരക്കഥ കൈമാറാനാണ്​ കരാര്‍. ര‍ണ്ടാമൂഴം വലിയ പ്രോജക്ടായതിനാലാണ് സമയമെടുക്കുന്നതെന്നാണ്​ ശ്രീകുമാര്‍ മേനോ​​​​െന്‍റ നിലപാട്​​.

Recent Posts

പിറന്നാൾ സ്‌നേഹം, ഇന്നും എന്നേക്കും! അഭിഷേകിന് ജന്മദിനാശംസകൾ നേർന്ന് ഐശ്വര്യ!!

ബോളിവുഡിലെ സൂപ്പർ താരങ്ങളിലൊരാളാണ് അഭിഷേക് ബച്ചൻ. 47-ാം പിറന്നാൾ ആഘോഷിക്കുന്ന ഭിഷേക് ബച്ചന് ആശംസകൾ നേരുകയാണ് സഹപ്രവർത്തകരും ആരാധകരും. അഭിഷേക്…

28 mins ago

ആ സന്ദർഭങ്ങളിൽ അവൻ നന്നായി പേടിച്ചു വിറച്ചിരുന്നു..മാളവിക മോഹൻ തുറന്ന്  പറയുന്നു..

നീണ്ട ഇടവേളയ്ക്ക് ശേഷം  ക്രിസ്റ്റി എന്ന സിനിമയിലൂടെ തിരിച്ചെത്തിയിരിക്കുകയാണ് മാളവിക മോഹൻ.എന്നാൽ ചിത്രത്തിൽ നായകൻ ആയിട്ട് എത്തുന്നത് മാത്യു തോമസ്…

56 mins ago

മൂന്നു നടിമാരുമായി മരുഭൂമിയിൽ അതിസാഹസികമായി വാഹനമോടിച്ച് മമ്മൂട്ടി!!

മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ക്രിസ്റ്റഫർ. ചിത്രം ഫെബ്രുവരി ഒമ്പതിന് തിയറ്ററുകളിലെത്തും. ഇതിന് മുന്നോടിയായി…

2 hours ago