Malayalam Article

രണ്ടുമാസം പ്രായമുള്ളപ്പോൾ മകളെ ഉപേക്ഷിച്ചു അമ്മ മറ്റൊരാൾക്കൊപ്പം പോയി. ശേഷം മക്കൾക്കുവേണ്ടി മാത്രം ജീവിച്ചൊരു അച്ഛന്റെ കഥ!

രണ്ടുമാസം പ്രായമുള്ളപ്പോൾ തന്റെ മകളെയും ഉപേക്ഷിച്ചു അന്ന് വരെയുള്ള തന്റെ സമ്പാദ്യവുമായി ഭാര്യ മറ്റൊരാൾക്കൊപ്പം പോയപ്പോൾ ആ അച്ഛൻ തളരാതെ പിടിച്ചു നിന്നത് തന്റെ മകളെ പൊന്നുപോലെ വളർത്തണമെന്നുള്ള വാശികൊണ്ടായിരുന്നു. ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിലെ ഹൃദ്യമായ ഒരു ജീവിതകുറിപ്പിലെ വരികളാണിത്. താൻ ജീവനുതുല്യം സ്നേഹിച്ച തന്റെ പെണ്ണ് തന്നെ ചതിച്ചു മറ്റൊരാൾക്കൊപ്പം ഇറങ്ങിപോയതിനേക്കാൾ അദ്ദേഹത്തെ തളർത്തിയത് നൊന്തുപ്രസവിച്ച തന്റെ കുഞ്ഞിനെ പോലും ആ ‘അമ്മ ഉപേക്ഷിച്ചു പോയതായിരുന്നു. ഇനിയുള്ള കാലം തന്റെ പൊന്നോമനയ്ക്കുവേണ്ടി ജീവിക്കണമെന്നുള്ള ദൃഢനിശ്ചയമായിരുന്നു ആ പിതാവിന്റെ മനസിലുണ്ടായിരുന്നത്. ആ പിതാവിന്റെ കുറിപ്പ് ഇങ്ങനെ,

അവൾ എന്റെ കുഞ്ഞുമകളും എന്റെ ജീവിതത്തിന്റെ വെളിച്ചവും ആണ്. അവൾക്ക് രണ്ടു മാസം മാത്രം പ്രായമുള്ളപ്പോൾ എന്റെ സമ്പാദ്യങ്ങളുമായി അവളുടെ ‘അമ്മ മറ്റൊരാൾക്കൊപ്പം പോയി. അത്രനാളും ഞാൻ സ്നേഹിച്ച എന്റെ പെണ്ണ് എന്നോട് ഇത് ചെയ്യുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല. ഞാൻ ആകെ തളർന്നു പോയി. എന്നാൽ അതിനേക്കാൾ ഉപരി എന്നെ വേദനിപ്പിച്ചത് എന്റെ മകൾക്ക് അവളുടെ അമ്മയെ നഷ്ട്ടപെട്ടുവെന്നു മനസിലായപ്പോഴാണ്. അന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു, ഒരിക്കലും ‘അമ്മ ഇല്ലാത്തതിന്റെ കുറവ് ഞാൻ എന്റെ മകളെ അറിയിക്കില്ല എന്ന്. അന്ന് അവൾ വളരെ ചെറിയ കുട്ടിയായിരുന്നു. അവളെ എങ്ങനെ പരിചരിക്കണമെന്നു എനിക്ക് അറിയില്ലായിരുന്നു. എന്നാൽ അവളെ പരിചരിക്കാൻ എനിക്ക് സഹായവുമായി എന്റെ ‘അമ്മ എത്തി. അവളെ പരിചരിക്കാനായി കഴിയുന്നത്ര സമയവും ഞാൻ വീട്ടിൽ തന്നെ ചിലവഴിക്കാൻ തുടങ്ങി.

അങ്ങനെ അവൾക് 5 വയസുകഴിഞ്ഞപ്പോൾ മുതൽ ഞാൻ അവളെ എനിക്കൊപ്പം ജോലി സ്ഥലത്തേക്ക് കൊണ്ടുപോകാനും തുടങ്ങി. ഇന്നവൾക്ക് 5 വയസു കഴിഞ്ഞു. ഒരിക്കൽ പോലും ഇതിനിടയിൽ അവളുടെ ‘അമ്മ അവളെ കാണാൻ എത്തിയിട്ടില്ല. എന്നാൽ ഞങ്ങൾക്ക് അതിൽ വിഷമം ഇല്ല. കാരണം ഞങ്ങൾ ഇപ്പൊൾ പരസ്പരം സ്നേഹിക്കുന്നുണ്ട്. മോശം അവസ്ഥയിലും നല്ല അവസ്ഥയിലും ഞങ്ങള്ക് ഇപ്പോൾ പരസ്പരം മനസിലാക്കാൻ സാധിക്കുന്നു. എന്ന് എനിക്ക് എന്ത് മാനസിക സംഘർഷങ്ങൾ ഉണ്ടായാലും അവൾ എന്റെ അടുക്കൽ വന്നിരുന്നു കാര്യം പറയുമ്പോഴേക്കും അതൊക്കെ ഞാൻ മറക്കും. എനിക്ക് എന്റെ ജീവിതത്തിലേക്ക് കിട്ടിയതിൽ വെച്ച് ഏറ്റവും മഹത്തായ ഒന്നാണ് അവൾ. ഈ ലോകത്തിൽ വെച്ച് എനിക്ക് കഴിയുന്ന എന്തും ഞാൻ അവൾക്കായി സാധിച്ചു കൊടുക്കും. കാരണം അവൾ അത് അർഹിക്കുന്നുണ്ട്.

https://www.facebook.com/humansofbombay/posts/1119564418252534

 

 

Trending

To Top
Don`t copy text!