Current Affairs

രണ്ടുവയസുള്ള പേരക്കുട്ടി പ്രേതമാണോയെന്ന് സംശയം, മുത്തച്ഛന്‍ കുഞ്ഞിനെ അടുപ്പിലെറിഞ്ഞു

രണ്ടുവയസുള്ള പേരക്കുട്ടിയെ  മുത്തച്ഛന്‍ മദ്യലഹരിയില്‍ തീയെരിയുന്ന അടുപ്പിലേക്ക് എറിഞ്ഞു. സംഭവം നടന്നത് റഷ്യയിലാണ്. ഇയാള്‍ ഈ ക്രൂരകൃത്യം ചെയ്തത് കുഞ്ഞ് പ്രേതമാണെന്ന് വിശ്വസിച്ചാണ്. 50 ശതമാനത്തിലേറെ പൊള്ളലേറ്റ കുഞ്ഞിന്‍റെ നില ഗുരുതരമാണ്.

കുഞ്ഞിന്‍റെ ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത് വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ്. രണ്ടുവയസുകാരനായ കുട്ടി  മുത്തശ്ശിക്കൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു.  പെട്ടെന്ന് കുട്ടിക്ക് പ്രേതബാധയുണ്ടോയെന്ന് മദ്യപിച്ചുകൊണ്ടിരുന്ന മുത്തച്ഛന് സംശയം തോന്നി.

ഉടന്‍ തന്നെ കുഞ്ഞിനെ എടുത്ത് അടുപ്പിലേക്ക് എറിയുകയായിരുന്നു. ഈ ദാരുണാനുഭവം നേരിടേണ്ടിവന്നത് ഇയാളുടെ മകളുടെ കുഞ്ഞിനാണ്. പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Trending

To Top
Don`t copy text!