രണ്ടുകണ്ണുകളിലും കാന്‍സര്‍ ബാധിച്ചു നരക ജീവിതം ജീവിക്കുകയാണ് ഈ ആറു വയസ്സുകാരി. അവളുടെ അവസ്ഥയുടെ ചിത്രം കാണുന്ന ഏവരുടെയും പ്രാര്‍ഥന ഈ കുഞ്ഞ് അനുഭവിക്കുന്ന വേദന അത് മറ്റാര്‍ക്കും ഇനി ഉണ്ടാവരുതേ എന്നായിരിക്കും. ഇതിനുമാത്രം എന്ത് തെറ്റാണ് ഈ ആറു വയസുകാരി ചെയ്തിട്ടുള്ളത്.
ത്രിപുരയിലുള്ള ആറുവയസുകാരിയായ ധനികയാണ് ഈ മരണ വേദന അനുഭവിക്കുന്നത്. യാതൊരു കുഴപ്പവും ഇല്ലാതിരുന്ന കുട്ടിക്ക് ആറ് ആഴ്ചകള്‍ മുമ്പാണ് കാന്‍സര്‍ ആണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് കണ്ണുകള്‍ വീര്‍ക്കാന്‍ തുടങ്ങി. ചികിത്സ നടത്താന്‍ കുടംബത്തിന് പണം ഉണ്ടായിരുന്നില്ല. പെയിന്‍ കില്ലെര്‍ നല്‍കിയാണ് അവര്‍ കുഞ്ഞിന്റെ വേദന അകറ്റിയിരുന്നത്.
ക്യാന്‍സര്‍ ബാധിച്ച് കണ് പോളകള്‍ ബള്‍ബ് പോലെ വീര്‍ത്ത് ചോരയൊലിക്കുകയാണ്. ഒരു നിമിഷം പോലും അവള്‍ക്ക് കരയാതിരിക്കാന്‍ സാധിക്കില്ല. കാരണം അത്രയും വേദനയാണ് ആ കുരുന്ന് തിന്നുന്നത്. മാത്രമല്ല വേദനക്കൊപ്പം അവളുടെ കാഴ്ചയും നഷ്ടപ്പെട്ടു.
ഇപ്പോള്‍ പല സന്നദ്ധ പ്രവര്‍ത്തകരും ധനികയെ സഹായിക്കാനായി മുന്നോട്ട് വരുന്നുണ്ട്. കുട്ടിയുടെ കീമോതെറാപ്പി ആരംഭിച്ചു. എന്നാല്‍ രക്ഷപെടാനുള്ള സാധ്യത പത്ത് ശതമാനം മാത്രമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ത്രിപുരയിലെ ചെറിയ ഗ്രാമത്തിലാണ് ഇവരുടെ താമസം. ഗ്രാമത്തിലെ പല ഡോക്ടര്‍മാരുടെ അടുത്തും കുട്ടിയെ മാതാപിതാക്കള്‍ ചികിത്സയ്ക്കായി കൊണ്ടുപോയി.
എന്നാല്‍ ആ ആശുപത്രികളില്‍ വളരെ പരിമിതമായ സൗകര്യങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. വേദന കുറയാനുള്ള മരുന്ന നല്‍കുക മാത്രമാണ് ചെയ്തത്. ധനികയുടെ പിതാവ് ധന്യകുമാര്‍(45) ദിവസ കൂലിക്ക് ജോലി ചെയ്യുന്നയാളാണ്. ഒരു മാസം ആയിരം രൂപയാണ് വരുമാനം. കുട്ടിയുടെ അമ്മ ശശി ബാല(40)ക്ക് ജോലിയൊന്നും തന്നെയില്ല.
തന്റെ മകളുടെ കണ്ണുകളിലേക്ക് നോക്കാനുള്ള ശക്തി പോലും തനിക്കില്ലാതായെന്ന് ധന്യകുമാര്‍ പറുന്നു. അവള് വേദന അനുഭവിക്കുന്നത് കാണുമ്പോള്‍ സഹിക്കാനാവുന്നില്ലെന്നും അദ്ദേഹം പറയുന്നു.കണ്ണില്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നു എന്ന് അവള് പലപ്പോഴും പറയാറുണ്ടായിരുന്നു.
എന്നാല്‍ തങ്ങള്‍ അത് കാര്യമായി എടുത്തില്ല. എന്നാല്‍ ഗ്രാമത്തിലെ ആശുപത്രികളില്‍ കാണിച്ചിട്ടും കുറവില്ലാതെ വന്നതോടെയാണ് തങ്ങള്‍ക്ക് ഭയമായതെന്ന് ധന്യകുമാര്‍ പറയുന്നു. തുടര്‍ന്ന് അഗര്‍ത്തല ഗവണ്മെന്റ് മെഡിക്കല്‍ കോളേജിലും ഗോവിന്ദ് ബല്ല പന്ത് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. തുടര്‍ന്നുള്ള പരിശോധനയില്‍ കുട്ടിക്ക് ലിഫോതെറ്റിക് ലുക്കീമിയ ആണെന്ന് മനസിലാക്കുകയായിരുന്നു.
