രഹസ്യ വിവാഹത്തിന് ഒരുങ്ങി നയന്‍താര !!!! - മലയാളം ന്യൂസ് പോർട്ടൽ
Film News

രഹസ്യ വിവാഹത്തിന് ഒരുങ്ങി നയന്‍താര !!!!

nayanthara

തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര രഹസ്യ വിവാഹത്തിന് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്.ഏവരുടെയും പ്രിയ താരമാണ് നയൻസ്. അവരുടെ എല്ലാ ചിത്രങ്ങളും വൻ വിജയത്തിലാണ് അവസാനിക്കാറ്. നയന്‍താരയും സംവിധായകന്‍ തമിഴ് സിനിമാസംവിധായകന്‍ വിഘ്നേശ് ശിവനും ഒരു പാട് നാളായി പ്രണയത്തിലാണ്.

വിഘ്നേശിന്റെ പിറന്നാള്‍ ന്യൂയോര്‍ക്കില്‍ വെച്ച്‌ ഇരുവരും ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇവര്‍ വിവാഹിതരാകാന്‍ പോകുന്നുവെന്ന വാര്‍ത്ത സിനിമാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇരുവരും വിദേശത്ത് വച്ച്‌ ഉടന്‍ വിവാഹിതരാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇരുവരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. വിവാഹത്തിന് മുന്നോടിയായി ഇവര്‍ ഇരുവരും ചേര്‍ന്ന് ചെന്നൈയില്‍ ഒരു വീട് വാങ്ങിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Join Our WhatsApp Group

Trending

To Top
Don`t copy text!