Current Affairs

രാജസ്ഥാനില്‍ യുവാക്കളെ തട്ടികൊണ്ടുപോയി സ്വകാര്യ ഭാഗത്ത്‌ തീ കൊളുത്തി ക്രൂരത

സികാര്‍: യുവാക്കളോട് കൊടുംക്രൂരത കാട്ടിയത് ആറുപേരടങ്ങുന്ന സംഘമാണ്. തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയും സ്വകാര്യ ഭാഗങ്ങള്‍ തീപ്പെട്ടി ഉപയോഗിച്ച് പൊള്ളിക്കുകയും ചെയ്തു. കര്‍മവീരിനും അവിനാഷിനും പ്രതികളുടെ ക്രൂരതക്ക് ഇരയാകേണ്ടി വന്നത് ഒരു വിവാഹത്തില്‍ പങ്കെടുത്തിന് ശേഷം തിരികെ വരുമ്പോളാണ്.

മേയ് 17 ന് ആണ് സംഭവം നടന്നത്.  പ്രതികള്‍ ഇരുവരെയും കാറില്‍ കയറ്റി മര്‍ദ്ദിച്ചു. ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ഇരുവരെയും നഗ്നരാക്കിയും മര്‍ദ്ദിച്ചു. ശേഷം തീപ്പെട്ടി ഉപയോഗിച്ച് ഇരുവരുടെയും സ്വകാര്യ ഭാഗങ്ങളില്‍ തീകൊളുത്തുകയായിരുന്നു.

3,800 രൂപ കര്‍മവീരിന്‍റെയും അവിനാഷിന്‍റെയും പക്കല്‍ നിന്ന് കൈക്കലാക്കിയ ശേഷം ഇരുവരെയും ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെട്ടു. പ്രതികള്‍ക്കായി അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കി.  യുവാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Trending

To Top
Don`t copy text!