Current Affairs

രാജസ്ഥാനില്‍ യോഗത്തിനിടെ സെക്രട്ടേറിയേറ്റിലെ സ്ക്രീനില്‍ തെളിഞ്ഞത് നീല ചിത്രം, പിന്നീട് നടന്നത്

രാജസ്ഥാന്‍ ഫുഡ് ആന്‍റ് സിവില്‍ സപ്ലൈസ് ഡിപ്പാര്‍ട്ട്മെന്‍റിന്‍  ഗവണ്‍മെന്‍റ് സെക്രട്ടേറിയറ്റ് മീറ്റിങ്ങിനിടെ സ്കീനില്‍  തെളിഞ്ഞത് പോണ്‍ വീഡിയോ. യോഗം നടന്നത് ജില്ലാ ഓഫീസര്‍മാരെയും വീഡിയോ കോണ്‍ഫറന്‍സിങ്ങില്‍ ബന്ധിപ്പിച്ചായിരുന്നു.  നിലവിലുള്ള പദ്ധതികളെ കുറിച്ച് ചര്‍ച്ചകള്‍ നടത്തുകയായിരുന്നു സപ്ലൈസ് സെക്രട്ടറി മുഗ്ദ്ദ സിങ് .

33  ജില്ലാ ഓഫീസര്‍മാരോടൊപ്പം സെക്രട്ടേറിയറ്റിലെ വകുപ്പുതല ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. വീഡിയോ കോണ്‍ഫറന്‍സ് സ്ക്രീനില്‍ പെട്ടെന്ന്  പോണ്‍ വീഡിയോ പ്ലേ ആവാന്‍ തുടങ്ങി ഓഫീസര്‍മാരെല്ലാം ഞെട്ടലോടെ യോഗത്തില്‍ നിന്ന് ഇറങ്ങി മാറിനിന്നു.

വിഡിയോ പ്രദര്‍ശനം രണ്ട് മിനിട്ടോളം തുടര്‍ന്നു. ടെക്നിക്കല്‍ ടീം എത്തി ഇത് ഓഫ് ചെയ്യുകയായിരുന്നു.  ഇത് സംബന്ധിച്ച്  നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്‍റര്‍  ഡയറക്ടറെ വിളിച്ചിരുന്നതായും സിവില്‍ സപ്ലൈസ് സെക്രട്ടറി മുഗ്ദ്ദ സിങ് പറ‍ഞ്ഞു.

അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍  ആവശ്യപ്പെട്ടിട്ടുണ്ട്.  കര്‍ശന നടപടിയുണ്ടാകുമെന്നും   വ്യക്തമാക്കി.

Trending

To Top
Don`t copy text!