രാത്രി ശ്മശാനത്തില്‍ എത്തി പകുതി വെന്ത മൃതദേഹം ഭക്ഷിക്കുന്ന യുവാവ് പിടിയില്‍ - മലയാളം ന്യൂസ് പോർട്ടൽ
Featured

രാത്രി ശ്മശാനത്തില്‍ എത്തി പകുതി വെന്ത മൃതദേഹം ഭക്ഷിക്കുന്ന യുവാവ് പിടിയില്‍

കേട്ടാല്‍ അറപ്പ് തോനുന്ന വാര്‍ത്തകള്‍ ആണ് തിരുന്നല്‍വേലിയില്‍ നിന്നും കേള്‍ക്കുന്നത്.  സ്ത്രീയുടെ പകുതി കത്തിയ ശരീരത്തില്‍ നിന്ന് മാംസം മുറിച്ചെടുക്കുന്നതിനിടെ  തിരുനെല്‍വേലിയിലെ വാസുദേവനല്ലൂര്‍ എന്ന ഗ്രാമത്തിലെ സെമിത്തേരിയില്‍ നിന്നുമാണ് എസ്. മുരുകേശന്‍ എന്ന യുവാവിനെ പോലീസ് പിടികൂടി.

ശനിയാഴ്ച മരിച്ച സ്ത്രീയുടെ മരണാനന്തര ചടങ്ങുകള്‍ ഞായറാഴ്ചയായിരുന്നു.  തിങ്കളാഴ്ച അര്‍ദ്ധരാത്രി കഴിഞ്ഞ് ഒന്നരയോടെയാണ് ഇയാള്‍ വൃദ്ധയുടെ ശരീരത്തിലെ കത്തിത്തീരാത്ത ഭാഗത്ത് നിന്ന് മാംസം മുറിക്കുന്നതിനിടെ പിടിയിലായത്. 70കാരിയുടെ ശരീരത്തില്‍ നിന്നുമാണ് ഇയാള്‍ മാംസം മുറിച്ചെടുത്തത്.

ആദ്യം കണ്ടവര്‍ കരുതിയിരുന്നത് ശ്മശാനം സൂക്ഷിപ്പുകാരനാണ് ഇയാള്‍ എന്നായിരുന്നു. എന്നാല്‍ മാംസം മുറിച്ചെടുത്ത് ഭക്ഷിക്കുന്നത് കണ്ടപ്പോള്‍ നാട്ടുകാര്‍ ഇയാള്‍ക്ക് നേരെ കല്ലെറിയുകയും ബഹളം വെച്ച് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഭാര്യയും മക്കളും ഉപേക്ഷിച്ചതോടെ അലഞ്ഞ് തിരിഞ്ഞ് നടക്കുകയാണിയാള്‍.

ശ്മശാനത്തിന് പുറത്ത് മനുഷ്യ മാംസത്തിന്റെ അവശിഷ്ടങ്ങള്‍ കിടക്കുന്നത് നേരത്തെയും കണ്ടിട്ടുണ്ടെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. മനുഷ്യ മാംസം നായ്ക്കള്‍ വലിച്ചുകൊണ്ടിടുന്നതാണെന്നാണ് ആദ്യം കരുതിയിരുന്നത്.

Join Our WhatsApp Group

Trending

To Top
Don`t copy text!