രാമലീലയ്‌ക്ക് മുന്നില്‍ സുജാത പതറില്ല....തുടക്കത്തിലെ പ്രകടനം വെച്ച് വിലയിരുത്തേണ്ട ; മുന്നേറും - മലയാളം ന്യൂസ് പോർട്ടൽ
Film News

രാമലീലയ്‌ക്ക് മുന്നില്‍ സുജാത പതറില്ല….തുടക്കത്തിലെ പ്രകടനം വെച്ച് വിലയിരുത്തേണ്ട ; മുന്നേറും

സോഷ്യല്‍ മീഡിയയിലൂടെ വന്‍പബ്ലിസിറ്റിയാണ് രാമലീലയ്ക്ക് ലഭിച്ചിരുന്നത്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായിരുന്നു ഉദാഹരണം സുജാത. നവാഗതനായ ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. രാമലീലയോടൊപ്പമാണ് ഉദാഹരണം സുജാത തിയേറ്ററുകളിലേക്കെത്തിയത്. തുടക്കത്തില്‍ അല്‍പ്പം മങ്ങിയ പ്രതികരണമായിരുന്നുവെങ്കിലും വൈകിട്ടത്തെ ഷോയ്ക്കുള്ള ടിക്കറ്റുകള്‍ മുഴുനവനും വിറ്റു പോയിട്ടുണ്ട്.

ആരാധകര്‍ ഈ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. പാലഭിഷേകവും ആര്‍പ്പുവിളികളുമായി ഉത്സവപ്രതീതിയോടെയാണ് ചിത്രത്തെ വരവേറ്റത്. തുടക്കത്തില്‍ മങ്ങിയ പ്രതികരണമാണെങ്കിലും സുജാതയെ പ്രേക്ഷകര്‍ സ്വീകരിക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

തുടക്കത്തിലെ പ്രകടനം വെച്ച് വിലയിരുത്തേണ്ട

തുടക്കത്തിലെ മങ്ങിയ പ്രകടനം വെച്ച് ചിത്രത്തെ വിലയിരുത്തുന്നത് ശരിയല്ല. ആദ്യ പ്രദര്‍ശനത്തില്‍ ഹൗസ്ഫുളായി പ്രദര്‍ശിപ്പിച്ച പല സിനിമകളും പിന്നീട് പരാജയമായി മാറിയിട്ടുണ്ട്.

മത്സരിക്കാന്‍ ആര്‍ജ്ജവം കാണിച്ചു

രാമലീലയ്‌ക്കൊപ്പം റിലീസിനെത്തിയ ചിത്രമാണ് ഉദാഹരണം സുജാത. ഇതേ ദിവസം തന്നെ ചിത്രം റിലീസ് ചെയ്യാന്‍ ധൈര്യം കാണിച്ച ഉദാഹരണം സുജാതയുടെ അണിയറപ്രവര്‍ത്തകര്‍ക്കാണ് കൈയ്യടി കൊടുക്കേണ്ടത്. തിയേറ്ററുകളുടെ എണ്ണത്തിലായാലും പബ്ലിസിറ്റിയുടെ കാര്യത്തിലായാലും എത്രയോ പുറകിലായിരുന്നു ഈ ചിത്രം.

സുജാതയെ പ്രേക്ഷകര്‍ സ്വീകരിക്കും

മഞ്ജു വാര്യരുടെ അഭിനയ ജീവിതത്തിലെ തന്നെ വ്യത്യസ്തമായ ചിത്രമാണ് ഉദാഹരണം സുജാത. കന്‍മദം, കണ്ണെഴുതിപൊട്ടും തൊട്ട് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം വര്‍ഷങ്ങള്‍ നീണ്ടട ഇടവേളയ്ക്ക് ശേഷമാണ് അത്തരത്തില്‍ അഭിനയ പ്രാധാന്യമുള്ള ഒരു വേഷം താരത്തെ തേടിയെത്തിയത്.

ചെങ്കല്‍ച്ചൂളയിലെ സുജാത

ചെങ്കല്‍ച്ചുള കോളനിയില്‍ താമസിക്കുന്ന വിധവയായ സുജാതയായാണ് മഞ്ജു വാര്യര്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മകളെ കലക്ടറാക്കാനുള്ള പ്രയത്‌നത്തെക്കുറിച്ച് പുറത്തിറങ്ങിയ ട്രെയിലര്‍ സോഷ്യല്‍ മീഡിയയിലൂടെ തംരഗമായി മാറിയിരുന്നു.

സ്വന്തം നിലപാടുകളുമായി മുന്നേറുന്നു

സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകളുമായി മുന്നേറുന്ന താരമാണ് മഞ്ജു വാര്യര്‍. വ്യക്തി ജീവിതത്തില്‍ മുഴുവന്‍ പ്രതിസന്ധികള്‍ ഉണ്ടായിരുന്നിട്ടും എല്ലാം പക്വതയോടെ മറി കടക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. അനാവശ്യമായ വിവാദങ്ങളുണ്ടാക്കാതെ സ്വന്തമായ നിലപാടുകളെടുത്ത് മുന്നേറുകയാണ് താരം.

രാമലീലയ്ക്ക് പിന്തുണ

രാമലീല ബഹിഷ്‌കരിക്കണമെന്ന മുറവിളികള്‍ ഉയരുന്നതിനിടയിലാണ് സ്വന്തം നിലപാട് വ്യക്തമാക്കി മഞ്ജു വാര്യര്‍ രംഗത്തെത്തിയത്. വ്യക്തിപരമായ വിയോജിപ്പുകള്‍ സിനിമയുമായി കൂട്ടിക്കുഴയ്ക്കരുതെന്ന് താരം അഭിപ്രായപ്പെട്ടിരുന്നു.

Trending

To Top
Don`t copy text!