രാമലീല ആദ്യദിനം വാരിക്കൂട്ടുന്നത് കോടികളായിരിക്കുമോ? - മലയാളം ന്യൂസ് പോർട്ടൽ
Film News

രാമലീല ആദ്യദിനം വാരിക്കൂട്ടുന്നത് കോടികളായിരിക്കുമോ?

പ്രതിസന്ധികള്‍ മുന്നില്‍ വന്നിരുന്നെങ്കിലും ബിഗ് റിലീസ് സിനിമയായിട്ടാണ് രാമലീല പുറത്തിറങ്ങിയത്.ആദ്യ പ്രദര്‍ശനത്തിന് കുടുംബ പ്രേക്ഷകരെത്തിയില്ലെങ്കിലും ഫാന്‍സ് അസോസിയേഷന്‍ സിനിമ വിജയമാക്കി മാറ്റിയിരിക്കുകയാണ്.

വിജയകരമായി റിലീസ് പൂര്‍ത്തിയായെങ്കിലും ഇനി സിനിമയുടെ കളക്ഷന്‍ എത്രയായിരിക്കും എന്നതാണ് ഇനി അറിയാനുള്ളത്. ട്രേഡ് അനലിസ്റ്റുകള്‍ ആദ്യദിനത്തിലെ പ്രതികരണങ്ങള്‍ കൊണ്ട് സിനിമ എത്ര നേടുമെന്ന നിഗമനത്തിലെത്തിയിരിക്കുകയാണ്.

നല്ല പ്രതികരണം

ആദ്യ പ്രദര്‍ശനം തീര്‍ന്നതിന് ശേഷം നല്ല പ്രതികരണം തന്നെയായിരുന്നു പ്രേക്ഷകര്‍ക്കിടയില്‍ നിന്നും വന്നിരുന്നത്. ബുക്കിംഗ് അടക്കം ഹൗസ് ഫുള്ളായിട്ടായിരുന്നു സിനിമയുടെ ആദ്യ ഷോ നടന്നത്.

ബിഗ് റിലീസ് ചിത്രം

നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്ത രാമലീല ദിലീപിന്റെ കരിയറിലെ ബിഗ് റിലീസ് ചിത്രമായിട്ടാണ് തിയറ്ററുകളിലെത്തിയിരിക്കുന്നത്. കേരളത്തില്‍ മാത്രം 129 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.

പ്രതീക്ഷിക്കുന്ന കളക്ഷന്‍

നല്ല പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചതിനാല്‍ ആദ്യദിനം മികച്ച കളക്ഷനാണ് പ്രതീക്ഷിക്കുന്നത്. 2 മുതല്‍ 3 കോടി വരെയാണ് കേരള ബോക്‌സ് ഓഫീസില്‍ നിന്നും പ്രതീക്ഷിക്കുന്നത്.

കൊച്ചി മള്‍ട്ടിപ്ലെക്‌സിലേക്ക്

രാമലീല കൊച്ചി കൊച്ചി മള്‍ട്ടിപ്ലെക്‌സിലേക്കും പ്രദര്‍ശനത്തിനെത്തുകയാണ്. നാല് മള്‍ട്ടിപ്ലെക്‌സുകളിലുമായി 21 പ്രദര്‍ശനങ്ങളാണ് രാമലീലയ്ക്ക് കിട്ടിയിരിക്കുന്നത്.

ഉദാഹരണം സുജാത

മഞ്ജു വാര്യര്‍ നായികയായി എത്തിയ ഉദാഹരണം സുജാതയും രാമലീലയും ഒരു ദിവസം തന്നെയായിരുന്നു പുറത്തെത്തിയത്. കുടുംചിത്രമായി നിര്‍മ്മിച്ച സിനിമയുടെ പ്രദര്‍ശനം വളരെ കുറഞ്ഞ തിയറ്ററുകളിലായിരുന്നു.

Join Our WhatsApp Group

Trending

To Top
Don`t copy text!