രാമലീല റിവ്യൂ – പൊളിറ്റിക്കൽ ത്രില്ലെർ എന്ന ജേണറിലേക്കൊരു കൈയൊതുക്കത്തോടെയൊരു മടക്കം - മലയാളം ന്യൂസ് പോർട്ടൽ
Uncategorized

രാമലീല റിവ്യൂ – പൊളിറ്റിക്കൽ ത്രില്ലെർ എന്ന ജേണറിലേക്കൊരു കൈയൊതുക്കത്തോടെയൊരു മടക്കം

വെറുപ്പിന്റെ രാഷ്ട്രീയം വിയർപ്പിന്റെ രാഷ്ട്രീയം എന്നിങ്ങനെ അടുത്ത കാലത്തായി പറഞ്ഞു കേൾക്കുന്ന കുറച്ചു വാദങ്ങൾക്കു പക്ഷം പിടിക്കാതെ സിനിമ എന്ന കോൺസെപ്റ്റിൽ വിശ്വാസമുള്ളത് കൊണ്ടാണ് രാമലീലക്ക് ഫസ്റ്റ് ഡേ ഫസ്റ്റ് ഷോക്ക് ടിക്കറ്റ് എടുത്തത്. അത്യതന്തികമായി വിജയികുന്നതും പരാജയപെടുന്നതും സിനിമയാണെന്നും വ്യക്തികളല്ല ഉത്തമം ബോധ്യം തന്നെയാണ് അതിലേക്കു കൊണ്ടെത്തിച്ചതെന്നും ഉറപ്പുണ്ട്. അവൾക്കൊപ്പം അവനൊപ്പം എന്നിങ്ങനെ കണ്ട ഹാഷ് ടാഗുകളുടെ ഇടിച്ചു കയറ്റം അനൂകൂലമായി തീയേറ്ററുകളിൽ സിനിമയെ സഹാച്ചിട്ടുണ്ടെന്നു തോന്നുന്നു. പറയാൻ കാരണം വേറൊന്നുമല്ല കഴിഞ്ഞ ദിലീപ്പ് ചിത്രത്തിന്റെ ഫസ്റ്റ് ഷോ ഇത്രയും ആളില്ലായിരുന്നു എന്നാണ് എന്റെ ഓർമ്മ

ഇനി കാര്യത്തിലേക്ക് കടക്കാം, വലിച്ചു നീട്ടലിലേക്ക് കടക്കും മുൻപ് ഒരു കാര്യം. നമ്മൾ വര്ഷങ്ങളായി കണ്ടുകൊണ്ടിരുന്ന ചിരിപ്പിക്കാൻ വേണ്ടി ആവശ്യത്തിലും അതിലധികവും ഏച്ചുകെട്ടൽ വേണ്ടിവരുന്ന യൂഷ്വൽ ദിലീപ് ചിത്രമല്ല രാമലീല. വ്യക്തമായ ഒതുക്കത്തോടെ, തമാശയെന്ന വ്യാജേന കുത്തി പെരുക്കിയ രംഗങ്ങളാൽ സമ്പന്നമല്ല രാമലീല. ഒരു പക്ഷെ അത് തന്നെയാണീ ചിത്രത്തിന്റെ പ്ലസ് എന്ന് ആദ്യമേ പറഞ്ഞു വയ്ക്കുന്നു. ഒരുപക്ഷെ കണ്ടു ഇറങ്ങുമ്പോൾ ദിലീപ് എന്ന വ്യക്തി അടുത്തിടെ ജീവിതത്തിൽ അനുഭവിച്ച പ്രശ്ങ്ങളോട് കുറച്ചെങ്കിലും സാമ്യം രാമലീലക്ക് ഉണ്ടെന്നു തോന്നുണ്ടെങ്കിൽ അത് നിങ്ങളുടെ മാത്രം കുറ്റമല്ല മറിച്ചു ഒരു പച്ച പരമാർത്ഥം മാത്രമാണ്

അഡ്വക്കേറ്റ് രാമനുണ്ണിയുടെ ജീവിതത്തിലൂടെ മുന്നേറുന്ന ഒന്നാണ് രാമലീലയുടെ കഥ. ഒരു പരമ്പരാഗത കമ്മ്യൂണിസ്റ്റ്‌ കുടുംബത്തിൽ നിന്നു വരുന്ന രാമനുണ്ണിയുടെ അച്ഛൻ ഒരു മുൻ പാർട്ടി രക്തസാക്ഷിയാണ്. പാർട്ടിക്കുള്ളിലെ ചേരിപ്പോരുകൾക്കൊടുവിൽ ഒടുവിൽ രാമനുണ്ണിയെ പാർട്ടിയിൽ നിന്നു പുറത്താക്കുന്നു. പാർട്ടി വിട്ട രാമനുണ്ണി വലതു പക്ഷ പാർട്ടിയിൽ ചേർന്നു mla ഇലക്ഷന് മത്സരിക്കാൻ ഒരുങ്ങുമ്പോൾ അപ്രതീക്ഷതമായി അയാളുടെ ജീവിതവുമായി ബന്ധപ്പെട്ട ഒരാളുടെ കൊലപാതകം നടക്കുന്നു. രാമനുണ്ണിയുടെ തലയിൽ വീഴുന്ന കുറ്റത്തിൽ നിന്നും രാമനുണ്ണി എങ്ങനെ രക്ഷപെടുമെന്നുളതും ബാക്കി പത്രവുമാണ് സിനിമാ

ദിലീപിന് നന്നായി പെർഫോം ചെയ്യാനുള്ള സ്കോപ്പ് ചിത്രത്തിലെങ്ങുമുണ്ട്. ഇമോഷനുകൾ ധാരാളമായി രാമനുണ്ണി എന്ന കഥാപാത്രത്തിന് കല്പിച്ചു നൽകിയിട്ടുണ്ട്. പ്രയാഗയുടെ ഹെലേന ശരാശരിയിലും താഴെ ഒതുങ്ങി. മുകേഷിന്റെ അന്വേഷവണ ഉദ്യോഗസ്ഥൻ മികച്ചു നിന്നു ഒപ്പം വിജയരാഘവന്റെ കഥാപാത്രവും.
ഗോപി സുന്ദറിന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് തരക്കേടില്ലാത്ത ഒന്നായിരുന്നു, ഒരുപാട് ഇമോഷണൽ മോമെന്റുകൾക്ക് നന്നായി bgm വർക്ക് ചെയ്തു. ഫുട്ബോൾ സീനും ഗോവ രംഗങ്ങളുമൊക്കെ മികച്ചു നിന്നു

രാമനുണ്ണി എന്ന രാഷ്ട്രീയ നേതാവിന്റെ റോളിൽ ദിലീപ് തരക്കേടില്ലാത്ത പ്രകടനമാണ് കാഴ്ച വച്ചത്. അങ്ങനെ പറയുമ്പോഴും അത്രകണ്ട് അംഗീകരിക്കാൻ ഉതകുന്ന തരത്തിലെ കഥാപാത്രത്തിന്റെ ഡെഫിനിങ് എലെമെന്റുകൾക്ക് സച്ചിക്ക് നന്ദി പറഞ്ഞെ മതിയാകു.ആദ്യ പകുതി മികച്ചത് എന്നും ആവറേജിലും മുകളിൽ നിൽക്കുന്ന രണ്ടാം പകുതിയെന്നും ചിത്രത്തെ വിലയിരുത്താം.

കഥയുടെ ഇനിഷ്യൽ പോയിന്റിൽ നിന്നു ഡെവോലോപ് ചെയ്തു ഇന്റെർവെലിന് മുൻപുള്ള ടേക്ക് ഓഫ്‌ പോയിന്റിലേക്ക് എത്തിക്കുമ്പോൾ സച്ചിയും അരുൺ ഗോപിയും കാണിച്ച മിടുക്കിനെ അംഗീകരിക്കാതെ വയ്യ.ഒരു മർഡർ മിസ്റ്ററി കൈയാളുന്ന രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒരുപരിധി വരെ സച്ചിക്ക് പ്രേക്ഷകനെ ഹോൾഡ് ചെയുന്ന എലെമെന്റുകളെ കൃത്യമായി ദ്യോതിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടോ എന്നാണ് സംശയം അങ്ങനെ പറയുമ്പോൾ ചിലപ്പോൾ എന്റെ എക്സ്പെക്ടഷൻ ലെവൽ ആകും അങ്ങനെ ചിന്തിപ്പിക്കുന്നത് എന്ന് പറയേണ്ടി വരും

പക്ഷെ ചിത്രം ആ ഒഴുക്ക് തിരികെ പിടിക്കുന്നത് അവസാന മുപ്പതു നിമിഷങ്ങളിലും പ്ലസ് ക്ലൈമാക്സ്‌ ട്വിസ്റ്റ്‌ ഒക്കെ പടത്തെ മികച്ചതാകുന്ന എലെമെന്റുകൾ തന്നെയാണ്. അവസാന മിനുറ്റുകളിലെ കൈയടക്കം ഒരു പുതുമുഖ സംവിധായകനെ സംബന്ധിച്ചു അയാളുടെ മിടുക്കു കാണിക്കുന്ന ഒന്നാണ്. സച്ചിയുടെ ഡയലോഗുകൾ ഒക്കെ മികച്ചതായിരുന്നു. റൺ ബേബി റൺ എന്ന സച്ചിയുടെ മുൻ പൊളിറ്റിക്കൽ ത്രില്ലെർ ചിത്രത്തിൽ ഇത്തരം വിഷയങ്ങൾ ഒതുക്കത്തോടെ അദ്ദേഹം കൈകാര്യം ചെയുന്ന പാടവം രാമലീലയിലും നമുക്ക് കാണാം

ഇങ്ങനെ പറയുമ്പോളും എല്ലാം തികഞ്ഞ ഒരു പ്രോഡക്റ്റ് എന്ന് പറയുന്നതിനേക്കാൾ ഒരു നല്ല പൊളിറ്റിക്കൽ ത്രില്ലെർ എന്ന് പറയുന്നതാണ് എനിക്കിഷ്ടം. തൊണ്ണൂറുകളുടെ അവസാനം തൊട്ട് നമുക്ക് നഷ്ടമായ പൊളിറ്റിക്കൽ ഡ്രാമ ചിത്രങ്ങളുടെ ഒരു സ്റ്റൈലും ഒക്കെ നമ്മെ ഓർമിപ്പിക്കുന്ന ഒരു ചിത്രമാണ് രാമലീല. ജനാധിപത്യവും, തലസ്ഥാനവും, സ്ഥലത്തെ പ്രധാന പയ്യൻസുമൊക്കെ നമ്മുക്ക് പകർന്നു തന്നൊരു വൈബ് ഉണ്ടല്ലോ അത് നല്ല രീതിയിൽ നമ്മളിലേക്ക് എത്തിക്കാൻ രാമലീലക്ക് ആയിട്ടുണ്ട്. സമീപകാലത്തെ ദിലീപിന്റെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന് എന്ന് അടിവരയിട്ടു പറയാം രാമലീലയുടേത്. രണ്ടാം പകുതിയുടെ തുടക്കം കുറച്ചു കൂടെ മെച്ചപ്പെട്ടിരുന്നെങ്കിൽ ഒരുപക്ഷെ ലക്ഷണമൊത്ത ഒരു സിനിമ എന്ന വിശേഷണം രാംലീലക്ക് ലഭിച്ചേനെ

പൊളിറ്റിക്കൽ ത്രില്ലറുകൾ ചെയ്തെടുക്കുമ്പോൾ ഏറ്റവും വലിയ ഫാക്ടർ എന്ന് പറയുന്നത് കഥാപാത്രങ്ങൾ തമ്മിലുള്ള കോൺഫ്ലിക്റ്റുകളെ അതിന്റെ മാക്സിമത്തിൽ അവതരിപ്പിച്ചു അതിൽ നിന്നു ഉരുത്തിരിയുന്ന ഇമോഷനുകളെ വച്ചു ടോൺ സെറ്റ് ചെയുക എന്നതാണ്,ആ പ്രോസസ്സ് നന്നായി തന്നെ ചെയ്തെടുക്കാൻ അരുൺ ഗോപിക്കായി. പ്രോട്ടഗോണിസ്റ്റിന്റെ കൈയൂക്കിനോ ചടുലതക്കോ അമിത പ്രാധാന്യം കൊടുത്തൊരു ഫുള്ളി സ്റ്റാർ ഷോ ആക്കാതിരുന്നത് നന്നായി. സന്തോഷം എന്തെന്നാൽ ദിലീപിന്റെ ചളി വേഷങ്ങളിൽ നിന്നും മാറ്റം എന്നത് തന്നെയാണ്. ഇത്തരം വേഷങ്ങളിൽ ഇനിയും പ്രതീക്ഷിക്കുന്നു.

അരുൺ ഗോപിയുടെ ഒരു വാക്ക് പറഞ്ഞു കൊണ്ട് അവസാനിപ്പിക്കട്ടെ ” ഓര്മിക്കപെടാനുള്ളതാണ് സിനിമ വെറുക്കപ്പെടാനുള്ളതല്ല “. അരുൺ ഗോപി നിങ്ങളുടെ സിനിമ കണ്ടിറങ്ങിയവർ അതിനെ എന്തായാലും വെറുക്കില്ലെന്നു ഉറപ്പ് പറയാം. അതിഗംഭീരമെന്നു പറയാനാകില്ലെങ്കിലും മികച്ച ഒരു പൊളിറ്റിക്കൽ ത്രില്ലെർ ത്രില്ലെർ ആണ് രാമലീല.

Join Our WhatsApp Group

Trending

To Top
Don`t copy text!