രോഗങ്ങളില്ലാത്ത നാട്, പ്രായമേറാത്ത സ്ത്രീകള്‍ - മലയാളം ന്യൂസ് പോർട്ടൽ
Current Affairs

രോഗങ്ങളില്ലാത്ത നാട്, പ്രായമേറാത്ത സ്ത്രീകള്‍

30 വയസ്സിന്‍റെ അഴകും ആരോഗ്യവുമുള്ള 80കാരികളെ കുറിച്ച് കേട്ടിട്ടുണ്ടോ? വടക്കന്‍ പാകിസ്താനിലെ ഹന്‍സ താഴ്വരയാണ് പ്രായമാകാത്ത സ്ത്രീകളുടെയും അരോഗദൃഢഗാത്രരായ പുരുഷന്‍മാരുടെയും നാട്. 60 കഴിഞ്ഞാലും അമ്മമാരാകുന്നവരാണ് ഇവിടത്തെ സ്ത്രീകളില്‍ കൂടുതല്‍. പുരുഷന്‍മാരാകട്ടെ 90 വയസ്സായാലും അച്ഛന്‍മാരാകുന്നവര്‍. മങ്ങാത്ത സൌന്ദര്യവും ഉടയാത്ത ആകാരവുമുള്ളവര്‍. ഈ നിത്യയൌവനത്തിന്‍റെ രഹസ്യങ്ങള്‍ ചികയുമ്പോള്‍ നമുക്ക് പഠിക്കാനും പകര്‍ത്താനുമുള്ള നിരവധി കാര്യങ്ങള്‍ ലഭിക്കും. ജീവിതശൈലിയാണ് തങ്ങളുടെ നിത്യയൌവനത്തിന്‍റെ രഹസ്യമെന്നാണ് ഹന്‍സ താഴ്വരക്കാര്‍ പറയുന്നത്. ഇന്നേ വരെ കാന്‍സര്‍ എന്ന മഹാമാരി ഇവിടെയെത്തിയിട്ടില്ല. കാന്‍സറെന്നല്ല, ആധുനിക ജീവിതങ്ങളെ വലക്കുന്ന പല രോഗങ്ങളെ കുറിച്ചും ഇവിടുത്തുകാര്‍ കേട്ടിട്ടു പോലുമില്ല. 120 വയസ്സാണ് ഹന്‍സ താഴ്വരക്കാരുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം. താഴ്വരയിലെ കാലാവസ്ഥയും പരിതസ്ഥിതിയുമെല്ലാം ജനങ്ങളുടെ ആരോഗ്യത്തെയും സൌന്ദര്യത്തെയും സ്വാധീനിക്കുന്നുണ്ട്. പ്രകൃതിയുമായി ഇണങ്ങിച്ചേര്‍ന്നുള്ള ജീവിതമാണ് ഇവര്‍ നയിക്കുന്നത്. ഒരു തരത്തിലുമുള്ള രാസവസ്തുക്കളും ചേരാത്ത ഭക്ഷണമാണ് ഇവര്‍ കഴിക്കുന്നത്. 87,500 ആണ് ഹന്‍സ താഴ്വരയിലെ ജനസംഖ്യ.

Trending

To Top
Don`t copy text!