ലാലേട്ടനു വിഗ്ഗ് ഇല്ലാതെ പുറത്തിറങ്ങാൻ കഴിയില്ലെന്ന് ;താരത്തിന്റെ വെളിപ്പെടുത്തൽ - മലയാളം ന്യൂസ് പോർട്ടൽ
Film News

ലാലേട്ടനു വിഗ്ഗ് ഇല്ലാതെ പുറത്തിറങ്ങാൻ കഴിയില്ലെന്ന് ;താരത്തിന്റെ വെളിപ്പെടുത്തൽ

വിഗ്ഗ് ഉപയോഗിക്കുന്ന ആളാണെന്ന് മോഹന്‍ ലാല്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്.

എന്നാല്‍ പൊതു വേദികളില്‍ വിഗ്ഗ് ഇല്ലാതെ പ്രത്യക്ഷപ്പെടാന്‍ തയാറാകാത്തത് പ്രൊഫഷന്റെ ഭാഗമായിട്ടാണെന്നാണ് താരത്തിന്റെ പക്ഷം.

സിനിമക്ക് ഒരു രഹസ്യ സ്വഭാവമുണ്ട്, ഇരുട്ടും വെളിച്ചവുമൊക്കെ ചേര്‍ന്നുള്ള ഒരു മാജിക്കാണ് സിനിമ. ഏതൊരു പെര്‍ഫോര്‍മന്‍സിനെയും പോലെ സിനിമക്കുമുണ്ട് ചില രഹസ്യസൂത്രങ്ങള്‍.

സിനിമയില്‍ കാണുന്ന ഒരാളായിരിക്കില്ല യഥാര്‍ഥ ജീവിതത്തില്‍ , അതുപോലെത്തന്നെയാണ് തിരിച്ചും. അതിന്റേതായ ചില രഹസ്യങ്ങള്‍ നടീ നടന്‍ന്മാര്‍ കാത്തു സൂക്ഷിക്കണം എന്നും മോഹന്‍ലാല്‍ പറയുന്നു.

ഒരു മാസികക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

രജനീ കാന്തിനെപ്പോലുള്ളവര്‍ മേക്കപ്പില്ലാതെ പ്രത്യക്ഷപ്പെടുമ്പോള്‍ മറ്റു താരങ്ങള്‍ എന്തു കൊണ്ട് തയാറാകുന്നില്ല എന്ന ചോദ്യത്തിന് മോഹന്‍ലാല്‍ നല്‍കിയ മറുപടി ഇങ്ങനെ.

അങ്ങനെ നിയമങ്ങളില്ലല്ലോ. അദ്ദേഹം അങ്ങനെ ചെയ്യുന്നുവെന്നു വച്ച് എല്ലാരും അങ്ങനെ ചെയ്യണമെന്നില്ല.

രജനീകാന്ത്  വ്യത്യസ്തനായ ഒരാളാണ്

രജനീകാന്ത് എല്ലാത്തരത്തിലും വ്യത്യസ്തനായ ഒരാളാണ്, അദ്ദേഹത്തിന്റെ സിനിമകളും പ്രവൃത്തിയായാലുമൊക്കെ.

അദ്ദേഹം സ്‌ക്രീനിലും അങ്ങനൊരു ശൈലി സ്വരൂപിച്ചു.  അതുകൊണ്ട് എല്ലാവരും അതുപോലെ ചെയ്യണമെന്നില്ല.

ഷൂട്ടിങ്ങിന്റെ ഭാഗമായി ചൂടിലും വെള്ളം മാറി കുളിച്ചും ഒക്കെ എല്ലാവര്‍ക്കും സംഭവിക്കാവുന്നതാണ് മുടി കൊഴിച്ചില്‍.

പിന്നെ ഇന്‍ഡസ്ട്രിയുടെ ഭാഗമായി നില്‍ക്കുമ്പോള്‍ പേഴ്സണാലിറ്റിയുടെ കൂടി ഒരു അപ്പിയറന്‍സായി നിലനിര്‍ത്തേണ്ട ആവശ്യം ഉണ്ടെന്നും താരം പറയുന്നു.

പക്ഷേ ഇത്തരത്തിലുള്ള ആക്ഷേപങ്ങള്‍ തന്നെ ഒരിക്കലും ബാധിച്ചിട്ടുമില്ലെന്നും മോഹന്‍ലാല്‍ ഉറപ്പിച്ച്പറയുന്നു.

Join Our WhatsApp Group

Trending

To Top
Don`t copy text!