ഇപ്പോൾ ലോകത്തെ ഭയപ്പെടുത്തുന്നത് കടലിൽ ചതരുങ്ങൽ രൂപപ്പെട്ട് നാലുഭാഗത്തുനിന്നും ചതുരത്തിനുള്ളിലേക്ക് ആഞ്ഞടിക്കുന്ന തിരമാലകള്‍ ആണ്. ഈ പ്രദിഭാസത്തിന് പറയുന്ന പേര് ക്രോ സീ എന്നാണ്. ഈ പ്രതിഭാസം രൂപപ്പെടൂന്നത് ഒന്നിലധികം ഓഷ്യൻ കറന്റുകൾ ഒരുമിച്ചെത്തുമ്പോഴാണത്രേ.
കടലിൽ കയർ വലിച്ചു കെട്ടിയതുപോലെയെ ഒറ്റക്കാഴ്ചയിൽ തോനു. തിരമാലകൾ ചതുരങ്ങൾ ഒരുക്കുന്നത് അത്ര കൃത്യതയോടെയാണ്. പെട്ടന്ന് പ്രത്യക്ഷപ്പെടുന്ന ഈ പ്രതിഭാസം ഏറെ അപകടം വിതക്കുന്നതാണ്. തിരകൾക്കുള്ളിൽ അകപ്പെട്ട് കഴിഞ്ഞാൽ പുറത്തുകടക്കാനാവില്ല.
കാരണം തിരകൾക്കുള്ളിൽ അകപ്പെട്ട് കഴിഞ്ഞാൽ നാലു ഭാകത്തുനിന്നും തിരമാലകൾ ആഞ്ഞുവീശും ഇതോടെ ഈ ചതുര തിരക്കുള്ളിൽനിന്നും പുറത്തുകടക്കാനാവില്ല. ബോട്ടുകളെ ഇത്തരം തിരകൾ വളരെ വേഗം അപകടത്തിൽ പെടുത്തും. ക്രോസ് സീ തിരമാലകൾ രൂപപ്പെടൂന്നത് ഒബ്ലിക്ക് ആങ്കിളിൽ വരുന്ന രണ്ട് തിരമാലകൾ തമ്മിൽ കൂട്ടിമുട്ടുന്നതോടെയാണ് .
ചതുര തിരമാലകൾ ഉണ്ടാക്കുന്നത് ദിശ തെറ്റി വീശുന്ന കാറ്റ് ചരിഞ്ഞെത്തുന്ന തിരമാലകളെ തീരത്തടുക്കാൻ അനുവദിക്കാതെ വരുമ്പോൾ എതിർ ദിശയിന്നിന്നുള്ള തിരമാലകളിൽ ഉണ്ക്കുന്ന ഓളം തള്ളലാണ്. . മൂന്ന് മീറ്റർ വരെ ഉയർത്തിൽ ചതര തിരമാലകൾ ആഞ്ഞടിക്കും.
