മലയാളം ന്യൂസ് പോർട്ടൽ
Film News

വണ്ണത്തെക്കാള്‍ എന്നെ അലട്ടിയത് മറ്റൊന്നായിരുന്നു; അനുഷ്ക ഷെട്ടി!!!

ബാഹുബലിക്ക് ശേഷം അനുഷ്‌കയും പ്രഭാസും വീണ്ടും സാഹോയിലൂടെ ഒന്നിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചിത്രത്തില്‍ നിന്നും അനുഷ്‌ക പിന്‍മാറുകയായിരുന്നു എന്നാണ് വാർത്തകൾ. ബാഹുബലിയിലെ ദേവസേനക്കായി ശരീര ഭാരം വര്‍ദ്ധിപ്പിച്ച അനുഷ്‌കയക്ക് സാഹോയിലെ കഥാപാത്രത്തിനായി വണ്ണം കുറയ്ക്കുക അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. ശരീര വണ്ണം കുറയ്ക്കാനാകാത്തത് തന്നെയാണ് താരം ചിത്രത്തില്‍ നിന്നും പിന്‍മാറാന്‍ കാരണവും.

എന്നാല്‍ വണ്ണം മാത്രമല്ല അനുഷ്‌ക ചിത്രത്തില്‍ നിന്നും പിന്മാറാന്‍ കാരണം. സാഹോയ്ക്ക് വേണ്ടി കഠിന പരിശീലനത്തിലായിരുന്നു താരം. താരത്തിന്റെ വണ്ണം കുറയുകയും ചെയ്തു. എന്നാല്‍ വണ്ണമല്ല താരത്തെ അലട്ടിയിരുന്നത്. അനുഷ്‌കയെ അലട്ടിയിരുന്നത് മറ്റൊന്നാണ്. താരം കുറച്ച് നാളായി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു എന്നാണ് താരത്തോടടുത്ത വൃത്തങ്ങള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍.

ബാഹുബലിയിലേതു പോലെ സാഹോയിലും പ്രഭാസുമൊത്തുള്ള ജോഡി പൊരുത്തം പ്രേക്ഷകര്‍ സ്വീകരിക്കുമെന്നതില്‍ അനുഷ്‌കയ്ക്ക് ഉറപ്പില്ലായിരുന്നു. ഇത് താരത്തെ മാനസിക സമ്മര്‍ദ്ദത്തിലാക്കി. ശരീര വണ്ണം കുറയ്ക്കാനുള്ള സമ്മര്‍ദ്ദവും മാനസിക സമ്മര്‍ദ്ദവും ഒത്തുചേര്‍ന്നപ്പോള്‍ സാഹോയില്‍ നിന്നും താരം പിന്മാറാന്‍ തീരുമാനിക്കുകയായിരുന്നു.

അനുഷ്‌ക പിന്‍മാറിയതോടെ ശ്രദ്ധ കപൂറിന് നറുക്ക് വീണു…