വമ്പൻ താരനിരയുമായി മമ്മൂട്ടി ചിത്രം!! മലയാള സിനിമയിൽ പുതിയ ചരിത്രം കുറിക്കാൻ "മാമാങ്കം" ഒരുങ്ങുന്നു ! - മലയാളം ന്യൂസ് പോർട്ടൽ
Film News

വമ്പൻ താരനിരയുമായി മമ്മൂട്ടി ചിത്രം!! മലയാള സിനിമയിൽ പുതിയ ചരിത്രം കുറിക്കാൻ “മാമാങ്കം” ഒരുങ്ങുന്നു !

മമ്മൂട്ടിയുടെ പുതിയ ചിത്രമാണ് മാമാങ്കം. ഈ ചിത്രത്തിൽ മാമ്മോക്കൊപ്പം വന്പൻ താരനിരതന്നെ അണിനിരക്കുന്നു വെന്നാണ് എപ്പോൾ പുറത്തു വന്നിരിക്കുന്ന വാർത്ത. നവാഗതനായ സജീവ് പിള്ള സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമാണ് ‘മാമാങ്കം’. 12 വര്‍ഷത്തെ അന്വേഷണത്തിനും പഠനത്തിനും ഒടുവിലാണ് സജീവ് മാമാങ്കത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

നിര്‍മ്മാതാവ് വേണു കുന്നപ്പള്ളിയാണ് മാമാങ്കം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ കാസ്റ്റിങ് സംബന്ധിച്ച വിവരങ്ങള്‍ ഒന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഈ സിനിമ മലയാള സിനിമയെ മറ്റൊരു തലത്തിൽ എത്തിക്കാൻ കഴിയുന്നത്ര ശ്കതമായ പ്രേമയമാണ് സംവിധായകൻ ഏറ്റടുത്തിരിക്കുന്നത്.

എന്നാല്‍, വിവരങ്ങള്‍ പുറത്തുവിടുന്നതിനു മുന്നേ ചിത്രത്തിന്റെ ഫാന്‍ മെയ്ഡ് ടീസര്‍ പുറത്തുവന്നിരിക്കുകയാണ്. മമ്മൂട്ടിയോടൊപ്പം തമിഴ് നടന്‍ ചിയാന്‍ വിക്രമും ആര്യയും ടീസറിലുണ്ട്. തെന്നിന്ത്യന്‍ താരസുന്ദരിമാരായ നയന്‍താരയും ശ്രിയ ശരണുമാണ് നായികമാര്‍. നടന്‍ സിദ്ദിഖ് ഈ ഫാന്‍ മെയ്ഡ് ടീസര്‍ തന്റെ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍, ചിത്രത്തില്‍ ഇവരെല്ലാം ഉണ്ടാകുമോയെന്ന കാര്യത്തില്‍ വ്യക്തമല്ല.

മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ തന്നെ ഏറ്റവും വലിയ പ്രൊജക്ടാണ് മാമാങ്കം. അന്താരാഷ്ട്ര തലത്തിലുള്ള പ്രശസ്തരായ സാങ്കേതിക വിദഗ്ധരാണ് മാമാങ്കത്തിനൊപ്പം സഹകരിക്കുന്നത്. ഇന്ത്യയിലെ എല്ലാ ഭാഷകളില്‍ നിന്നുമുള്ള താരങ്ങള്‍ ചിത്രത്തിലുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

മാമാങ്കത്തിനായി മമ്മൂട്ടി കളരിപയറ്റ് പരിശീലിക്കുന്നുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. പതിനേഴാം നൂറ്റാണ്ടില്‍ നടന്ന ചാവേര്‍ പോരാട്ടത്തിന്‍റെ കഥയാണ് ഈ സിനിമ പറയുന്നത്. ഫെബ്രുവരിയില്‍ ചിത്രീകരണം തുടങ്ങുമെന്നും സംവിധായകന്‍ നേരത്തേ പറഞ്ഞിരുന്നു.

https://youtu.be/sLsK47RsUm4

Join Our WhatsApp Group

Trending

To Top
Don`t copy text!