"വയസ്സന്മാരെല്ലാം വെറും ഊ.....രല്ല" - മലയാളം ന്യൂസ് പോർട്ടൽ
Current Affairs

“വയസ്സന്മാരെല്ലാം വെറും ഊ…..രല്ല”

പെൺകുട്ടിയും അച്ഛനും കൂടി അമ്പലത്തിൽ നിന്ന് തൊഴുതുയിറങ്ങുമ്പോഴാണ് പെൺകുട്ടിയുടെ സഹപാഠിയായ കാമുകൻ അവരുടെ മുന്നിൽ എത്തിയത്. കാമുകൻ എന്തെങ്കിലും പറയുന്നതിന് മുമ്പേ കൂടെയുള്ളത് തന്റെ അച്ഛനാണെന്നു അവൻ അറിയാൻ വേണ്ടി അവൾ പറഞ്ഞു: മനോഹരം പ്രേമം എഴുതിയ “അച്ഛനുണ്ട് എന്റെ കൂടെ” എന്ന പുസ്തകം നിനക്ക് തരാൻ എടുത്തുവച്ചിട്ടുണ്ട്. നാളെ കോളേജിൽ വരുമ്പോൾ ഞാൻ കൊണ്ട് വരാം.

കാമുകൻ : അയ്യോ എനിക്കാ പുസ്തകമല്ല വേണ്ടത്. നാളെ കോളേജിൽ വരുമ്പോൾ സന്തോഷ് സമാഗമം എഴുതിയ “നാളെ തമ്മിൽ എവിടെ കാണും” എന്ന പുസ്തകംകൊണ്ട് തന്നാൽ മതി.

പെൺകുട്ടി : അതിനു പകരം സുന്ദരൻ അനുരാഗി എഴുതിയ “വഴിവക്കിലെ ആളൊഴിഞ്ഞ ആ പറമ്പിൽ” മതിയോ?

കാമുകൻ : അത് ഓക്കേ. ലോലവികാരൻ കൃഷ്ണൻ എഴുതിയ “കണ്ണിലെണ്ണയും തൂവി കാത്തിരിക്കും” ഉണ്ടെങ്കിൽ അതും കൊണ്ട് വരണം.

പെൺകുട്ടി : തീർച്ചയായും!! ഞാൻ വരുമ്പോൾ നാളെ ആനന്ദ് പ്രതീക്ഷ എഴുതിയ “നിന്നെ ഒരിക്കിലും നിരാശപ്പെടുത്തില്ല” എന്ന പുസ്തകവും കൊണ്ട് വരാം.

മകളുടേയും പയ്യന്റെയും സംഭാഷണം നിശ്ശബ്ദം കേൾക്കുകയായിരുന്ന അച്ഛൻ
പയ്യൻ പോയി കഴിഞ്ഞപോൾ മകളോട് : ഇന്നത്തെക്കാലത്തു ഇത്ര അധികം പുസ്തകങ്ങളെ കുറിച്ച് അറിയാവുന്ന കുട്ടികളുണ്ടോ? ഇത്രയൊക്കെ വായിക്കാനുള്ള സമയം ആ പയ്യന് കിട്ടുന്നുണ്ടോ?

പെൺകുട്ടി : അച്ഛാ, അവൻ ഞങ്ങളുടെ ക്‌ളാസിലെ ഏറ്റവും മിടുക്കനും സമർത്ഥനായ സ്റ്റുഡന്റാണ്‌. അവന്റെ ഹോബി തന്നെ വായനയാണ്.

അച്ഛൻ : അതെനിക്ക് നിങ്ങൾ തമ്മിലുള്ള സംസാരം കേട്ടപ്പോഴേ മനസ്സിലായി.
നീ നാളെ അവനെ കാണുമ്പോൾ കാരണവർ ഗോപാലൻ എഴുതിയ “വയസ്സന്മാരെല്ലാം വെറും മണ്ടന്മാരല്ല” എന്ന പുസ്തകം കൂടി വായിക്കാൻ പ്രത്യേകിച്ച് പറയണം. സമയം കിട്ടിയാൽ മോൾക്കും ആ പുസ്തകം വായിക്കാം.

Join Our WhatsApp Group

Trending

To Top
Don`t copy text!