Current Affairs

വാങ്ങിയത് 5 പവൻ ! പണയം വെക്കാൻ ചെന്നപ്പോൾ സ്വർണമായിട്ടുള്ളത് വെറും 1.5 പവൻ മാത്രം ബാക്കി 4 പവനു പകരം മെഴുക് !!

ഇന്ത്യയിലെ ഏറ്റവും വലിയ ജ്വല്ലറിയായ കല്യാണിനെതിരേ അതീവ ഗുരുതരമായ ആരോപണം. ചതിയുടെ ഞെട്ടിപ്പുക്കുന്ന സത്യവുമായി തെളിവും ബില്ലുകളും സഹിതം ഇടപാടുകാരൻ രംഗത്ത്. വാങ്ങിയപ്പോൾ 4 പവൻ. അത് വില്ക്കാൻ ചെന്നപ്പോൾ അവർ എല്ലാം കത്തുന്ന ഗ്യാസിൽ ഒരുക്കി. ഉരുകി ഉരുകി കഴിഞ്ഞ് തൂക്കിയപ്പോൾ സ്വർണ്ണം വെറും ഒന്നര പവൻ. 2.5പവൻ സ്വർണ്ണം ഇല്ല. സ്വർണ്ണ ഭ്രമം കൊണ്ട് ജീവിക്കുന്ന മലയാളികളേ പ്രവാസികളേ നിങ്ങൾക്കറിയാമോ.. വാങ്ങുന്ന സ്വർണ്ണത്തിനുള്ളിൽ മെഴുക് മുതൽ പോളീഷിന്റെ ഭാരം വരെ അടങ്ങിയിരിക്കും.

വിളക്കും, കാൽ കാശിനു വിലയില്ലാത്ത വർണ്ണ കല്ലുകളും. പലരും ഇതെല്ലാം കൂടി തൂക്കി വിറ്റ് സ്വർണ്ണ വിലക്ക് വില്ക്കും. പലരും കല്ലുകൾ ഒഴിവാക്കും. കാൽ കാശിനു വിലയില്ലാത്ത കല്ലിനു ഡയമണ്ടിന്റെ വില വേറെയും വാങ്ങും. എന്നാൽ അതിലേ വിളക്കും, ഉള്ളിലേ മെഴുകും നിങ്ങൾക്കറിയില്ല. കാരണം ആരും സ്വർണ്ണം വാങ്ങുമ്പോൾ കത്തിച്ച് നോക്കിയല്ല വാങ്ങുന്നത്. ഇവർ തിരികെ നമ്മളിൽ നിന്നും എടുക്കുമ്പോൾ കത്തിച്ച് ഉരുക്കി കൊട്ടി പിറുക്കി ആണ്‌ എടുക്കുന്നത്. കത്തിച്ച് സ്വർണ്ണം അടിച്ച് കൊട്ടി എടുക്കുമ്പോൾ അവിടെയും തരികൾ നഷ്ടമാകും. അതും സ്വർണ്ണ കടക്കാരന്‌. കല്യാണിലേ തട്ടിപ്പ് തുറന്ന് വായിക്കുക. B4blaze മലയാളം  ഇത് പുറത്തുവിടുന്നത് എല്ലാ ചാനലുകളും മുഖ്യ ധാരാ മാധ്യമങ്ങളും മുതൽ ഓൺലൈൻ പത്രങ്ങൾ വരെ കല്യാണിന്റെ പണം വാങ്ങി അവർക്ക് അടിമകളാണ്‌. അവർ ആരും ഈ ചൂഷണം പുറത്തുവിടില്ല. പാവം ജനത്തേ പറ്റിക്കുന്ന ഈ സംഭവം ഏറ്റെടുക്കുക.. പ്രചരിപ്പിക്കുക..  ഷേർ ചെയ്യുക..

കല്യാണിൽ  പരസ്യത്തില്‍ മയങ്ങി സ്വര്‍ണ്ണം വാങ്ങാന്‍ പോകുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് ഈ യുവാവിന്റെ അനുഭവ കുറിപ്പ്. ഏകദേശം അഞ്ച് പവനോളം തൂക്കം വരുന്ന നെക്ലസ് വാങ്ങി കബളിപ്പിക്കപ്പെട്ട അനുഭവം യുവാവ് വിവരിക്കുന്നു. വാങ്ങിയത് അഞ്ച് പവന്‍ ആണെങ്കിലും ഒരാവശ്യം വന്നപ്പോള്‍ പണയം വെക്കാന്‍ ചെന്നപ്പോഴാണ് അതില്‍ സ്വര്‍ണ്ണമായിട്ടുള്ളത് വെറും 12 ഗ്രാം മാത്രമാണെന്ന ഞെട്ടിക്കുന്ന സത്യം തിരിച്ചറിഞ്ഞത്. അതായത് 5.5 പവന്‍ തൂക്കമുള്ള നെക്ലസ് ബാങ്കില്‍ പണയം വെക്കാന്‍ ചെന്നപ്പോള്‍ ആ നെക്‌ലസിലുള്ളത് വെറും 1.5 പവന്‍ സ്വര്‍ണ്ണം മാത്രം. ബാക്കി 4 പവന്റെ സ്ഥാനത്തുള്ളത് മെഴുക് കട്ടകളായിരുന്നു. തിരുവനന്തപുരം കല്യാണ്‍ ജ്വല്ലറിയില്‍ നിന്ന് വാങ്ങിയ സ്വര്‍ണ്ണത്തിലാണ് ഇത്രയും വലിയ തട്ടിപ്പ് കണ്ടെത്തിയത്.

യുവാവ് വെളിപ്പെടുത്തുന്ന കല്യാണിന്റെ തട്ടിപ്പ് ഇങ്ങനെ…

തിരുവനന്തപുരം കല്യാണ്‍ ജ്വല്ലറിയില്‍ നിന്നും കല്യാണ ആവശ്യത്തിന് 29-11-2013-ല്‍ വാങ്ങിയ Antique model നെക്ളേസ് — 49.580 ഗ്രാം (കല്ലിന്റെ തൂക്കം കഴിച്ച് 43.5 ഗ്രാം : ഏകദേശം 5.5 പവന്‍), 17-03-2018-ല്‍ ബാങ്കില്‍ പണയം വയ്ക്കാന്‍ കൊടുത്തപ്പോള്‍, ബാങ്ക് അപ്രൈസറുടെ പരിശോധനയില്‍ കണ്ടത് ഞെട്ടിക്കുന്ന വിവരം: അതിലെ സ്വര്‍ണ്ണം വെറും 12 ഗ്രാം മാത്രം (1.5 പവന്‍). അതിന്റെ അകഭാഗത്ത് മെഴുകു കട്ടകള്‍ നിറച്ചിരിക്കുന്നു ! അങ്ങനെ ബാക്കി 4 പവന്റെ കാശ് മുഴുവന്‍, ആഭരണത്തിന്റെ അകത്തു നിറച്ചിരുന്ന മെഴുകിനായിരുന്നു നല്‍കിയത്…

അതേത്തുടര്‍ന്ന് ഈ ആഭരണം വാങ്ങിയ കല്യാണ്‍ ജൂവലറിയില്‍ തിരിച്ചു കൊണ്ടു ചെന്നപ്പോള്‍ ബ്രാഞ്ച് മാനേജര്‍ (അഡ്മിന്‍) ഷോബിന്‍ പറയുന്നത്, ഇത്തരം ആഭരണം മെഴുകില്‍ ആണ് നിര്‍മ്മിക്കുന്നതെന്നും, അത് എല്ലാവര്‍ക്കും അറിയാമെന്നുമാണ്. ഏതായാലും മെഴുകിന് സ്വര്‍ണത്തിന്റെ വില നല്‍കാന്‍ തയ്യാറുള്ള ആരെങ്കിലും ഉണ്ടാവുമോ എന്നറിയില്ല.. ഇന്നത്തെ റേറ്റ് പ്രകാരം ആഭരണം തിരികെ എടുത്ത് കാശ് തരാം എന്നറിയിച്ചു എങ്കിലും, നല്‍കിയ മുഴുവന്‍ കാശും തിരികെ ആവശ്യപ്പെട്ടുകൊണ്ട് തമ്പാനൂര്‍ പോലീസ് സ്റ്റേഷനില്‍ കേസ് നല്‍കിയതിനെ തുടര്‍ന്ന്, 21.03.2018-ല്‍ കല്യാണ്‍ ജൂവലറി സ്റ്റാഫ് എത്തി പോലീസ് സ്റ്റേഷനില്‍ വച്ച് ആ കാശ് മുഴുവന്‍ തിരികെ ഏല്‍പ്പിച്ചു…

പ്രീയപ്പെട്ട സാധു ജനങ്ങളേ… വഞ്ചിക്കപ്പെടരുത്. മുന്‍പ് ഈ കല്യാണ്‍ ജൂവലറിയുടെ ഇത്തരം ഒരു തട്ടിപ്പിന്റെ കാര്യം സമൂഹ മാധ്യമത്തിലൂടെ കണ്ടപ്പോള്‍ വിശ്വസിച്ചില്ല. ഇന്നിതാ നേരിട്ട് അനുഭവിച്ചിരിക്കുന്നു ! സ്വര്‍ണം വാങ്ങി കൈവശം വച്ചിട്ടുള്ള എല്ലാപേരും, പ്രത്യേകിച്ചും പുറത്ത് കവറിങ്ങ് ഉള്ള മോഡല്‍ ആഭരണങ്ങള്‍ ആണെങ്കില്‍, നിങ്ങളുടെ ആഭരണങ്ങള്‍ നന്നായി ഒന്നു പരിശോധിപ്പിക്കുക.

ഇനി വാങ്ങുന്നവരും ജാഗ്രതൈ…. കല്യാണ്‍ ജൂവലറിയുടെ സ്വര്‍ണമെങ്കില്‍ ഏറ്റവും സൂക്ഷിക്കുക… മറ്റു പ്രമുഖ ജൂവലറികളും ഇത്തരത്തിലുള്ള നീചമായ രഹസ്യ തട്ടിപ്പ് നടത്തുന്നുണ്ടോ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. സാധാരണക്കാരായ നമ്മള്‍ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന കാശ്, കൊടും ചതിയിലൂടെ തട്ടിച്ചെടുക്കുവാന്‍ ഒരു മടിയുമില്ലാത്ത കൊള്ളക്കാരായി തീര്‍ന്നിരിക്കുന്നു ഈ വമ്പന്‍ പണച്ചാക്കുകള്‍…! ഹോ…. ഭയങ്കരം !ഇതു സംബന്ധിച്ചുള്ള ബില്ലും, ആഭരണത്തിന്റെ ഫോട്ടോയും ഇതോടൊപ്പം നല്‍കുന്നു. ഈ ബില്ലിലെ രണ്ടാമത്തെ ആഭരണത്തില്‍ ആണ് പറ്റിപ്പ് നടന്നത്. മേല്‍ പറഞ്ഞ പ്രത്യേക മോഡല്‍ ആണ് ഈ ആഭരണം. (SHARE PLEASE)

source: pravasi shabdam

Trending

To Top
Don`t copy text!