Film News

വിക്രമിന്‍റെ മകൻ ധ്രുവ് നായകനാകുന്നത് ബാലയുടെ ചിത്രത്തിൽ!!

അടുത്തിടെ സിനിമാ ലോകത്തു നിന്നു പുറത്തു വന്ന ഏറ്റവും വലിയ വാർത്തകളിലൊന്നാണ് ചിയാൻ വിക്രമിന്റെ മകന്റെ സിനിമാ പ്രവേശനം.

ധ്രുവ് സിനിമയിലേക്ക് വരുന്നുണ്ടെന്നും ആ ചിത്രം നിർമ്മിക്കുന്നത് ഗപ്പിയും ഗോദയും പോലുള്ള നല്ല മലയാളം ചിത്രങ്ങൾ നിർമ്മിച്ച E4 എന്റർടൈൻമെൻറ്സും ആണെന്ന് വാർത്തകൾ വന്നെങ്കിലും സംവിധായകൻ ആരെന്നു വാർത്തകളിലൊന്നും വന്നിരുന്നില്ല. എന്നാൽ ഇപ്പോൾ വരുന്ന ചിത്രത്തിന്റെ വിവരങ്ങളിൽ നിന്നു സംവിധായകൻ ആരെന്നു വ്യക്തമാണ്.

തമിഴിലെ പ്രശസ്ത സംവിധായകൻ ബാലയാണ് ചിത്രം സംവിധാനം ചെയ്യുക. ഇത് സന്ദീപ് വന്കയുടെ തെലുങ്ക് ചിത്രം അർജുൻ റെഡ്ഢിയുടെ ഔദ്യോഗിക റീമേക്ക് ആയിരിക്കുമെന്നും അറിയുന്നു. തെലുങ്കിൽ വമ്പൻ ഹിറ്റായിരുന്ന അർജുൻ റെഡ്ഢി അവിടുത്തെ സിനിമാ സങ്കല്പങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു റിയലിസ്റ്റിക് ചിത്രമായിരുന്നു.

Trending

To Top
Don`t copy text!