Film News

വിഘ്‌നേശിന്റെകൂടെയാണെങ്കിലും നയൻസിന്റെ മനസിൽ പ്രഭുദേവ ഉണ്ട് ; ഇതാ അതിന്റെ തെളിവുകൾ !!

മലയാളികളുടെ മാത്രവല്ല സിനിമയെ സ്നേഹിക്കുന്നവർ എവിടൊക്കെയുണ്ടോ അവരുടെയെല്ലാം പ്രിയപ്പെട്ട നടിയാണ് തിരുവല്ലക്കാരി ഡയാന ( നയൻ‌താര ) .നിരവധി ഗോസിപ്പുകൾ ആണ് ദിനംപ്രതി നയൻസിനെക്കുറിച്ചു നമ്മൾ കേൾക്കാറുള്ളത് .

അഭിനയത്തിന്റെ കാര്യത്തിലോ.. സെറ്റിലുള്ള പെരുമാറ്റത്തിന്റെ കാര്യത്തിലോ ഒരു സംവിധായകര്‍ക്ക് പോലും നയന്‍താരയെ കുറിച്ച് മോശം അഭിപ്രായം ഉണ്ടാവില്ല. എന്നാല്‍ നയന്‍ എന്നും ഗോസിപ്പുകോളങ്ങളില്‍ നിറഞ്ഞത് കാമുകന്മാരുടെ പേരിലാണ്.

പലരുടെയും പേര് കൂട്ടിച്ചേർത്തു നയൻസിനെക്കുറിച്ചു പാപ്പരാസികൾ ഗോസിപ്പുകൾ പറയാറുണ്ട് . പ്രഭുദേവയുമായുള്ള പ്രണയ പരാജയത്തിന് ശേഷം കുറേനാൾ നയൻസ് സിനിമയിൽ നിന്നും അകലം പാലിച്ചു . എന്നാൽ വറ്റൽ ഒതുങ്ങിക്കൂടി ഇരിക്കാതെ വീണ്ടും സിനിമയിലേക്ക് വൻ തിരിച്ചു വരവാണ് നയൻസ് നടത്തിയത് .

ചിമ്പുവുമായുള്ള പ്രണയം ബ്രേക്കപ്പായി പ്രഭുദേവെ പ്രണയിച്ചു. എന്നാല്‍ വിവാഹം വരെ എത്തിയ ആ ബന്ധവും വേര്‍പിരിഞ്ഞു. ഇപ്പോള്‍ വിഘ്‌നേശ് ശിവ എന്ന യുവ സംവിധായകനുമായി പ്രണയത്തിലാണ് നയന്‍താര എന്നാണ് കേള്‍ക്കുന്നത്.

നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് നയനും വിഘ്‌നേശും തമ്മിലുള്ള പ്രണയ വാര്‍ത്തകള്‍ പുറത്ത് വന്നത്. വിഘ്‌നേശ് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായ നാനും റൗഡിയില്‍ നയനായിരുന്നു നായകന്‍…

എന്നാല്‍ വിഘ്‌നേശ് ശിവയെ പ്രണയിക്കുമ്പോഴും, പ്രഭു ദേവയുമായുള്ള പ്രണയത്തിന്റെ ആ സ്മാരകം ഇപ്പോഴും നയന്‍താരയുടെ കൈയ്യിലുണ്ട്. ഒളിക്കാനും മറക്കാനും കഴിയാതെ.. ഇതാ വീണ്ടും ആ അടയാളം വൈറലാകുന്നു…

വില്ല് എന്ന ചിത്രത്തിന് ശേഷമാണ് പ്രഭുദേവയും നയന്‍താരയും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ വന്നത്. എന്നാല്‍ ആദ്യമൊന്നും നയന്‍ ആ വാര്‍ത്ത അംഗീകരിച്ചില്ല. ഒടുവില്‍ കൈത്തണ്ടില്‍ പ്രഭുദേവയുടെ പേര് പച്ചകുത്തിയപ്പോഴാണ് ആ വാര്‍ത്ത സ്ഥിരീകരിച്ചത്.

പ്രഭുദേവയെ വിവാഹം ചെയ്യാനായി നയന്‍താര ക്രിസ്ത്യന്‍ മതം ഉപേക്ഷിച്ച്, ഹിന്ദു മതം സ്വീകരിച്ചു. പ്രഭുദേവയാകട്ടെ ആദ്യഭാര്യയില്‍ നിന്ന് കഷ്ടപ്പെട്ട് വിവാഹ മോചനം നേടി. പ്രഭവിനെ വിട്ടുകിട്ടാന്‍ ഭാര്യ നിയമപോരാട്ടങ്ങള്‍ നടത്തിയതൊക്കെ വാര്‍ത്തയായിരുന്നു.

പ്രണയം പൊളിഞ്ഞ് രണ്ടു പേരും രണ്ട് വഴിയ്ക്ക് പോയി. പ്രഭു ദേവ ഹിന്ദി സിനിമകളില്‍ ശ്രദ്ധ കൊടുത്തപ്പോള്‍ നയന്‍ തമിഴില്‍ നഷ്ടപ്പെട്ട താരപദവി തിരിച്ചെടുത്തു. പക്ഷെ അപ്പോഴും കൈത്തണ്ടയില്‍ പച്ചകുത്തിയ ആ പേര് മാത്രം ബാക്കിയായി. പല ചടങ്ങുകളിലും നയന്‍താര അത് മറക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.

ആ പേര് കൈത്തണ്ടയില്‍ നിന്ന് മായ്ച്ചു കളയാന്‍ നയന്‍താര ശ്രമിയ്ക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. പ്ലാസ്റ്റിക് സര്‍ജ്ജറി നടത്താന്‍ വിദേശത്ത് പോകുന്നു എന്നൊക്കെയാണ് കേട്ടത്. എന്നാല്‍ ഇപ്പോഴും ആ ടാറ്റു നയന്‍ മായ്ച്ചിട്ടില്ല. ആ പ്രണയത്തിന്റെ സ്മാരകം ഇപ്പോഴും നയന്‍താരയുടെ കൈയ്യിലുണ്ട്.

കഴിഞ്ഞ ദിവസം തൂവെള്ള നിറത്തിലുള്ള ഉടുപ്പ് ധരിച്ച് നയന്‍താര നില്‍ക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡയിയയില്‍ വൈറലായിരുന്നു. എല്ലാവരും നയന്റെ സുന്ദമായ മുഖം നോക്കിയപ്പോള്‍ പാപ്പരാസികളുടെ കണ്ണ് പാഞ്ഞത് ആ കൈത്തണ്ടയിലാണ്. ഇപ്പോഴും അവിടെ പ്രഭുദേവ!!

Trending

To Top
Don`t copy text!