August 7, 2020, 3:43 AM
മലയാളം ന്യൂസ് പോർട്ടൽ
Malayalam Article

വിദ്യാത്ഥിനിയെ പച്ചക്ക് തീ കൊളുത്തിയ സംഭവം. പൊള്ളലേറ്റത് മുഖത്തും കഴുത്തിനും. സംഭവത്തിന്റെ CCTV ദൃശ്യങ്ങൾ പുറത്ത്

നാടിനെ നടുക്കിയ സംഭവമുണ്ടായത് ഇന്നലെ രാവിലെ തിരുവല്ല നഗരത്തിലായിരുന്നു. പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ യുവാവ് തിരക്കുള്ള റോഡിൽ വെച്ച് പച്ചക്ക് തീകൊളുത്തി. നാടിനെ ഞെട്ടിച്ച സംഭവത്തിന്റെ നടുക്കത്തിലാണ് ആളുകൾ ഇപ്പോഴും. യുവാവും പെൺകുട്ടിയും സംസാരിച്ച് പോകുന്നത് ആളുകൾ അധികം ശ്രദ്ധിച്ചില്ല. എന്നാൽ തീ പടരാൻ തുടങ്ങിയപ്പോഴാണ് സംഭവം ശ്രദ്ധയിൽ പെട്ടത്. 40 സെക്കൻഡുകൾ കൊണ്ടാണ് കാര്യങ്ങൾ നടന്നത്. 

ഗുരുതരമായി പരുക്കേറ്റ പെൺകുട്ടി തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. പന്ത്രണ്ടാം ക്ലസുമുതൽ ഇയാൾക്ക് പെൺകുട്ടിയോട് പ്രണയമുണ്ടായിരുന്നു. എന്നാൽ പെൺകുട്ടിക്ക് താൽപര്യമില്ലായിരുന്നു. എന്നാൽ വീണ്ടും ഇയാൾ പെൺകുട്ടിയെ ശല്യം ചെയ്ത് വരികയായിരുന്നു.ഒടുവിൽ പെൺകുട്ടിയുടെ വീട്ടിലെത്തി വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്ന് ഇയാൾ അറിയിച്ചിരുന്നതായും പറയുന്നു. എന്നാൽ പെൺകുട്ടിയുടെ വീട്ടുകാരും ഈ ആവശ്യം നിരസിച്ചു. ഇതോടെയാണ് ഇയാൾ പെൺകുട്ടിയോട് പക വീട്ടാൻ തയാറെടുത്തത്. നഗരത്തിലെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ക്ലാസ്സിലേക്ക് പോകും വഴിയാണ് യുവാവ് ആക്രമിച്ചത്. കത്തി കൊണ്ട് പെൺകുട്ടിയെ കുത്തി വീഴ്ത്തിയ ശേഷം ഇയാൾ പെട്രോളൊഴിച്ച്ത്. പെൺകുട്ടിയെ കൊലപ്പെടുത്തിയതിനു ശേഷം ആത്‍മഹത്യ ചെയ്യാനായിരുന്നു ഇയാളുടെ പദ്ധതി. 

എന്നാൽ പൊള്ളലേറ്റ പെൺകുട്ടിക് തലമുതല്‍ താഴേക്ക്  പൊള്ളലേറ്റ നിലയിലാണ്. മുഖത്തിനും കഴുത്തിലുമാണ് കൂടുതലായി പൊള്ളലേറ്റിരിക്കുന്നത്. പെൺകുട്ടിയുടെ മുടി മുഴുവന്‍ കരിഞ്ഞു. പേശികള്‍ക്ക് പൊള്ളലേറ്റതിനാല്‍ ഇത് വൃക്കകളെയും ബാധിച്ചേക്കും എന്നാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്.

പെൺകുട്ടിയെ തീ കൊളുത്തി കൊല്ലപ്പെടുത്തതാന് ശ്രമിച്ച സംഭവം

Gepostet von WATCH Videos am Mittwoch, 13. März 2019

പെൺകുട്ടിയെ തീ കൊളുത്തുന്നതിൽ CCTV ദൃശ്യങ്ങൾ പുറത്ത്

Gepostet von WATCH Videos am Mittwoch, 13. März 2019

Don`t copy text!