Current Affairs

വിമാനം പറത്തുന്നതിനിടെ പൈലറ്റ് ഉറങ്ങി, സഹപൈലെറ്റ് ചിത്രീകരിച്ച വീഡിയോ പുറത്ത്, അവസാനം സംഭവിച്ചത് മറ്റൊന്ന്

ആകാശത്ത് പറന്നുയര്‍ന്ന വിമാനത്തിന്റെ പൈലറ്റ് ഉറങ്ങിയാല്‍ എന്ത് സംഭവിക്കും. പൈലറ്റുമാരുടെ അശ്രദ്ധയാണ്  പലപ്പോഴും വിമാനാപകടങ്ങള്‍ക്ക് കാരണമാകുന്നത് . ചൈനയില്‍ നിന്നുള്ള വീഡിയോ വ്യക്തമാക്കുന്നത് എന്നാല്‍ അത്തരം സംഭവങ്ങള്‍ നടക്കാറുണ്ട് എന്നാണ്.

കൂടെയുണ്ടായിരുന്ന സഹപൈലറ്റിനാകട്ടെ വീഡിയോ പകര്‍ത്തുന്നതിലായിരുന്നു ശ്രദ്ധ. ഉറങ്ങിയ പൈലറ്റിനും വീഡിയോ എടുത്ത പൈലറ്റിനും എയര്‍ലൈന്‍ കമ്പനി വക ശിക്ഷയും ലഭിച്ചു. വിമാനം പറത്തുന്നതിനിടെ ഉറങ്ങിയത് ദേശീയ യാത്രാ വിമാനമായ ചൈന എയര്‍ലൈന്‍സിലെ പൈലറ്റ് വെങ് ജിയാഖി ആണ്.

രണ്ട് പതിറ്റാണ്ടോളമായി പൈലറ്റായി സേവനം അനുഷ്ഠിക്കുന്നയാളാണ് ജിയാഖി. വീഡിയോ എടുത്ത് വൈറലാക്കിയ സഹ പൈലറ്റിന് താക്കിത് നല്‍കിയതായും കമ്പനി അറിയിച്ചിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് പ്രാധാന്യം എന്ന് വ്യക്തമാക്കിയ വിമാനകമ്പനി ഇയാളെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. വീഡിയോ ചുവടെ:-

Trending

To Top
Don`t copy text!