Malayalam Article

“വിമാനമിറങ്ങിയിട്ട് ഞാൻ വിളിക്കാം”. അവന്റെ മറുപടി വരും മുൻപ് അവൾ മരണത്തിലേക്ക് പറന്നിറങ്ങി

നീണ്ട മൂന്ന് വർഷത്തെ പ്രണയത്തിനൊടുവിലാണ് ശിഖ ഗാർഗും ഭർത്താവ് സൗമ്യ ഭട്ടാചാര്യയും വിവാഹിതരായത്. മൂന്ന് മാസങ്ങൾക്ക് മുന്പായിരുന്നു ഇരുവരുടെയും സ്വപ്‍ന സാക്ഷൽക്കരമായ വിവാഹം നടന്നത്. സന്തോഷത്തിന്റെ നാളുകൾക്ക് അധികം ആയുസുണ്ടായിരുന്നില്ല. എത്യോപ്യയിൽ തകർന്നുവീണ ബോയിങ് വിമാനത്തിനൊപ്പം അവരുടെ സന്തോഷവും സ്വപ്നങ്ങളും പൊലിഞ്ഞു പോയി. ഇന്ത്യക്കാരിയായ ശിഖക്ക് യൂ എൻ യിൽ ആയിരുന്നു ജോലി. കെനിയയിലെ നയ്‌റോബിയിൽ യു.എൻ. യോഗത്തിനുപോകുന്നതിനുവേണ്ടിയാണ് ശിഖ അപകടത്തിൽ പെട്ട വിമാനത്തിൽ യാത്ര ചെയ്തത്. ഭർത്തവുമൊത്ത് പോകാനിരിക്കവെ ജോലിസംബന്ധമായ തിരക്കുകൾ വന്നതിനെ തുടർന്ന് അവസാന നിമിഷം ഭാര്തതാവിന്റെ യാത്ര മാറ്റിവെക്കുകയായിരുന്നു. ഒറ്റക്ക് യാത്ര പുറപ്പെട്ട ശിഖ വിമാനത്തിൽ കയറിയിട്ട് ഭർത്താവിന് സന്ദേശം അയച്ചു. വിമാനത്തിൽ കയറിയെന്നും ഇറങ്ങിയിട്ട് വിളിക്കാമെന്നും. എന്നാൽ ഭാര്തതാവിന്റെ മറുപടി വരും മുൻപ് അവൾ എന്നന്നേക്കുമായി ഈ ലോകത്തിൽ നിന്നും പോയിരുന്നു. ശിഖ യോഗം കഴിഞ്ഞു തിരിച്ചെത്തിയതിനു ശേഷം മധുവിധു ആഘോഷിക്കാൻ ഇരിക്കവെയാണ് ശിഖയെ വിധി സൗമ്യയുടെ അടുത്ത് നിന്ന് പറിച്ച് കൊണ്ടുപോയത്.

Trending

To Top
Don`t copy text!