വില്ലനില്‍ മോഹന്‍ലാലിന്റെ നായികയായി മഞ്ജു വാര്യരെ തന്നെ തിരഞ്ഞെടുക്കാൻ ഇതാണ് കാരണം - മലയാളം ന്യൂസ് പോർട്ടൽ
Film News

വില്ലനില്‍ മോഹന്‍ലാലിന്റെ നായികയായി മഞ്ജു വാര്യരെ തന്നെ തിരഞ്ഞെടുക്കാൻ ഇതാണ് കാരണം

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം വില്ലന്‍ നാളെ തിയറ്ററുകളിലെത്തുകയാണ്. മാത്യു മാഞ്ഞൂരാന്‍ എന്ന ഡിജിപി റാങ്കിലുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥനെയാണ് സൂപ്പര്‍താരം അവതരിപ്പിക്കുന്നത്. മാത്യു മാഞ്ഞൂരാന്റെ ഭാര്യ നീലിമയായി മഞ്ജു വാര്യരുമെത്തും. ഏതാനും രംഗങ്ങളില്‍ മാത്രമെത്തുന്ന കഥാപാത്രമാണെങ്കിലും ചിത്രത്തിന്റെ പ്രമേയത്തില്‍ ഏറെ പ്രാധാന്യമുള്ള വേഷമാണിതെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ പറയുന്നു. ചിത്രത്തിന്റെ പ്രിവ്യൂ കണ്ടവരും മഞ്ജുവിന്റെ പ്രകടനത്തില്‍ അഭിനന്ദനം അറിയിച്ചിട്ടുണ്ട്.

വില്ലനായി പൃഥ്വിരാജിനെയായിരുന്നു മനസ്സില്‍ കണ്ടിരുന്നത്. എന്നാല്‍ പൃഥ്വിക്ക് ഡേറ്റില്ലാത്തതിനാല്‍ ആ വേഷത്തിലേക്ക് തമിഴ് താരം വിശാലിനെ പരിഗണിക്കുകയായിരുന്നുവെന്നും സംവിധായകന്‍ വ്യക്തമാക്കി.

ചിത്രത്തിന്റെ തിരക്കഥയിലും കഥാപാത്രത്തിലും ഏറെ മതിപ്പ് പ്രകടിപ്പിച്ചുകൊണ്ടാണ് മഞ്ജു അഭിനയിക്കാന്‍ സമ്മതമറിയിച്ചതെന്ന് ഉണ്ണികൃഷ്ണന്‍ പറയുന്നു. മോഹന്‍ലാലും മഞ്ജുവാര്യരും ഒന്നിച്ചെത്തുന്ന വില്ലനിലെ ഗാനം ഇതിനകം ഹിറ്റ്ചാര്‍ട്ടിലെത്തിക്കഴിഞ്ഞു.

മോഹന്‍ലാല്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വില്ലന്‍. ഒക്ടോബര്‍ 27 നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. മഞ്ജു വാര്യര്‍, ഹന്‍സിക, വിശാല്‍, റാഷി ഖന്ന, ശ്രീകാന്ത് തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

പ്രേക്ഷക പ്രതീക്ഷകള്‍ക്ക് അനുസരിച്ച ചിത്രമാണ് വില്ലനെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. മോഹന്‍ലാലും മഞ്ജു വാര്യരും വിശാലും മത്സരിച്ച് അഭിനയിച്ച ചിത്രം കാണാനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രവുമായി ബന്ധപ്പെട്ട പോസ്റ്റുകളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാലും മഞ്ജു വാര്യരും ഒരുമിച്ചെത്തുന്നത്.

ആറാം തമ്പുരാന്‍, കന്‍മദം, തുടങ്ങിയ ചിത്രങ്ങളില്‍ മോഹന്‍ലാലും മഞ്ജു വാര്യരും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്കെത്തിയ താരത്തിന് ഒന്നിനൊന്ന് മികച്ച കഥാപാത്രങ്ങളെയാണ് ലഭിക്കുന്നത്.

യേശുദാസ് ആലപിച്ച് മോഹന്‍ലാലും മഞ്ജു വാര്യരും അഭിനയിച്ച കണ്ടിട്ടും എന്ന ഗാനം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. അത് കൊണ്ട് തന്നെ ചിത്രം കാണാനുള്ള ആകാംക്ഷയും വര്‍ധിക്കുകയാണ്.

https://www.facebook.com/ActorMohanlal/videos/1514730345249323/

 

Join Our WhatsApp Group

Trending

To Top
Don`t copy text!