വില്ലന്‍ കാണും മുന്‍പ് നിങ്ങൾ അറിയുക ഈ ആറ് പ്രത്യേകതകള്‍ !!! - മലയാളം ന്യൂസ് പോർട്ടൽ
Film News

വില്ലന്‍ കാണും മുന്‍പ് നിങ്ങൾ അറിയുക ഈ ആറ് പ്രത്യേകതകള്‍ !!!

മോഹന്‍ലാല്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വില്ലന്‍. ഒക്ടോബര്‍ 27 നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. മഞ്ജു വാര്യര്‍, ഹന്‍സിക, വിശാല്‍, റാഷി ഖന്ന, ശ്രീകാന്ത് തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

മോഹന്‍ലാലിന്‍റെ വില്ലന്‍ നാളെ തീയറ്ററുകളിലേയ്ക്ക് എത്തുകയാണ്. മോഹന്‍ലാല്‍-ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തെക്കുറിച്ച്‌ ആരാധകരുടെ പ്രതീക്ഷ വളരെ വലുതാണ്. പലപ്രത്യേകതകളുമായാണ് സിനിമ എത്തുന്നത്

വില്ലനായി പൃഥ്വിരാജിനെയായിരുന്നു മനസ്സില്‍ കണ്ടിരുന്നത്. എന്നാല്‍ പൃഥ്വിക്ക് ഡേറ്റില്ലാത്തതിനാല്‍ ആ വേഷത്തിലേക്ക് തമിഴ് താരം വിശാലിനെ പരിഗണിക്കുകയായിരുന്നുവെന്നും സംവിധായകന്‍ വ്യക്തമാക്കി.

ചിത്രത്തിന്റെ കഥയെക്കുറിച്ച് പറഞ്ഞപ്പോള്‍ മഞ്ജു വാര്യരിനും കഥാപാത്രത്തെ ഇഷ്ടപ്പെട്ടിരുന്നു. പിന്നീട് സിനിമയുമായി മുന്നോട്ട് പോവാന്‍ തീരുമാനിക്കുകയായിരുന്നു

ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ആദ്യമായാണ് ‘8 കെ’ റസല്യൂഷനില്‍ ഒരു സിനിമ ചിത്രീകരിക്കുന്നത്.
റെഡിന്‍റെ വെപ്പണ്‍ സീരിസിലുള്ള ഹീലിയം 8കെ ക്യാമയിലാണ് പൂര്‍ണ്ണമായും വില്ലന്‍ ചിത്രീകരിച്ചിരിക്കുന്നത്.
ചിത്രത്തിലെ ഒരു ഗാനത്തിന് മാറ്റെ പെയിന്റിങ്ങാണ് ഉപയോഗിച്ചിരിക്കുന്നത്.
തമിഴ്-തെലുങ്ക് താരങ്ങളായ വിശാല്‍, ശ്രീകാന്ത്, ഹന്‍സിക എന്നിവരുടെ ആദ്യ മലയാള ചിത്രമാണിത്.
ബോളിവുഡ് സ്റ്റണ്ട് മാസ്റ്റര്‍ രവി വര്‍മ്മയാണ് ആക്ഷന്‍ സ്വീകന്‍സുകള്‍ ഒരുക്കിയിരിക്കുന്നത്. ഒരു സ്റ്റണ്ട് രംഗത്തിലെ മുഴുവന്‍ ഫൈറ്റേഴ്സും ഫ്രാന്‍സ്-റഷ്യ എന്നിവിടങ്ങളില്‍ നിന്നാണ്
പുലിമുരുകനെ മറികടന്ന് റിലീസിന് മുന്‍പ് ഏറ്റവും കൂടുതല്‍ തുക റൈറ്റ് വില്‍പ്പനയിലെ സ്വന്തമാക്കിയ ചിത്രംആരാധകര്‍ക്ക് സന്തോഷവാര്‍ത്തയുമായാണ് വില്ലന്‍ തിയേറ്ററുകളില്‍ എത്തുന്നത്.

കേരളത്തില്‍ 300 തിയേറ്ററുകളില്‍ ചിത്രം എത്തുമെങ്കിലും 140 തിയേറ്ററുകളിലാണ് വില്ലന്റെ ഫാന്‍സ് ഷോ സംഘടിപ്പിച്ചിരിക്കുന്നത്. റെക്കോര്‍ഡ് ചിത്രമായിരിക്കുമെന്നാണ് അവകാശവാദം. മഞ്ജുവാര്യരാണ് ചിത്രത്തിലെ നായികയായി എത്തുന്നത്.മാത്യൂ മാഞ്ഞൂരാന്‍ എന്ന റിട്ടയേര്‍ഡ് പോലീസ് ഓഫീസറായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. മൂന്നുഭാഷകളിലായാണ് ചിത്രം തിയേറ്ററുകളിലെത്തുക. ബോളിവുഡിലെ പ്രധാന മ്യൂസിക് ലേബലുകളിലൊന്നായ ജംഗ്ലീ മ്യൂസിക്കാണ് ചിത്രത്തിന്റെ ഓഡിയോ അവകാശം നേടിയത്.50 ലക്ഷമാണ് ജംഗ്ലി ഇതിനായി മുടക്കിയത്. ഇതിന്റെ സാറ്റലൈറ്റ് അവകാശം സൂര്യാടിവിയാണ് ഏറ്റെടുത്തത്. ബി ഉണ്ണികൃഷ്ണനും മോഹന്‍ലാലും ചേര്‍ന്ന് ചെയ്യുന്ന നാലാമത്തെ സിനിമയാണ് വില്ലന്‍. രാജ്യത്തുടനീളമായി 1200 തിയേറ്ററുകളിലാണ് വില്ലന്‍ എത്തുന്നത്.

Join Our WhatsApp Group

Trending

To Top
Don`t copy text!