വിവാഹം കഴിക്കാതെ അച്ഛനാവാണമെന്ന് സല്‍മാന്‍ ഖാന്‍! അതിന് ഒരു സുന്ദരിയെ വേണം.. - മലയാളം ന്യൂസ് പോർട്ടൽ
Film News

വിവാഹം കഴിക്കാതെ അച്ഛനാവാണമെന്ന് സല്‍മാന്‍ ഖാന്‍! അതിന് ഒരു സുന്ദരിയെ വേണം..

വിവാഹം കഴിക്കാന്‍ താല്‍പര്യമില്ല. എന്നാല്‍ ഒരു കുഞ്ഞിനെ വേണമെന്നാണ് സല്‍മാന്‍ ഖാന്റെ ഇപ്പോഴത്തെ ആഗ്രഹം.ബോളിവുഡിലെ മസില്‍മാനായ സല്‍മാന്‍ ഖാനെ ലോകസുന്ദരി ഐശ്വര്യ റായിയുടെ വരെ കാമുകനായിരുന്നെങ്കിലും ഇതുവരെ വിവാഹം കഴിക്കാതെ നടക്കുന്ന താരത്തിന് പുതിയൊരു ആഗ്രഹം വന്നിരിക്കുകയാണ്.

ഐശ്വര്യ റായിയുമായുള്ള പ്രണയത്തിന് ശേഷം നിരവധി കാമുകിമാര്‍ സല്‍മാന്‍ ഖാനുണ്ടായിരുന്നു. കത്രീന കൈഫുമായുള്ള ബന്ധം തകര്‍ന്നതിന് ശേഷം ലൂലിയ വാര്‍ണറുമായിട്ടായിരുന്നു താരത്തിന്റെ പ്രണയം. എന്നാല്‍ ലുലിയയെ വിവാഹം കഴിക്കുന്നത് സംബന്ധിച്ച് വിവരങ്ങളൊന്നുമില്ലെങ്കിലും വാടക ഗര്‍ഭപാത്രത്തിലൂടെ കുഞ്ഞിനെ സ്വന്തമാക്കാന്‍ പോവുകയാണെന്നാണ് പറയുന്നത്. അതിനായി താരം ഒരു സുന്ദരിയെ തേടുകയാണ്.

 വാടക ഗര്‍ഭപാത്രത്തിലൂടെകരണ്‍ ജോഹര്‍ വാടക ഗര്‍ഭപാത്രത്തിലൂടെ ഇരട്ടക്കുട്ടികളുടെ അച്ഛനായ വാര്‍ത്ത വന്നതിന് പിന്നാലെയാണ് സല്‍മാന്‍ ഖാനും വാടക ഗര്‍ഭപാത്രത്തിലൂടെ കുഞ്ഞിനെ വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയതായി വാര്‍ത്തകള്‍ വന്നത്.

സല്‍മാന്‍ ഖാന് കുഞ്ഞിനെ വേണം

വിവാഹപ്രായം കഴിഞ്ഞപ്പോഴാണ് ബോളിവുഡിലെ മസില്‍മാനായ സല്‍മാന്‍ ഖാന് ഒരു കുഞ്ഞിനെ വേണം എന്ന ആഗ്രഹം വന്നത്. അതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളെല്ലാം താരം നടത്തുകയാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

ലോകസുന്ദരി ഐശ്വര്യ റായി, കത്രീന കൈഫ്, എന്നിവരെല്ലാം സല്‍മാന്‍ ഖാന്റെ കാമുകിമാരായിരുന്നു. നിലവില്‍ നടി ലുലിയ വാര്‍ണറുമായി താരം ഇഷ്ടത്തിലുമാണ്.

സുന്ദരിയെ വേണം

കുഞ്ഞിനെ പ്രസവിക്കുന്നതിനായി നല്ലൊരു സുന്ദരിയെ സല്‍മാന്‍ ഖാന്‍ അന്വേഷിക്കുകയാണെന്നും വാര്‍ത്തകളുണ്ട്. രണ്ട് മൂന്ന് വര്‍ഷത്തിനുള്ളില്‍ ഈ ആഗ്രഹം സാധിക്കാനാണ് സല്‍മാന്റെ തീരുമാനം.

സല്‍മാന്‍ ഖാന്റെ സഹോദരി അര്‍പ്പിതയുടെയും നടന്‍ ആയുഷ് ശര്‍മ്മയുടെയും മകന്‍ അകിലിനൊപ്പം കളിക്കുന്ന സല്‍മാന്‍ ഖാന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. മരുമകന്റെ സ്‌നേഹമാണോ താരത്തിനെ ഇത്തരത്തിലൊരു തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് പറയുന്നത്.

ആരാധകരെ ഞെട്ടിച്ച തീരുമാനം

ഈ ഡിസംബറില്‍ 52 വയസ് തികയുന്ന സല്‍മാന്‍ ഖാന്‍ പെട്ടന്നൊരു തീരുമാനവുമായി എത്തിയത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. താരത്തിന്റെ പ്രായമുള്ള മറ്റ് താരങ്ങളുടെ മക്കള്‍ വരെ സിനിമയില്‍ അരങ്ങേറ്റത്തിനെത്തിയപ്പോഴാണ് സല്‍മാനും അത്തരമൊരു തീരുമാനം എടുത്തത്.

Join Our WhatsApp Group

Trending

To Top
Don`t copy text!