Current Affairs

വീണ്ടും കണ്ണില്ലാ ക്രൂരത, വെറും 9 മാസം പ്രായമായ കുഞ്ഞിനെ 15 കാരന്‍ പീഡിപ്പിച്ചു

നമ്മുടെ സംസ്കാരത്തിനും സമൂഹത്തിനും ചേരാത്ത സംഭവങ്ങള്‍ ദിനം പ്രതി ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. രാജസ്ഥാനിലെ കരൗലിയിലാണ് സംഭവം നടന്നത്. ഒമ്പതുമാസം പ്രായമായ പെൺകുഞ്ഞിനെ 15 കാരന്‍ പീഡിപ്പിച്ചു. കുഞ്ഞിനെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവരികയും  ശേഷം പീഡിപ്പിക്കുകയുമായിരുന്നു.

കുഞ്ഞിനെ കളിപ്പിക്കാനാണ് എന്ന വ്യാജേന ആൺകുട്ടി വീട്ടിലേക്ക് കൊണ്ടുപോയത്. വീട്ടിൽ തിരികെ എത്തിയ കുഞ്ഞിന്റെ സ്വകാര്യ ഭാഗത്ത് നിന്നും രക്തം പൊടിയുന്നുണ്ടായിരുന്നു. ഭര്‍‍തൃമാതാവിനോട് കുഞ്ഞിനെ നോക്കാൻ ഏൽപ്പിച്ചിരുന്നു. അവിടെ നിന്നുമാണ് യുവാവ്   കുഞ്ഞിനെ കൊണ്ടുപോയത്.

കുഞ്ഞിനെ ശേഷം അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. അവിടുത്തെ ആരോഗ്യ വിദഗ്ധനാണ് ഇത് പീഡനമാണെന്ന് തിരിച്ചറിയുന്നത്. നടപടിയെടുക്കാൻ, ഫൊറന്‍സിക് റിപ്പോര്‍ട്ട് വരാന്‍ കാത്തിരിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

കുഞ്ഞിന്റെ ബന്ധുക്കള്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ല. ഡോക്ടറാണ് വിവരം പോലീസില്‍ അറിയിച്ചത്. ഈ കേസില്‍ പ്രതിക്കു പ്രായപൂര്‍ത്തിയാകാത്തതിനാല്‍ അടുത്തിടെ നിര്‍മിച്ചിരുന്ന 12 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളോടു ലൈംഗികാതിക്രമം നടത്തുന്നവര്‍ക്കു വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമം  ബാധകമായിരിക്കില്ല.

Trending

To Top
Don`t copy text!