Film News

വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ച്‌ മോഹന്‍ലാല്‍!! ഇട്ടിമാണി മേഡ് ഇന്‍ ചൈന…

വ്യത്യസ്തമായ വേഷ-ഭാവ പകര്‍ച്ചയിലൂടെ പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്ന താരമാണ് മോഹന്‍ലാല്‍. വ്യത്യസ്തയിനം കഥാപാത്രങ്ങളുമായിട്ടാണ് ലാലേട്ടന്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തുന്നത്. ഇതാണ് ലാലേട്ടനെ മറ്റുള്ള താരങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ഏതു വേഷവും അതിന്റേതായ തന്മയത്തോടെ അവതരിപ്പിക്കാന്‍ ലാലേട്ടനെ കഴിഞ്ഞേ മറ്റാര്‍ക്കും സാധിക്കുള്ളൂ. ഇപ്പോഴിത വീണ്ടും പ്രേക്ഷകരെ ഞെട്ടിപ്പിച്ചിരിക്കുകയാണ് ലാലേട്ടന്‍.
വ്യത്യസ്ത കഥാപാത്രവുമായി ലാലേട്ടന്‍ വീണ്ടും ജനങ്ങള്‍ക്കിടയിലേയ്ക്ക് എത്തുകയാണ്.ഇട്ടിമാണി മേഡ് ഇന്‍ ചൈന എന്നാണ് സിനിമയുടെ പേര്. നവാഗതരായ ജിബി, ജോജു എന്നിവര്‍ ചേര്‍‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത് . ആശീര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറലായിരിക്കുകയാണ്.

ഒടിയനില്‍ വേഷധാരണത്തില്‍ അത്ഭുതം സൃഷ്ടിച്ചതു പോലെ ഇട്ടിമാണി മേഡ് ഇന്‍ ചൈനയിലും വ്യത്യസ്ത ഗെറ്റപ്പിലായിരിക്കും ലാലേട്ടന്‍ എത്തുകയെന്നാണ് പോസ്റ്ററില്‍ നിന്ന് വ്യക്തമാകുന്നത്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. . ഒടിയന്‍, ലൂസിഫര്‍, മരക്കാര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ആശീര്‍വാദ് നിര്‍മിക്കുന്ന ചിത്രമായിരിക്കും ഇട്ടിമാണി മേഡ് ഇന്‍ ചൈന.

Trending

To Top
Don`t copy text!