Current Affairs

വീണ്ടും വീണ്ടും ആ രംഗം ചെയ്യാൻ അയാൾ എന്നോട് ആവശ്യപെട്ടു. അവസാനം മമ്മൂക്ക ചൂടായപ്പോൾ ആണ് അയാൾ ഓക്കേ പറഞ്ഞത്.

അനിയത്തിയും കൂട്ടുകാരിയായും പ്രത്യക്ഷ പേട്ടയിരുന്നു ആദ്യകാലങ്ങളിൽ ചിത്ര സിനിമയിലെത്തിയത്. എന്നാൽ പിന്നീട് സിനിമയിൽ നായികയായി തിളങ്ങി നിന്നു. മമ്മൂട്ടിയുടേയും മോഹൻ ലാലിന്റെയും തുടങ്ങി നിരവധി താരങ്ങളുടെ നായികയായി ബിഗ് സ്‌ക്രീനിൽ നിറഞ്ഞു നിന്ന നടി കൂടിയാണ് ചിത്ര. മിക്ക നടികളെ പോലെ ചിത്രക്കും ഉണ്ടായിട്ടുണ്ട് സിനിമയിൽ നിന്നും കയ്‌പ്പേറിയ ചില അനുഭവങ്ങൾ. അതിൽ ഒന്നാണ് ചിത്ര ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. 

പൊതുവെ അ​ധി​ക​മാ​രോ​ടും​ ​സം​സാ​രി​ക്കാ​ത്ത​ ​ ​പ്ര​കൃ​തം ആയിരുന്നു എന്റേത്. അത് കൊണ്ട് തന്നെ പരിചയപ്പെടുമ്പോൾ എനിക്ക്​ ​ജാ​ഡ​യാ​ണെ​ന്ന് ​നിരവധിപ്പേർ തെ​റ്റി​ദ്ധ​രിച്ചിട്ടുമുണ്ട്. അങ്ങനെ തെറ്റിദ്ധരിച്ച​ ​ഒ​രു​ ​അ​സി.​ ​ഡ​യ​റ​ക്ട​ര്‍​ ​ഉ​ണ്ടാ​യി​രു​ന്നു കൂട്ടത്തിൽ.​ അ​യാ​ള്‍​ ​എ​പ്പോ​ഴും​ ​പ​റ​യുമായിരുന്ന്​ ​’​കുറച്ച് നാളുകൾ​ ​ക​ഴി​ഞ്ഞാ​ല്‍​ ​ഞാ​നും​ ​സി​നി​മ​യെ​ടു​ക്കും.​ ​വ​ലി​യ​ ​സം​വി​ധാ​യ​ക​നാ​കും.​ ​അന്ന് എ​ന്നെ​ ​മൈ​ന്റ് ​ചെ​യ്യാ​ത്ത​വ​രെ​യൊ​ക്കെ​  ​ഒ​രു​ ​പാ​ഠം​ ​പ​ഠി​പ്പി​ക്കും.​” എന്നൊക്കെ. അയാൾ ഇത് പറയുന്നത് എന്നെ നോക്കിയായിരിക്കും. അന്ന് ഞാൻ കരുതിയത് അയാൾ അതൊക്കെ ചുമ്മാ പറയുന്നതാകും എന്നാണ്. 

കാലങ്ങൾ കടന്നു പോയി. വർഷങ്ങൾക്കുള്ളിൽ​ ​അ​ദ്ദേ​ഹം​ ​സം​വി​ധാ​യ​കനുമായി.​ ​അങ്ങനെ ഇരിക്കെ ആ​ളു​ടെ​ ​ഒ​രു​ ​സിനിമയിൽ​ ​ഞാ​നാ​യി​രു​ന്നു​ ​നാ​യി​ക.​ ​നാ​യ​ക​ന്‍ മമ്മൂക്കയും.​ ഒരു പാട്ട് സീനിൽ ഞാൻ ഒരു​ ​വ​ലി​യ​ ​കുന്നിൽ നിന്നും ഓടി ഇറങ്ങുന്ന രംഗം ഉണ്ടായിരുന്നു.​ ​തി​ള​ച്ചു​മ​റി​യു​ന്ന​ ​വെ​യി​ലും.​ ​ഞാ​ന്‍​ ​മി​ണ്ടാ​ത്ത​തി​ലു​ള്ള​ ​പ്ര​തി​കാ​രം​ ​മ​ന​സി​ല്‍​വെച്ച്​ ​ഇരുപത് ​ത​വ​ണ​ ​അ​യാ​ള്‍​ ​ആ​ ​ഷോ​ട്ട് ​എ​ടു​ത്തു.​ ​വെയിലത്തു ഞാ​നാ​കെ​ ​വി​യ​ര്‍​ത്ത് ​തളർന്നു തലചുറ്റുന്നത് പോലൊക്കെ തോന്നി. ​പക്ഷെ അയാൾ നിർത്താൻ ഉദ്ദേശമില്ലായിരുന്നു. വീ​ണ്ടും​ ​വീ​ണ്ടും​ ​അ​യാ​ള്‍​ ​ആ​ ​ഷോട്ട് എടുപ്പിച്ചു.​ ​ഇത് കണ്ട മമ്മൂക്കക്ക് ദേഷ്യം വന്നു.​ ​അ​ദ്ദേ​ഹം​ ​സം​വി​ധാ​​യ​ക​നോ​ട് ​ദേഷ്യപ്പെട്ടു.​ ​അ​പ്പോ​ഴാ​ണ് ​അ​യാ​ള്‍​ ​ഓ.​കെ​ ​പ​റ​ഞ്ഞ​ത്.​ ​എനിക്ക് സിനിമയിൽ നിന്നും കിട്ടിയ മോശപ്പെട്ട അനുഭവം ഇത് മാത്രമാണ്. വേറെ ഒരു രീതിയിലും ആരും എന്നെ ചൂഷണം ചെയ്യാൻ ശ്രമിച്ചിട്ടില്ല.

Trending

To Top
Don`t copy text!