ആനയോളം നന്ദിയും സ്നേഹവും ഉള്ള മൃഗം വേറെ ഇല്ല എന്നാണ് ആനപ്രേമികൾ ഒന്നടങ്കം പറയുന്നത്. അതിനു ഏറ്റവും പുതിയ ഒരു ഉദാഹരണം അവർ തന്നെ ചൂണ്ടികാട്ടുന്നുമുണ്ട്. ഒരു വഴിയോര കച്ചവടക്കാരിയായ വൃദ്ധയായ അമ്മയോട് ആന കാണിച്ച കരുണയുടെ വീഡിയോ ആണ് ആന പ്രാന്തർ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്കു വെക്കുന്നത്.
അമ്പലത്തിൽ എഴുന്നെള്ളിപ്പിനു എത്തിയ ആനകൾ റോഡിലൂടെ നടന്നുപോകുന്നതിനിടയിലാണ് സംഭവം. ആനകൾ വരുന്നത് കണ്ടപ്പോഴേക്കും വൃദ്ധയായ വഴിയോരക്കച്ചവടക്കാരി വഴിയിൽ നിന്നും മാറി. എന്നാൽ അവർക്ക് പെട്ടന്നു വഴിയിൽ നിന്നും അവരുടെ കച്ചവട സാദനങ്ങൾ എടുത്തു മാറ്റാനും കഴിഞ്ഞില്ല. എന്നാൽ അടുത്തെത്തിയ ആന പാപ്പാന്റെ നിർദേശമൊന്നുമില്ലാതെ തന്നെ ആ പൊതിയിൽ ചവിട്ടാതെ കാൽ ഉയർത്തി വെച്ച് നടന്നു പോകുന്നതിന്റെ വീഡിയോ ആണ് ഇപ്പോൾ പ്രചരിക്കുന്നത്. ആന പോകുന്നതിന്റെ തൊട്ടു പിന്നാലെ ആ അമ്മ സാധനങ്ങൾ റോഡിൻറെ സൈഡിൽ നിന്നും എടുത്ത് കൊണ്ട് പോകുന്നതും കാണാം.
https://www.facebook.com/1265018563642048/videos/2306516256233667/?t=8
