വെട്ടും തിരുത്തലുമില്ല ; രണ്ടാംമൂഴം അഞ്ചു മണിക്കൂർ 20 മിനിറ്റെന്നു എം.ടി - മലയാളം ന്യൂസ് പോർട്ടൽ
Film News

വെട്ടും തിരുത്തലുമില്ല ; രണ്ടാംമൂഴം അഞ്ചു മണിക്കൂർ 20 മിനിറ്റെന്നു എം.ടി

1000 കോടി രൂപ മുതൽ മുടക്കിൽ ഇന്ത്യയിൽ  നിർമിക്കുന്ന ആദ്യ മലയാള ചിത്രമാണ് രണ്ടാംമൂഴം . മലയാളികള്‍ക്ക് എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന പുസ്തകത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമെന്ന അഭിമാനവുമുണ്ട്.

രണ്ടാമൂഴത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നതും എംടി തന്നെയാണ്. ‘ഏഴ് മാസം വേണ്ടി വന്നു രണ്ടാമൂഴത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കാന്‍. ഘടനയില്‍ മാറ്റമുണ്ടാവില്ല. അഞ്ച് മണിക്കൂറില്‍ രണ്ട് ഭാഗമായി സിനിമയെടുക്കണമെന്ന് ഞാന്‍ പറഞ്ഞു. അത് വെട്ടണം, ഇത് വെട്ടണം എന്നൊന്നും പറഞ്ഞാല്‍ പറ്റില്ല. കുട്ടിക്കാലം ഒഴിവാക്കണമെന്ന അഭിപ്രായം വ്ന്നു. അങ്ങനെയൊന്നും പറ്റില്ലെന്ന് തീര്‍ത്തുപറഞ്ഞു. ഇപ്പോള്‍ അഞ്ച് മണിക്കൂര്‍ 20 മിനിറ്റ് പാകത്തിനാണ് സ്‌ക്രിപ്റ്റ്’. എംടി പറഞ്ഞത്

 

മലയാളവും ഹിന്ദിയും ഇംഗ്ലീഷുമുള്‍പ്പെടെ അഞ്ച് ഭാഷകളിലായിട്ടാണ് സിനിമ തയ്യാറാക്കുക. ചിത്രത്തിന്റെ ഇംഗ്ലീഷ് പതിപ്പും എം.ടി തന്നെയാണ് തയ്യാറാക്കിയിരിക്കുന്നത്. അഞ്ച് പതിപ്പുകളില്‍ മൂന്നെണ്ണമെങ്കിലും പരിഭാഷകളല്ലാത്ത ഒറിജിനല്‍ മാസ്റ്റര്‍ വെര്‍ഷനുകളാണെന്നും സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്‍ വ്യക്തമാക്കി.

ആദ്യഭാഗം പുറത്തെത്തി 100 ദിവസത്തിനുള്ളില്‍ രണ്ടാംഭാഗം റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകരുടെ പദ്ധതി. എന്തായാലും ഇന്ത്യന്‍ സിനിമയ്ക്ക് മാത്രമായിരിക്കില്ല, ലോക സിനിമയ്ക്ക് തന്നെ ഒരു ചരിത്ര പുസ്തകമായിരിക്കും രണ്ടാമൂഴം.

Join Our WhatsApp Group

Trending

To Top
Don`t copy text!