Film News

വേഷപ്പകർച്ചയിലൂടെ പ്രേക്ഷക മനസിൽ അത്ഭുതം സൃഷ്ട്ടിച്ചു ഒരു മലയാളി നടി !!

അന്യനാടുകളിലെ മലയാളികളുടെ ജീവിതം പ്രേക്ഷകർക്ക് മുന്നിൽ വേറിട്ട കഥാ പശ്ചാത്തലത്തിൽ എത്തിക്കുന്ന സിനിമയാണ് നവൽ എന്ന ജുവൽ .നവാഗതനായ രഞ്ജിലാല്‍ ദാമോദരനാണ് സംവിധാനം. കേരളത്തിന്റെയും ഇറാന്റെയും സാംസ്‌കാരിക പശ്ചാത്തലങ്ങളിലുള്ള കഥയാണ് ചിത്രം പറയുന്നത്.

സിനിമയിലെ ശ്വേത മേനോന്റെ ലുക്കാണ് ഇപ്പോള്‍ പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുന്നത്. വന്‍ മേക്ക് ഓവറാണ് ചിത്രത്തിന് വേണ്ടി ശ്വേത മേനോന്‍ നടത്തിയിരിക്കുന്നത്. ഹോളിവുഡിലും മറ്റും വ്യാപകമായ പ്രോസ്‌തെറ്റിക് മേക്കപ്പ് സാങ്കേതികതയാണ് എം ജെ റോഷന്‍ ചിത്രത്തിലെ രൂപമാറ്റങ്ങള്‍ക്കായി ഉപയോഗിച്ചിരിക്കുന്നത്. മുഖം മാറ്റിമറിക്കുമ്പോഴും യഥാര്‍ത്ഥ ഭാവങ്ങള്‍ നഷ്ടപ്പെടാതെ അവതരിപ്പിക്കാനാവുമെന്നതാണ് ഇത്തരം മേക്കപ്പിന്റെ സവിശേഷത.

ചിത്രത്തിലെ ഒരു വീഡിയോ ഗാനം കഴിഞ്ഞദിവസം പുറത്ത് വന്നിരുന്നു. അതിലാണ് ശ്വേതയുടെ കഥാപാത്രം എന്തിനാണ് വേഷം മാറുന്നതെന്ന് വ്യക്തമാക്കുന്നത്

https://youtu.be/0HsJgTujFK8

ഹോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയായ ഇറാഖി നടി റീം കാദിമിനും ബോളിവുഡ് നടന്‍ ആദില്‍ ഹുസൈനും ചിത്രത്തിന്റെ ഭാഗമാവുന്നു. രഞ്ജിലാലിന്റെ കഥയ്ക്ക് അധ്യാപകനായ വി.കെ അജിത്കുമാറും രഞ്ജിലാലും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയത്. ചെറിയാന്‍ മാത്യു ആലഞ്ചേരില്‍ നിര്‍മാണ പങ്കാളിയായ ചിത്രത്തിന്റെ ഛായാഗ്രഹണം ജോബി ജെയിംസും എഡിറ്റ് വിജയകുമാറുമാണ്. റഫീഖ് അഹമ്മദിനൊപ്പം പതിനഞ്ചു വയസുകാരിയായ കാവ്യമയിയും ഗാനരചയിതാവായ ചിത്രത്തിന്റെ സംഗീത സംവിധാനം എം. ജയചന്ദ്രനും പശ്ചാത്തല സംഗീതം ഹോളിവുഡ് സംഗീതജ്ഞനായ എഡി ടോറസുമാണ്. സിനോയ് ജോസഫ് ശബ്ദമിശ്രണവും രംഗനാഥ് രവി ശബ്ദസംവിധാനവും. അര്‍ക്കന്‍ എസ്. കര്‍മ കലാസംവിധായകന്‍. വസ്ത്രാലങ്കാരം എസ്. ബി. സതീഷിന്റേതാണ്.

സുധീര്‍ കരമന, അനുസിത്താര, അഞ്ജലി നായര്‍, പാരിസ് ലക്ഷ്മി, മണികണ്ഠന്‍ പട്ടാമ്പി, ചാലി പാല എന്നിവരാണ് മലയാളത്തില്‍ നിന്നുള്ള മറ്റ് അഭിനേതാക്കള്‍.

Trending

To Top
Don`t copy text!