Connect with us

Current Affairs

“വ്യാപം“ – ദ കില്ലർ സ്കാം.

Published

on

“വ്യാപം“ = വ്യാവസായിക പരീക്ഷാ മണ്ഡൽ- (മദ്ധ്യപ്രദേശ്). ( M.P. PUBLIC EXAMINATION BOARD).
സർക്കാർ സർവീസിലേക്കും പ്രൊഫഷണൽ കോഴ്സുകളിലേയ്ക്കുമുള്ള പ്രവേശന പരീക്ഷകൾ നടത്താൻ ചുമതലപ്പെട്ട സമിതി.
(ഒന്ന്) 2012 ജനുവരി-7. രാത്രി നേരം. മധ്യപ്രദേശിലെ ഉജ്ജൈനിൽ നിന്നൂം ഏകദേശം 20 കിലോമീറ്റർ അകലലെയുള്ള ചെറിയൊരു റെയിൽ വേ സ്റ്റേഷനായ “മസ്കി“യിലെ തന്റെ ഓഫീസീൽ ഉറക്കച്ചടവോടെ ജോലിയിൽ വ്യാപൃതനാണു സ്റ്റേഷൻ മാസ്റ്റർ. അപ്പോഴാണു ഒരു ഗാർഡ് അങ്ങോട്ട് തിരക്കിട്ടു കയറിവന്നത്, അയാൾ പരിഭ്രാന്തനായിരുന്നു.
“പ്ലാറ്റ്ഫോമിനപ്പുറം പാളത്തിൽ ഒരു ബോഡി കിടക്കുന്നു സർ“.

സ്റ്റേഷൻമാസ്റ്റർ ഒരു ഞെട്ടലോടെ എഴുനേറ്റു. വളരെ ചെറിയ സ്റ്റേഷനാണു. യാത്രക്കാരും കുറവാണു. ഇതു വരെ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലല്ലോ. ടോർച്ചുമായി അയാളും ഗാർഡുംകൂടി നടന്നു.
സ്റ്റേഷനിൽ നിന്നും അൽപ്പം അകലത്തായി പാളത്തിനരുകിൽ ഒരു ശരീരം കിടക്കുന്നത് അയാൾ ടോർച്ച് വെളിച്ചത്തിൽ കണ്ടു. അടുത്തു പോകാൻ ധൈര്യമുണ്ടായില്ല. അയാൾ വേഗം ഓഫീലെത്തി ഉജ്ജയിൻ പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു.

പ്രഭാതമായി പൊലീസെത്താൻ. ജനുവരിയിലെ കൊടും തണുപ്പത്ത്, മഞ്ഞിന്റെ മരവിപ്പിൽ നിശ്ചേഷ്ടയായ ഒരു യുവതിയുടെ ജഡമായിരുന്നു അവിടെ കിടന്നിരുന്നത്. ചുവന്ന കുർത്തയും കോട്ടും ധരിച്ചിട്ടുണ്ട്.
പരിക്കേറ്റ് തകർന്നിരുന്നു. ആരോ നിലത്തു കൂടി വലിച്ചുകൊണ്ടു പോയതു പോലെ തോന്നിക്കുന്ന അടയാളങ്ങളുണ്ട്. ആളെ ത്തിരിച്ചറിയാവുന്ന യാതൊന്നും ആ ബോഡിയിൽ നിന്നും ലഭിച്ചില്ല.

പൊലീസ് ഉടനെ തന്നെ ആ ബോഡി തൊട്ടടുത്ത സർക്കാർ ആശുപത്രിയിലേയ്ക്കു മാറ്റി. ഫോറെൻസിക് വിദഗ്ധൻ ഡോ. ബി. ബി. പുരോഹിതിന്റെ നേതൃത്വത്തിൽ മൂന്നു ഡോക്ടർ മാരുടെ (ഡോ. ഓ.പി. ഗുപ്ത- മെഡിക്കൽ ഓഫീസർ, ഡോ. അനിതാ ജോഷി – ഗൈനക്കോളജിസ്റ്റ്) ഒരു ടീം പോസ്റ്റ് മോർട്ടം നടത്തി. അവരുടെ കണ്ടെത്തലുകൾ ഇപ്രകാരമായിരുന്നു:

21- 25 വയസ്സു പ്രായം. മൂക്കിൽ രക്തം കട്ടപിടിച്ചതായി കാണപ്പെട്ടു. നാവു കടിച്ചുപിടിച്ച സ്ഥിതിയിലായിരുന്നു. ചുണ്ട് ചതഞ്ഞിരുന്നു. നഖം കൊണ്ടു കീറിയതു പോലുള്ള പാടുകൾമുഖത്തു കാണാനുണ്ട്. ശ്വാസം മുട്ടിയാണു മരണം സംഭവിച്ചിരിയ്ക്കുന്നത്. ഒരു കൊലപാതകമാകാനുള്ള എല്ലാ സാധ്യതയുമുണ്ട്.
ദിവസങ്ങൾ കഴിഞ്ഞിട്ടും ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ല. ക്രൈം സീനിൽ നിന്നുമുള്ള് ജഡത്തിന്റെ ചിത്രവുമായി പൊലീസ് ഒരു നോട്ടീസ് പലയിടത്തും ഒട്ടിച്ചു. ആരും അന്വേഷിച്ചു വരാത്തതിനെ തുടർന്ന് ബോഡി സംസ്കരിച്ചു.
മധ്യപ്രദേശിന്റെ ഉൾഭാഗത്തുള്ള ഒരു ചെറു നഗരമാണു മേഘ്നഗർ, റിട്ടയേർഡ് അധ്യാപകനായ മേഹ്താബ് സിംഗ് ദാമോർ അവിടെയാണു താമസം. അദ്ദേഹത്തിന്റെ പുത്രി 19 കാരിയായ നമ്രത ദാമോർ, ഇൻഡോറിലുള്ള മഹാത്മാ ഗാന്ധി മെഡിക്കൽ കോളേജിലാണു പഠിയ്ക്കുന്നത്.

അവളെ കാണാനും വിശേഷങ്ങൾ അറിയാനുമായി അദ്ദേഹം മകൻ ഓം പ്രകാശിനെ ഇൻഡോറിലെക്കയച്ചു. കോളേജിലെത്തിയ അവനു പക്ഷേ സഹോദരിയെ കാണാനില്ല എന്ന വിവരമാണു ലഭിച്ചത്. സുഹൃത്തുക്കളൊടും മറ്റും നടത്തിയ അന്വേഷനവും ഫലവത്താകാതായില്ല.
ജനുവരി 12 നു, ഇൻഡോർ പൊലീസിൽ ഒരു “മിസ്സിംഗ് പേർസൻ“ പരാതി സമർപ്പിയ്ക്കപ്പെട്ടു. അപ്പോഴാണു ഉജ്ജൈയിൻ പൊലീസിൻ നിന്നും, ഒരു അജ്ഞാത യുവതിയുടെ ബോഡി കണ്ടെത്തിയ വിവരം അറിയുന്നത്. വിവരമറിഞ്ഞ് നമ്രതയുടെ ഓം പ്രകാശും അങ്ങോട്ട് തിരിച്ചു. ഉജ്ജയിൻ തെരുവിലൂടെ നടക്കുമ്പോൾ വഴിയരുകിൽ ഒട്ടിച്ചിരുന്ന ചില നോട്ടീസുകൾ അവന്റെ ശ്രദ്ധയിൽ പെട്ടു. അതു തന്റെ സഹോദരിയാണെന്നു മനസ്സിലാക്കാൻ ഒട്ടും ബുദ്ധിമുട്ടേണ്ടി വന്നില്ല. നമ്രതയുടെ ബോഡി പുറത്തെടുത്തു. ഓം പ്രകാശ് സഹോദരിയെ തിരിച്ചറിഞ്ഞു.
അധികം വൈകാതെ പൊലീസ് അന്വേഷണമാരംഭിച്ചു.

റെയിൽ വേയുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിൽ, ജനുവരി 7നു നമ്രത ഉജ്ജൈയിനിലേയ്ക്കു ഒരു ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു എന്നു മനസ്സിലായി. അവളുടെ കോൾ ലിസ്റ്റ് പരിശോധിച്ചതിൽ നിന്നും, അന്നേ ദിവസം നിരവധി തവണ കോൾ ചെയ്ത നാലു പേരെ പൊലീസ് കണ്ടെത്തി. ദേവ് സിസോദിയ, യാഷ് ദേശ് വാല,ഡോ. വിഷാൽ വർമ്മ, അലേക് എന്നിവരായിരുന്നു അത്. കൂടാതെ, അന്നേ ദിവസം നമ്രതയുടെ കമ്പാർട്ട്മെന്റിൽ തന്നെ യാത്ര ചെയ്തിരുന്ന ശ്രദ്ധ കേശർവാണി എന്ന സ്ത്രീയെയും കണ്ടെത്തി. നമ്രതയുടെ മൊബൈൽ ആ സ്ത്രീയുടെ പക്കൽ നിന്നു കണ്ടെടുത്തു.പൊലീസ് അവരെ ചോദ്യം ചെയ്തു.
അന്ന് ആ കമ്പാർട്ട്മെന്റിൽ ആളുകൾവളരെ കുറവായിരുന്നു എന്നു അവർ പറഞ്ഞു. നമ്രതയെ അവർ ശ്രദ്ധിച്ചിരുന്നു. അവരുടെ അടുത്തു തന്നെ ആയിരുന്നു അവളും ഇരുന്നത്. ആരോടൊ അവൾ ഇടയ്ക്കിടെ ഫോണിൽ സംസാരിക്കുന്നുണ്ടായിരുന്നു. ആ രാത്രിയിൽ ഉജ്ജൈയിൻ സ്റ്റേഷനിൽ അവൾ ഇറങ്ങി. പിന്നീടാണു അവളുടെ മൊബൈൽ മറന്നു വെച്ചിരിയ്ക്കുന്നത് കാണുന്നത്. അങ്ങനെയാണത് തന്റെ കൈവശം എത്തിയതെന്നായിരുന്നു ശ്രദ്ധ കേശർവാണിയുടെ മൊഴി.
കോൾ ലിസ്റ്റിൽ കണ്ടപ്രകാരം സംശയിയ്ക്കപ്പെടാവുന്ന നാലു പേരെയും പൊലീസ് ചോദ്യം ചെയ്തു. അതിൽ നിന്നും ഒരു കാര്യം മനസ്സിലായി, ഡോ. വിഷാൽ വർമ്മയുമായി നമ്രതയ്ക്കു വളരെ അടുത്ത ബന്ധം ഉണ്ടായിരുന്നു. അവൾ ആദ്യം പഠിച്ചു കൊണ്ടിരുന്ന ഗ്വാളിയോർ മെഡിക്കൽ കോളേജിൽ നിന്നും ഇൻഡോർ മഹാത്മ ഗാന്ധി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റം വാങ്ങിക്കൊടുത്തതും അയാളായിരുന്നു.

ഇത്രയും എത്തിയതോടെ അന്വേഷണത്തിന്റെ വേഗത കുറഞ്ഞു. കേസ് ഇഴയാൻ തുടങ്ങി. അതോടെ, തന്റെ മകളുടെ മരണത്തെപ്പറ്റി വിശദമായി അന്വേഷിയ്ക്കണമെന്നാവശ്യപ്പെട്ട് മേഹ്താബ് സിംഗ് ദാമോർ ജില്ല പൊലീസ് സൂപ്രണ്ടിനു പരാതി നൽകി. പൊലീസിന്റെ നിർദ്ദേശപ്രകാരം, മധ്യപ്രദെശ് മെഡിക്കോ ലീഗൽ ഇൻസ്റ്റിറ്റ്യൂട്ട് നമ്രതയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പരിശോധിച്ച ശേഷം പുതിയൊരു റിപ്പോർട്ട് നൽകി. അതിന്റെ തലവനായിരുന്ന ഡോ.ബി.എസ്.ബഡ്‌കൂർ ആണു റിപ്പോർട്ട് സമർപ്പിച്ചത്. അതിൽ പറയുന്നത് മറ്റൊരു കണ്ടെത്തലായിരുന്നു.

നമ്രതയുടെ ബോഡി കണ്ടെത്തിയ സ്ഥലം ഡോ. ബഡ്കൂർ സന്ദർശിച്ചിരുന്നു. അദ്ദേഹത്തിന്റെ നിഗമനത്തിൽ അവൾ ട്രെയിനിൽ നിന്നും ചാടിയതായിരിയ്ക്കാം. അവളുടെ ശരീരത്തിലെ പരിക്കുകൾ പ്രകാരം അങ്ങനെയാണു കരുതാനാവുക. തന്റെ പ്രണയബന്ധത്തെ, അവളുടെ പിതാവ് എതിർത്തിരുന്നുവത്ര. അതിൽ മനം നൊന്ത് അവൾ ആത്മഹത്യ ചെയ്തതായിരിയ്ക്കാം.
ഈ റിപ്പോർട്ടിനെക്കുറിച്ച് അറിഞ്ഞ ഡോ. പുരോഹിത് (ആദ്യം പോസ്റ്റ്മോർട്ടം നടത്തിയ സംഘത്തലവൻ) പറഞ്ഞത്, ഞങ്ങൾ മൂന്നു പേർക്കും 25 വർഷത്തിലധികം സർവീസുണ്ട്, അതിൻ പ്രകാരം ഉറപ്പിച്ചു പറയാനാകും, ഇതൊരു സാധാരണ മരണമാകുവാനുള്ള സാധ്യത 1% പോലുമില്ല. ഇത് തികഞ്ഞ ഒരു നരഹത്യ കേസാണ്.
എന്തായാലും ഡോ. ബഡ്കൂറിന്റെ റിപ്പോർട്ട് പ്രകാരം, പൊലീസ് നമ്രതയുടെ മരണം ആത്മഹത്യ കേസായി രജിസ്റ്റർ ചെയ്തു. ഫയൽ ക്ലോസ് ചെയ്തു.

(രണ്ട്) 2013 ലെ ഒരു പ്രഭാതം. മധ്യപ്രദേശിലെ എറ്റവും വലിയ നഗരമായ ഇൻഡോറിന്റെ പ്രാന്തപ്രദേശത്തുള്ള
ചെറിയൊരു ടൂറിസ്റ്റ് ഹോമാണ് ഹോട്ടെൽ പഥിക്. അന്നു ഹോട്ടലിലെ റൂമുകൾ ഹൗസ് ഫുള്ളായിരുന്നു. മധ്യപ്രദേശിലെ മെഡിക്കൽ കോളേജുകളിലേയ്കുള്ള പ്രവേശനപരീക്ഷയാണ് ഇൻഡോറിൽ. അതിൽ പങ്കെടുക്കാനായി ധാരാളം വിദ്യാർത്ഥികളാണു എത്തിയിരിയ്ക്കുന്നത്. എല്ലാവരും രാവിലെ തന്നെ പുറപ്പെടാനുള്ള തയ്യാറെടുപ്പിൽ.
അപ്പോൾ മധ്യപ്രദേശ് പൊലീസ് ക്രൈം ബ്രാഞ്ചിന്റെ ഒരു വാഹനം അവിടെ വന്നു നിന്നു. അതിൽ നിന്നും ഇറങ്ങിയ പൊലീസ് നേരെ ഹോട്ടലിലെ റൂം നമ്പർ 13 ലേയ്ക്കാണു പോയത്. അതിലെ താമസക്കാരാനായ യുവാവ് പരീക്ഷയ്ക്കു പോകാനുള്ള ഒരുക്കത്തിലായിരുന്നു.

“ഐഡന്റിറ്റി കാർഡ്“. പൊലീസ് ആവശ്യപ്പെട്ടു.
അയാൾ വേഗം തന്റെ ഐഡി കാർഡും ഹാൾ ടിക്കറ്റും പൊലീസിനെ ഏൽപ്പിച്ചു. “ഞാൻ ഋഷികേശ് ത്യാഗി.“. അയാൾ പറഞ്ഞു. കാർഡും ആളെയും ഉദ്യോഗസ്ഥർ ഒത്തു നോക്കി.
“അച്ഛന്റെ പേര്? ജനന തീയതി?“
ആ ചോദ്യത്തിൽ അയാൾ പതറി. “ ഓർമ്മയില്ല“.
തുടർന്നുള്ള ചോദ്യങ്ങളിൽ സത്യം വെളിയിൽ വന്നു. അയാളുടെ യഥാർത്ഥ പേരു രമാശങ്കർ എന്നാണ്. പൊലീസ് അയാളെ കസ്റ്റഡിയിലെടുത്തു. അതേ ഹോട്ടലിൽ നിന്നും വേറേ 19 പേരെ കൂടി ഇതേ പോലെ പൊലീസ് അറസ്റ്റു ചെയ്തു.

അവരെ ചോദ്യം ചെയ്തതിൽ നിന്നും അമ്പരപ്പിയ്ക്കുന്ന വിവരങ്ങളാണു ലഭിച്ചത്. രമാശങ്കർ ഉൾപ്പെടെ 18 പേർ ഉത്തർ പ്രദേശുകാരായ മെഡിസിൻ വിദ്യാർത്ഥികളാണ്! ഇന്നേ ദിവസം മധ്യപ്രദേശിൽ നടക്കുന്ന മെഡിയ്ക്കൽ എൻട്രൻസ് പരീക്ഷയിൽ ഋഷികേശ് ത്യാഗി എന്നയാൾക്കു വേണ്ടി പരീക്ഷ എഴുതാനാണു രമാശങ്കർ വന്നത്. ബാക്കി 17 പേരും അതേ പോലെ മറ്റുള്ളവർക്കു വേണ്ടി ആൾമാറാട്ടം നടത്താൻ എത്തിയതാണ്. യഥാർത്ഥത്തിൽ തങ്ങൾ ആർക്കു വേണ്ടിയാണോ പരീക്ഷ എഴുതുന്നത് അവരുമായി യാതൊരു പരിചയവും ഇവർക്കുണ്ടായിരുന്നില്ല..!
ഋഷികേശ് ത്യഗിയുടെ പേരിൽ പരീക്ഷ എഴുതുന്നതിനു 50,000 രൂപയാണു തനിയ്ക്ക് ലഭിയ്ക്കുന്നതെന്ന് രമാശങ്കർ പൊലീസിനോടു പറഞ്ഞു.

തുടർന്നുള്ള ചോദ്യം ചെയ്യലിൽ, അവരിൽ നിന്നും ഒരാളുടെ പേരു ഉയർന്നു വന്നു. ഡോ. ജഗദീഷ് സാഗർ…
ആൾമാറാട്ടക്കാരുടെ അറസ്റ്റ് മാധ്യമങ്ങളിൽ വലിയ വാർത്തയായി. വിദ്യാർത്ഥികളും പ്രതിപക്ഷവും തെരുവിലിറങ്ങി. തുടർന്ന് പൊലീസിന്റെ ഒരു സ്പെഷ്യൽ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു കൊണ്ട് മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാൻ ഉത്തരവിട്ടു.

(മൂന്ന്)
എല്ലായിടത്തുമെന്നപോലെ മധ്യപ്രദേശിലും ഏറ്റവും ആകർഷകമായ തൊഴിൽ സർക്കാർ ജോലി തന്നെയാണ്. അധികാരം, ജോലി സുരക്ഷിതത്വം, പെൻഷൻ, വിവാഹ കമ്പോളത്തിൽ ഉയർന്ന മൂല്യം ഇവയൊക്കെ സർക്കാർ ജോലിയുള്ള ഒരാൾക്ക് സുനിശ്ചിതം. എന്നാൽ ഒരു സർക്കാർ ജോലി കിട്ടുക എന്നതത്ര എളുപ്പമല്ല. മധ്യപ്രദേശിലെ സർക്കാർ ജോലികളും പ്രൊഫഷണൽ കോളേജ് പ്രവേശനവും “ വ്യാവസായിക പരീക്ഷാ മണ്ഡൽ“അഥവാ “വ്യാപം“ എന്ന സർക്കാർ എജൻസി നടത്തുന്ന പരീക്ഷകളിൽ കൂടി മാത്രമേ ലഭിയ്ക്കൂ. പൊതുവെ കർശനമായ സുരക്ഷയോടെയാണു പരീക്ഷകൾ നടത്തപ്പെടുന്നത്. ആയതിനാൽ തന്നെ മികവു പുലർത്താത്തവർക്കു പ്രവേശനം ലഭിയ്ക്കുക അത്ര എളുപ്പമല്ലായിരുന്നു.

ഈ സാഹചര്യത്തിൽ, എമ്പാടും ട്യൂഷൻ സെന്ററുകൾ കൂണുപോലെ മുളച്ചു പൊന്തി. കടുത്ത മൽസരമാണു അവ തമ്മിൽ ഉണ്ടായിരുന്നത്. ചില സെന്ററുകൾ കുട്ടികളുടെ കഴിവ് പരിശോധിയ്ക്കാൻ ആഴ്ച തോറും ടെസ്റ്റുകൾ നടത്താൻ തുടങ്ങി. എന്നിട്ട് അതിന്റെ റിസൾട്ടുകൾ നോട്ടീസ്ബോർഡിലിട്ടു. എങ്ങനെയും പ്രവേശന പരീക്ഷയിൽ കുട്ടികളെ വിജയിപ്പിച്ചെടുക്കുക എന്നതാണു അവരുടെ ലക്ഷ്യം. തുടർച്ചയായ മൂല്യനിർണയത്തിലൂടെ കുട്ടികളുടെ മൽസരമികവ് അവർ വർധിപ്പിച്ചെടുത്തു.

ധാരാളം പണമുള്ള പലരും മെഡിക്കൽ പ്രവേശനവും ഉയർന്ന സർക്കാർ ജോലികളും ആഗ്രഹിച്ചിരുന്നു. തങ്ങളുടെ കാര്യ സാധ്യത്തിനായി വലിയ തുകകൾമുടക്കാൻ അവർ സന്നദ്ധരുമായിരുന്നു. ഈയൊരു സാഹചര്യം മുതലെടുക്കുവാൻ ചില കുശാഗ്ര ബുദ്ധികൾ പ്ലാനിട്ടു. കർശന വ്യവസ്ഥകളിൽ, കമ്പ്യൂട്ടർ അധിഷ്ഠിതമായി നടത്തുന്ന പരീക്ഷകൾ അട്ടിമറിയ്ക്കുക പക്ഷേ അത്ര എളുപ്പമായിരുന്നില്ല.

1986ലാണു നിതിൻ മൊഹീന്ദ്ര, വ്യാപം ഓഫീസിൽ ഒരു ഡാറ്റാ എന്റ്രി ഓപറേറ്റർ ആയി ചേരുന്നത്. അന്നു കേവലം 21 വയസ്സുമാത്രമായിരുന്നു മൊഹീന്ദ്രയുടെ പ്രായം. ചെറിയ ശമ്പളമുള്ള ജോലിയിൽ അയാൾ തൃപ്തനായിരുന്നില്ല. ജീവിതത്തിൽ കുറച്ച് ഉയർച്ചയൊക്കെ അയാൾ ആഗ്രഹിച്ചിരുന്നെങ്കിലും സർക്കാർ എണ്ണി ത്തരുന്ന തുച്ഛമായ തുകയിൽ ജീവിതം തള്ളി നീക്കാനായിരുന്നു അയാളുടെ യോഗം. ജോലിയിൽ ക്രമേണ ഉയർന്ന് 2009 ആകുമ്പോഴേയ്ക്കും സിസ്റ്റം അനലിസ്റ്റ് തസ്തികയിൽ എത്തിയിരുന്നു അയാൾ. വ്യാപം ഓഫീസിലെ 24 കമ്പ്യൂട്ടറുകളിലും അയാൾക്ക് പ്രവേശനമുണ്ട്. അവയെ നിയന്ത്രിയ്ക്കാനുള്ള അഡ്മിനിസ്റ്റ്രാറ്റർ അധികാരം മൊഹീന്ദ്രയ്ക്കാണ്.

2009 ലെ ഒരു വൈകുന്നേരം ജോലികഴിഞ്ഞ് തെരുവിലൂടെ നടന്നു പോകുമ്പോൾ ഒരു കാർ അയാളുടെ സമീപം വന്നു നിന്നു.
“നിതിൻ മൊഹീന്ദ്രയല്ലേ…. ഒരല്പ നേരം എന്നോടൊത്തു ചിലവഴിയ്ക്കാമോ.. വിരോധമില്ലെങ്കിൽ കാറിൽ കയറാം.. താങ്കൾക്കു ഗുണമുള്ള ഒരു കാര്യമാണ്.“ അതിലിരുന്നയാൾ പറഞ്ഞു. ആദ്യമൊന്നു മടിച്ചെങ്കിലും അയാൾ കാറിൽ കയറി.
“ഞാൻ ഡോക്ടർ ജഗദീഷ് സാഗർ. ഞാൻ ഏല്പിയ്ക്കുന്ന ചെറിയൊരു ജോലി ചെയ്യാൻ തയാറായാൽ എനിയ്ക്കും താങ്കൾക്കും അതു ഗുണപ്രദമാണ്.. നല്ലൊരു തുക നേടാനുള്ള അവസരം..“

“എന്തു ജോലി?“ മൊഹീന്ദ്രയ്ക്ക് ആകാംക്ഷയായി.
“വരുന്ന മെഡിക്കൽ എൻട്രൻസ് പരീക്ഷയുടെ കുറച്ചു ആപ്ലിക്കേഷൻ ഫോമുകളുടെ കോപ്പി ഞാൻ തരും. പരീക്ഷയ്ക്കുള്ള റോൾ നമ്പരുകൾ ഇടുമ്പോൾ ഇവർക്ക് അടുത്തത്തായി സീറ്റ് അലോട്ട് ചെയ്യണം. അത്രയേ ഉള്ളു.. ഓരോ റോൾ നമ്പരിനും 25,000 രൂപ വീതം തരും..“
അയാൾക്കു തള്ളിക്കളയാവുന്നതായിരുന്നില്ല ആ ഓഫർ. മൊഹീന്ദ്ര സമ്മതിച്ചു.
ഡോ. ജഗദീഷ് സാഗറിന്റെ ടെക്നിക് വളരെ ബുദ്ധി പൂർവകമായിരുന്നു.“എഞ്ചിൻ-ബോഗി സിസ്റ്റം“ എന്നാണ് അതിനെ വിളിച്ചത്.

നഗരത്തിലെ പ്രമുഖങ്ങളായ ട്യൂഷൻ സെന്ററുകൾ സന്ദർശിച്ച്, ഡോക്ടറുടെ ആൾക്കാർ അവിടെ നോട്ടീസ് ബോർഡുകളിൽ കാണുന്ന മിടുക്കരായ കുട്ടികളുടെ വിവരങ്ങൾ ശേഖരിച്ചു. തുടർന്ന് ഇടനിലക്കാർ വഴി അവരെ സമീപിച്ചു. പരീക്ഷാ ചോദ്യങ്ങളുടെ ഉത്തരം തന്റെ അടുത്തുള്ള കുട്ടികൾക്കു കൂടി ചോർത്തിക്കൊടുക്കുക എന്നതാണു അവർ ചെയ്യേണ്ട ജോലി. അതിനായി 50,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ അവർക്കു കിട്ടും..!
ഇങ്ങനെ ഉത്തരം ചോർത്തിക്കൊടുക്കുന്നതിനായി 5 ലക്ഷം മുതൽ പത്തു ലക്ഷം വരെയാണു വിദ്യാർത്ഥികളിൽ നിന്നും ജഗദീഷ് സാഗർ ഈടാക്കുന്നത്. എന്നാൽ 25-30 ലക്ഷം രൂപ കൊടുക്കാൻ തയ്യാറുള്ളവർക്കായി കുറച്ചുകൂടി കടന്ന ഒരു ടെക്നിക്കാണു അയാൾ സ്വീകരിച്ചത്.

മുൻ വർഷങ്ങളിൽ എൻട്രൻസ് പരീക്ഷ ജയിച്ചവർ, പ്രാക്ടീസ് ചെയ്യുന്ന യുവ ഡോക്ടർമാർ ഇവരെക്കൊണ്ട് യഥാർത്ഥ പരീക്ഷാർത്ഥിയ്ക്കു പകരം പരീക്ഷ എഴുതിയ്ക്കും. എഞ്ചിൻ ബോഗി സിസ്റ്റം പ്രകാരം, കുറഞ്ഞ തുകകൾ നൽകിയവർക്ക് അതിനനുസരിച്ചുള്ള ഉത്തരം ചോർത്തി നൽകും.
നിതിൻ മൊഹീന്ദ്ര കാര്യങ്ങൾ വൃത്തിയായി നടത്തിക്കൊടുത്തു. ആപ്ലിക്കേഷനുകൾ തന്റെ വീട്ടിൽ കൊണ്ടു പോയി, സ്വന്തം കമ്പ്യൂട്ടറിൽ ലിസ്റ്റുണ്ടാക്കി. ഒരു പെൻ ഡ്രൈവിൽ അതു ഓഫീസിലെത്തിച്ച്, ഔദ്യോഗിക കമ്പ്യൂട്ടറിൽ കയറ്റി. മറ്റാർക്കും അയാളുടെ കമ്പ്യൂട്ടറിൽ പ്രവേശനമില്ലാത്തതിനാൽ ആരും ഒന്നും അറിഞ്ഞതേയില്ല..

പുതിയ ഡസ്റ്റർ കാറിൽ ഒരു ദിവസം വന്നിറങ്ങിയ മൊഹീന്ദ്രയെ കണ്ട് സഹപ്രവർത്തകർ അത്ഭുതം കൂറി. മാത്രമല്ല, അവരേക്കാളൊക്കെ വിലകൂടിയ വസ്ത്രങ്ങളാണു അയാൾ ധരിച്ചിരുന്നത്. അയാളുടെ സൗഭാഗ്യങ്ങളിൽ അല്പം അസൂയപ്പെടാതിരിയ്ക്കാൻ അവർക്കാകുമായിരുന്നില്ല.
2011-ലാണു പങ്കജ് ത്രിവേദി, വ്യാപം പരീക്ഷാ കണ്ട്രോളർ ആയി നിയമിയ്ക്കപ്പെടുന്നത്. ഇൻഡോറിലുള്ള ഒരു കോളേജിൽ ലക്ചറർ ആയിരുന്നു അയാൾ. സംസ്ഥാന സർക്കാരിലും ഭരണ കക്ഷിയിലുമുള്ള സ്വാധീനമ ഉപയോഗിച്ചാണു അയാൾ വ്യാപം പരീക്ഷാ കണ്ട്രോളർ പദവി നേടിയത്. പുതിയ പദവിയിൽ എത്തിയ ഉടൻ തന്നെ അയാളിൽ വലിയ സമ്മർദ്ദമാണൂണ്ടായത്. തങ്ങൾക്ക് വേണ്ടപ്പെട്ടവർക്ക് സീറ്റ്/നിയമനം ഉറപ്പിയ്ക്കണം എന്ന രാഷ്ട്രീയ മേധാവികളുടെയും സുഹൃത്തുക്കളൂടെയും ബന്ധുക്കളുടെയും ആവശ്യങ്ങളായിരുന്നു അത്.

വളരെ കർശനമായ പരീക്ഷകളിൽ കൂടി നടക്കുന്ന പ്രവേശനത്തിനിടയിൽ എങ്ങനെയാണു ഇവരുടെ ആവശ്യം സാധിച്ചു കൊടുക്കുക എന്ന് അയാൾക്ക് എത്തും പിടിയും കിട്ടിയില്ല. തന്റെ ഈ പ്രയാസം അയാൾ നിതിൻ മൊഹീന്ദ്രയുമായി പങ്കു വെച്ചു.
ജഗദീഷ് സാഗറിനു വേണ്ടി ഒന്നാന്തരം തിരിമറികൾ നടത്തിക്കൊണ്ടിരുന്ന മൊഹീന്ദ്രയ്ക്ക്, പങ്കജ് ത്രിവേദിയുടെ ഈ ചോദ്യം വലിയ ആവേശം നൽകി. കാര്യങ്ങൾ കുറച്ചുകൂടി ഫലപ്രദമാക്കാൻ മൊഹീന്ദ്ര തീരുമാനിച്ചു. ത്രിവേദിയുടെ സഹായത്തോടെ അതു നടപ്പാക്കിത്തുടങ്ങി.

പണം മുൻകൂട്ടി അടച്ച വിദ്യാർത്ഥികൾ, പരീക്ഷാപേപ്പറിൽ തങ്ങൾക്ക് അറിയുന്ന ഉത്തരം മാത്രം അടയാളപ്പെടുത്തിയാൽ മതിയാകും. (കമ്പ്യൂട്ടർ സ്കാനിങ്ങിനായി ഉത്തരത്തിനു നേരെയുള്ള ഭാഗം പെൻസിൽ കൊണ്ട് കറുപ്പിക്കുക ആണു പരീക്ഷാ രീതി ). ബാക്കിയുള്ള ഭാഗം വെറുതെ വിടുക.
പരീക്ഷയ്ക്കു ശേഷം ഈ പേപ്പറുകൾ വ്യാപം ഓഫീസിലെത്തും. സ്കാൻ ചെയ്ത ഉത്തര ഷീറ്റുകൾ നിതിൻ മൊഹീന്ദ്രയുടെ കമ്പ്യൂട്ടറിലുമെത്തും. തുടർന്ന് മൊഹീന്ദ്ര, ഉത്തരക്കടലാസുകൾ സൂക്ഷിക്കുന്ന വിഭാഗത്തിൽ ചെന്ന്, പണം നൽകിയ വിദ്യാർത്ഥികളുടെ ഷീറ്റുകൾ വാങ്ങും. വിവരാവകാശപ്രകാരം വിദ്യാർത്ഥി ആവശ്യപ്പെട്ടതിനാൽ കോപ്പി എടുക്കാനാണു എന്നാണു പറയുക. ഇങ്ങനെ കൈവശപ്പെടുത്തിയ ഷീറ്റുകളുമായി പരീക്ഷാ കണ്ട്രോളറുടെ ഓഫീസിലേയ്ക്കാണു പോകുക.

അവിടെ ഇരുന്ന്, ഷീറ്റിൽ ആവശ്യാമായ അത്രയും ഉത്തരങ്ങൾ കറുപ്പിച്ച ശേഷം സ്കാൻ ചെയ്യും. ഉടനെ തന്നെ ഷീറ്റുകൾ തിരികെ നൽകുകയും ചെയ്യും. ഉത്തരങ്ങളിൽ വന്ന മാറ്റമൊന്നും അവിടെ ഉള്ളവർ അറിയില്ല. പിന്നീട്, ഈ സ്കാൻ ചെയ്ത കോപ്പികൾ മൊഹീന്ദ്ര തന്റെ കമ്പ്യൂട്ടർ വഴി അപ്ലോഡ് ചെയ്യും, ആദ്യം ഉണ്ടായിരുന്നവ ഡിലീറ്റു ചെയ്യുകയും ചെയ്യും. ചുരുക്കത്തിൽ ആരുമറിയാതെ, തങ്ങൾക്കു വേണ്ടപ്പെട്ടവരെ ജയിപ്പിച്ചെടുക്കാൻ അവർക്കു കഴിഞ്ഞു.
ജഗദീഷ് സാഗറിനെ ക്കൂടാതെ വേറെയും വമ്പൻ റാക്കറ്റുകൾ ഉണ്ടായിരുന്നു. ഇവരെല്ലാം നിതിൻ മൊഹീന്ദ്രയുടെ സഹായത്തോടെയാണു തട്ടിപ്പുകൾ നടത്തിയിരുന്നത്.

2013-ൽ 20 വിദ്യാർത്ഥികളെ അറസ്റ്റു ചെയ്തതോടെയാണു ജഗദീഷ് സാഗറിനെ പറ്റിയും അയാളുടെ റാക്കറ്റിനെപറ്റിയും പുറം ലോകം അറിഞ്ഞത്. സ്പെഷൽ ടാസ്ക് ഫോഴ്സിന്റെ അന്വേഷണം മുറുകിയതോടെ കാര്യങ്ങൾ മാറി.
നൂറുകണക്കിനു രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ഇടനിലക്കാരും തട്ടിപ്പിലൂടെ പ്രവേശനം നേടിയവരും സർക്കാർ ജോലി നേടിയവരും അറസ്റ്റു ചെയ്യപ്പെട്ടു. കേസുകളുടെ എണ്ണം കുതിച്ചുയർന്നു. സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയും അറസ്റ്റു ചെയ്യപ്പെട്ടു. അടുത്തതായി കുന്തമുന നീണ്ടത് സംസ്ഥാന ഗവർണർക്കെതിരെയാണ്. ഗവർണറുടെ മകൻ ചില നിയമനങ്ങൾക്ക് ഇടനിലക്കാരനായതായി തെളിഞ്ഞു. ഭരണഘടനാ പരിരക്ഷയുള്ളതിനാൽ മാത്രം ഗവർണർ അറസ്റ്റിൽ നിന്നും രക്ഷപെട്ടു.

ഇൻഡോറിലുള്ള ഒരു കമ്പ്യൂട്ടർ വിദഗ്ധനാണു പ്രശാന്ത് പാണ്ഡെ. ഇൻഡോർ പൊലീസിന്റെ സൈബർ സെൽ വിഭാഗം പല കേസുകളും അഴിയ്ക്കാൻ പാണ്ഡെയുടെ സഹായം തേടാറുണ്ട്. 2013 -ൽ നിതിൻ മൊഹീന്ദ്രയുടെ അറസ്റ്റിനു ശേഷം രണ്ടു ദിവസങ്ങൾ കഴിഞ്ഞ്, ഒരു പൊലീസുകാരൻ പാണ്ഡെയുടെ സ്ഥാപനത്തിലെത്തി. അയാളുടെ കൈയിൽ ഒരു ഹാർഡ് ഡിസ്ക് ഉണ്ടായിരുന്നു. നിതിൻ മൊഹീന്ദ്രയുടെ സ്വകാര്യ കമ്പ്യൂട്ടറിന്റെ ഹാർഡ് ഡിസ്കായിരുന്നു അത്.
പൊലീസ് സ്റ്റേഷനിൽ, ഹാർഡ് ഡിസ്കിൽ ബന്ധിയ്ക്കാനുള്ള SATA കേബിൾ ഇല്ലാത്തതിനാൽ ഒരെണ്ണം വാങ്ങുന്നതിനാണു അയാൾ വന്നത്. അത് ഹാർഡ് ഡിസ്ക്കിനു പാകമാണു എന്നുറപ്പുവരുത്താനാണു ഡിസ്കും കൂടി അയാൾ കൂടെ കരുതിയത്.

പാണ്ഡെ പുതിയ കേബിൾ ഫിറ്റ് ചെയ്തിട്ട് തന്റെ കമ്പ്യൂട്ടറിൽ കണക്ടു ചെയ്ത് ഉറപ്പു വരുതിയ ശേഷം പൊലീസുകാരനു തിരികെ നൽകി.
പിന്നീട് തന്റെ കമ്പ്യൂട്ടർ പരിശോധിച്ച പാണ്ഡേ, ഒരു ഇമേജ് ഫയൽ കോപ്പി ചെയ്യപ്പെട്ടത് ശ്രദ്ധിച്ചു. അയാളുടെ കമ്പ്യൂട്ടറിൽ ഒരു ഡിസ്ക് കണക്ട് ചെയ്താൽ, അതിന്റെ ഒരു പ്രതിബിംബം തനിയെ കോപ്പിചെയ്യപ്പെടുന്ന സെറ്റിംഗ് ഉണ്ടായിരുന്നു. കൗതുകം കൊണ്ട് പാണ്ഡെ ആ ഫയൽ തുറന്നു പരിശോധിച്ചു.

അതിൽ ഒരു എക്സൽ സ്പ്രെഡ് ഷീറ്റ് ഉണ്ടായിരുന്നു. താൻ തിരിമറി നടത്തിയ കക്ഷികളുടെ പേരുവിവരങ്ങളും ഫോൺ നമ്പരുകളുമാണു അതിൽ നിതിൻ മൊഹീന്ദ്ര ചേർത്തിരുന്നത്.
ഏതാണ്ടു ആറുമാസങ്ങൾക്കു ശേഷം പ്രതിപക്ഷ നേതാവ് ദിഗ്‌വിജയ സിംഗ് ഒരു പത്ര സമ്മേളനം നടത്തി. അതിൽ അദ്ദേഹം ഒരു ടെലഫോൺ കാൾ ലിസ്റ്റ് ഉയർത്തിക്കാട്ടി. സാധനാ സിംഗ് എന്ന സ്ത്രീയുടെ കോൾ ലിസ്റ്റായിരുന്നു അത്. അവരുടെ ഫോണിൽ നിന്നും 139 കോളുകൾ നിതിൻ മൊഹീന്ദ്രയുടെയും പങ്കജ് ത്രിവേദിയുടെയും ഫോണുകളിലേയ്ക്ക് പോയിട്ടുണ്ടായിരുന്നു. ഈ സാധനാ സിംഗ് മറ്റാരുമായിരുന്നില്ല, മുഖ്യമന്ത്രി ശിവരാജ് സിംഗിന്റെ ഭാര്യ ആയിരുന്നു..!

സംസ്ഥാനം ഇളകി മറിഞ്ഞു. എന്നാൽ മുഖ്യ മന്ത്രി ആരോപണം നിഷേധിച്ചു. കൃത്രിമ രേഖകളാണു അതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
അടുത്ത ദിവസം പ്രശാന്ത് പാണ്ഡെയുടെ TechN7 എന്ന സ്ഥാപനത്തിനു മുന്നിൽ പൊലീസ് വാഹനം എത്തി. അയാളെ തൂക്കിയെടുത്ത് അകത്തിട്ട് വണ്ടി പാഞ്ഞു പോയി. പൊലീസ് തെളിവു മുതൽ അനധികൃതമായി കോപ്പി ചെയ്തു എന്നതായിരുന്നു അയാളുടെ പേരിലുള്ള കുറ്റം. നിതിൻ മൊഹീന്ദ്രയുടെ ഹാർഡ് ഡിസ്കിലുണ്ടായിരുന്ന സ്പ്രെഡ് ഷീറ്റ് പ്രതിപക്ഷത്തിനു നൽകിയത് പാണ്ഡെ ആയിരുന്നു എന്നാണു പൊലീസ് ആരോപണം. പ്രതിപക്ഷം അതു തിരുത്തി മുഖ്യമന്ത്രിയുടെ ഭാര്യയുടെ പേർ എഴുതി ചേർത്തതാണത്രെ. പാണ്ഡെ ഈ ആരോപണങ്ങൾ എല്ലാം നിഷേധിച്ചു.

മൂന്നാഴ്ചയ്ക്കു ശേഷം അയാൾ ജയിലിൽ നിന്നും ഇറങ്ങി. കാര്യങ്ങൾ ഇത്രത്തോളമായ സ്ഥിതിയ്ക്ക് തിരിച്ചടിയ്ക്കാൻ അയാൾ തീരുമാനിച്ചു. നിതിൻ മൊഹീന്ദ്രയുടെ ലിസ്റ്റ് പൂർണമായും ദിഗ്‌വിജയ് സിംഗിനെ ഏൽപ്പിച്ചു. അദ്ദേഹം അതു പ്രസിദ്ധപ്പെടുത്തി. അന്തരീക്ഷം കലുഷിതമായി.
ഇതോടെ, തങ്ങളുടെ പക്കൽ ഒറിജിനൽ ലിസ്റ്റ് ഉണ്ടെന്നും അതു സംസ്ഥാനത്തിനു പുറത്തുള്ള ഫോറെൻസിക് ലാബിൽ പരിശോധനയ്ക്ക് അയയ്ക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിന്റെ കൈയിലുള്ള ഹാർഡ് ഡിസ്ക് ഗുജറാത്തിലെ ഗവണ്മെന്റ് ഫോറെൻസിക് ലാബിലേയ്ക്കയച്ചു.

മധ്യപ്രദേശ് പൊലീസിന്റെ കൈയിലുള്ളത് ഒറിജിനൽ ലിസ്റ്റാണെന്നായിരുന്നു ലാബിന്റെ റിപ്പോർട്ട്. (മധ്യപ്രദേശും ഗുജറാത്തും ഒരേ കക്ഷികളാണു ഭരിയ്ക്കുന്നത്).
ഇതിനെ തുടർന്ന് പ്രശാന്ത് പാണ്ഡെ തന്റെ കൈയിലുള്ള സ്പ്രെഡ് ഷീറ്റ് ബാംഗ്ലൂരിലെ ഒരു സ്വകാര്യ ഫോറെൻസിക് ലാബ്ബിൽ പരീശോധനയ്ക്കയച്ചു. ആ ലിസ്റ്റ് ആണു ഒറിജിനൽ എന്നായിരുന്നു അവരുടെ റിപ്പോർട്ട്..!
ഇതിനിടയിലാണു ചില മരണങ്ങൾ മാധ്യമ ശ്രദ്ധയിൽ വരുന്നത്. വ്യാപം കേസുകളുമായി ബന്ധപ്പെട്ട ചില സാക്ഷികളും പ്രതികൾ തന്നെയും ദുരൂഹ സാഹചര്യങ്ങളിൽ മരണപ്പെടാൻ തുടങ്ങി.

ആത്മഹത്യ, റോഡപകടം, മുങ്ങിമരണം അങ്ങനെ പ്രത്യക്ഷത്തിൽ പരസ്പര ബന്ധമില്ലാത്തവയായിരുന്നു അവ..
മെഡിക്കൽ വിദ്യാർത്ഥിയായിരുന്ന അനൂജ് ഉയികെയും രണ്ടു സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാറിൽ ഒരു ട്രക്ക് വന്നിടിച്ച് മൂന്നു പേരും കൊല്ലപ്പെട്ടു. വ്യാപം റാക്കറ്റുകൾക്കു വേണ്ടി കക്ഷികളെ കണ്ടെത്തിക്കൊടുക്കുന്ന ആളായിരുന്നു അനൂജ്.
ഡോ. രാമേന്ദ്ര സിംഗ് ബാദൂരിയയുടെ ജഡം വീട്ടിൽ തൂങ്ങി നിൽക്കുന്നതായി കാണപ്പെട്ടു. ചില മെഡിക്കൽ സീറ്റുകൾ തട്ടിപ്പിലൂടെ സംഘടിപ്പിച്ചതായി അദ്ദേഹത്തിനെതിരെ ആരോപണമുണ്ടായിരുന്നു. അൻഹു ദിവസത്തിനു ശേഷം അദ്ദേഹത്തിന്റെ മാതാവ് ആസിഡ് ഉള്ളിൽ ചെന്ന് മരണപ്പെട്ടു.

29 വയസ്സുള്ള അരോഗ ദൃഡഗാത്രനായ ഒരു വെറ്ററിനറി ഡോക്ടറായിരുന്നു നരേന്ദ്ര തോമാർ. വ്യാപം റാക്കറ്റുകൾക്കു വേണ്ടി ആളുകളെ കണ്ടെത്തുന്ന ഇടനിലക്കാരനായിരുന്നു തോമാർ. അയാളെ പൊലീസ് അറസ്റ്റു ചെയ്ത് ജയിലിലാക്കി. അന്നു രാത്രി പെട്ടെന്ന് അയാൾക്ക് ഹൃദയാഘാതം വരുകയും മരണപ്പെടുകയും ചെയ്തു.
ജബൽ പൂർ മെഡിക്കൽ കോളേജ് ഡീനായിരുന്നു ഡോ. SK സാകല്ലെ. അദ്ദേഹത്തിനു വ്യാപം കുംഭകോണത്തിൽ പങ്കൊന്നുമില്ലയിരുന്നു. പക്ഷേ കേസുമായി ബന്ധപ്പെട്ട് പഴയ പ്രവേശനങ്ങളെ പറ്റിയും മറ്റും അദ്ദേഹം അന്വേഷണ സംഘത്തെ സഹായിച്ചിരുന്നു.

അതു പോലെ ചില ക്രമക്കേടുകൾ തടയുകയും ചെയ്തു. 2014 ജൂലായിൽ അദ്ദേഹത്തിന്റെ കത്തിക്കരിഞ്ഞ ജഡം, സ്വന്തംവീടിന്റെ മുറ്റത്ത് കാണപ്പെട്ടു. മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്തു എന്നായിരുന്നു പൊലീസ് ഭാഷ്യം. എന്നാൽ ഒരു ഡോക്ടർ, ആത്മഹത്യ ചെയ്യണമെങ്കിൽ വേദന അറിയാത്ത എത്രയോ രാസവസ്തുക്കളെ പറ്റി അറിയുന്ന ഒരാൾ,മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുമോ എന്ന ചോദ്യത്തിനു ഉത്തരമുണ്ടായില്ല.
ഡോ.സാകല്ലെയുടെ സഹപ്രവർത്തകനും സുഹൃത്തുമായിരുന്ന അരുൺ ശർമ്മയാണു അടുത്ത ഡീനായി ചുമതലയേറ്റത്. കൃത്യം ഒരു വർഷത്തിനു ശേഷം, ഡെൽഹിയിലെ ഒരു ഹോട്ടലിൽ അദ്ദേഹം മരിച്ചു കിടക്കുന്നതായി കാണപ്പെട്ടു. പാതിയൊഴിഞ്ഞ ഒരു വിസ്കിക്കുപ്പിയും ഏതാനും ആന്റി ഡിപ്രസ്സീവ് ഗുളികകളും സമീപത്തുണ്ടായിരുന്നു.

മധ്യപ്രദേശ് ഗവർണറുടെ മകനായിരുന്നു അടുത്ത ഇര. 50 കാരനായ ശൈലേഷ് യാദവ് ഉത്തർ പ്രദേശിലെ അച്ഛന്റെ വീട്ടിൽ മരണപ്പെട്ട നിലയിൽ കാണപ്പെട്ടു. ബ്രയിൻ ഹെമറേജാണു മരണകാരണമെന്ന് പൊലീസ് അറിയിച്ചു.
ഡോ. രാമേന്ദ്ര സിംഗ് (ഗ്വാളിയോർ), ബണ്ടി സികർവാർ (വ്യാപം റാക്കറ്റ്, ഗ്വാളിയോർ), പുരുഷോത്തം ശർമ്മ (വ്യാപം റാക്കറ്റ്, അംബാ), രവീന്ദ്ര പ്രതാപ് സിംഗ് (ക്രമക്കേടിലൂടെ അഡ്മിഷൻ നേടിയ വിദ്യാർത്ഥി), അമിത് സാഗർ (വ്യാപം റാക്കറ്റ്, ഷ്യോപ്പൂർ), ലളിത് ഗൊലാരിയ (വ്യാപം റാക്കറ്റ്, ഗ്വാളിയോർ), അംബിക കുശ്വാഹ, (ക്രമക്കേടിലൂടെ പൊലീസ് ഇൻസ്പെക്ടറായി), രമാകാന്ത് ശർമ്മ (വ്യാപം റാക്കറ്റ്)….. ലിസ്റ്റ് നീളുന്നു.
ഇവരെല്ലാം ആത്മഹത്യ ചെയ്ത നിലയിലാണു കണ്ടെത്തിയത്. ഇവരെ തമ്മിൽ ബന്ധിപ്പിയ്ക്കുന്ന ഏക കണ്ണി “വ്യാപം“ മാത്രമായിരുന്നു.

വ്യാപം – (3) 2015 ആയപ്പോഴേയ്ക്കും വ്യാപവുമായി ബന്ധപ്പെട്ട മരണങ്ങൾ 40 കടന്നിരുന്നു. ഈ വിഷയം ദേശീയ ശ്രദ്ധ ആകർഷിച്ചു. അങ്ങനെയാണു ആജ് തക് ചാനൽ ഇതുമായിബന്ധപ്പെട്ട് ഒരു റിപ്പോർട്ട് തയ്യാറാക്കാൻ തീരുമാനിച്ചത്. തങ്ങളുടെ യുവ ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ് 38 കാരനായ അക്ഷയ് സിംഗിനെ ആണു റിപ്പോർട്ട് തയ്യാറാക്കാൻ ചാനൽ ഏൽപ്പിച്ചത്. മധ്യപ്രദേശിലെത്തിയ സിംഗും ടീമും വ്യാപവുമായി ബന്ധപ്പെട്ടു മരണപ്പെട്ടവരുടെ ബന്ധുക്കളിൽ നിന്നും മറ്റും വിവരം ശേഖരിച്ചു തുടങ്ങി.

35 ഓളം മരണങ്ങളുടെ റിപ്പോർട്ട് അക്ഷയ് സിംഗ് തയ്യാറാക്കി. ഈ ഘട്ടത്തിലാണു, 2012-ൽ ഉജ്ജയിനിൽ റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ നമ്രതാ ദാമോറിന്റെ കേസ് അയാളുടെ ശ്രദ്ധ ആകർഷിച്ചത്. പ്രണയ നൈരാശ്യത്തെ തുടർന്ന് ആത്മഹത്യ ചെയ്തു എന്ന റിപ്പോർട്ടോടെ പൊലീസ് ആ കേസ് ക്ലോസ് ചെയ്തിരുന്നു.
എന്നാൽ ആ മരണത്തിൽ ചില ദുരൂഹതകളുള്ളതായി അക്ഷയ് സിംഗിനു തോന്നി. കാരണം, നമ്രതയുടെ ഏറ്റവും അടുത്ത സുഹൃത്ത് / കാമുകൻ ആയിരുന്ന ഡോ. വിശാൽ വർമ്മയുടെ പേരിൽ, വ്യാപം കേസുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തിരുന്നു.

ഡോ. ജഗദീഷ് സാഗറിന്റെ റാക്കറ്റുമായി ബന്ധപ്പെട്ട് ആൾമാറാട്ടം നടത്തി പരീക്ഷ എഴുതി എന്നതായിരുന്നു അയാളുടെ ചാർജ്. 2011 ലായിരുന്നു ആൾമാറാട്ടം.
നമ്രതയുടെ മാതാപിതാക്കളെ സന്ദർശിയ്ക്കാൻ അക്ഷയ് സിംഗ് തീരുമാനിച്ചു.
2015 ജൂലായ് നാല്. അക്ഷയ് സിംഗും ക്യാമറാമാനും ഒരു ലോക്കൽ ചാനൽ റിപ്പോർട്ടറുമടങ്ങുന്ന സംഘം, ജാബുവയിലുള്ള നമ്രതയുടെ വീട്ടിലേയ്ക്ക് പുറപ്പെട്ടു. ഉച്ചതിരിഞ്ഞാണു അവർ എത്തിയത്. നമ്രതയുടെ അച്ഛൻ അവരെ സ്വീകരിച്ചിരുത്തി. അക്ഷയ് സിംഗ് കാര്യങ്ങൾ പറഞ്ഞു.

ആ പിതാവ് അലമാര തുറന്ന് ഒരു ഫയൽ അദ്ദേഹത്തെ ഏൽപ്പിച്ചു. നമ്രതയുടെ ചിത്രങ്ങൾ, പോസ്റ്റ് മോർട്ടം റിപ്പോർട്ട്, പലയിടത്തായി നൽകിയ പരാതികളും നിവേദനങ്ങളും, അങ്ങനെ പലതും അതിൽ ഉണ്ടായിരുന്നു.
അക്ഷയ് സിംഗ് അവയുടെ എല്ലാം ഒരു കോപ്പി എടുക്കാൻ അനുമതി ചോദിച്ചു. അദ്ദേഹം സമ്മതിച്ചു. തന്റെ ഡ്രൈവറെ, അവയുടെ ഫോട്ടോകോപ്പി എടുക്കാനായി ടൗണിലേയ്ക്കു പറഞ്ഞു വിട്ടു.
അപ്പോഴേയ്ക്കും ചായ എത്തി. ചായ കുടിച്ചുകൊണ്ടു തന്നെ അക്ഷയ് സിംഗ് നമ്രതയുടെ മരണത്തെ പറ്റി ചോദിച്ചു കൊണ്ടിരുന്നു.

പെട്ടെന്ന്, അക്ഷയ് സിംഗ് ഒന്നു ഞെട്ടി. അയാളുടെ തല ഒരു വശത്തേയ്ക്കു തിരിഞ്ഞു പോയി. വായിൽ നിന്നും നുര വന്നു. വെട്ടിയിട്ട പോലെ അയാൾ നിലം പതിച്ചു. എന്താണു സംഭവിച്ചതെന്ന് ആർക്കും മനസ്സിലായില്ല. ഉടൻ തന്നെ അയാളെ ജാബുവയിലെ ആശുപത്രിയിലെത്തിച്ചു. അവർ മറ്റേതെങ്കിലും ആശുപത്രിയിലെത്തിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് അല്പമകലെ ഗുജറാത്തിലെ ദാഹോദ് ആശുപത്രിയിലെത്തിച്ചു. അപ്പോഴേയ്ക്കും അയാൾ മരിച്ചിരുന്നു. ഹൃദ്രോഗമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

അക്ഷയ് സിംഗിന്റെ പെട്ടെന്നുള്ള മരണം ദേശീയ ശ്രദ്ധ ആകർഷിച്ചു, അതോടൊപ്പം നമ്രതയുടെ മരണവും.
ആത്മഹത്യയെന്നു പൊലീസ് എഴുതിത്തള്ളിയ കേസ് ഉയിർത്തെഴുനേറ്റു.
പ്രശസ്ത മാധ്യമ പ്രവർത്തകൻ അർണാബ് ഗോസ്വാമി തന്റെ ന്യൂസ് അവർ പരിപാടിയിൽ രാജ്യത്തോട് ഇങ്ങനെ വിളിച്ചു പറഞ്ഞു: “എന്റെ കൈയിലുള്ളത് ഒരു പോസ്റ്റ് മോർട്ടം റിപ്പോർട്ടാണ്. ഇതിൽ പറയുന്നു നമ്രത ദാമോർ എന്ന പെൺകുട്ടി മരിച്ചത് പ്രേമ നൈരാശ്യം മൂലമുള്ള ആത്മഹത്യയാലാണെന്ന്.

ഈ രാജ്യത്തെ ഓരോ ആളും ചോദിയ്ക്കുക, ഒരാൾക്ക് പ്രേം നൈരാശ്യം സംഭവിച്ചു എന്ന് എങ്ങനെയാണു ഒരു പോസ്റ്റ് മോർട്ടത്തിൽ കൂടി മനസ്സിലാക്കാൻ കഴിയുക?“
അക്ഷയ് സിംഗിന്റെ മരണശേഷം, പ്രശസ്ത ബ്രിട്ടീഷ് മാഗസിനായ “ദ. ഗാർഡിയന്റെ ലേഖകൻ അമൻ സേത്തി ജാബുവയിലെത്തി നമ്രതയുടെ പിതാവിനെ കണ്ടു സംസാരിച്ചു. ഒപ്പം ചില പ്രാദേശിക പത്ര പ്രവർത്തകരെയും സന്ദർശിച്ചു. അവരിൽ ഒരാളായ രാഹുൽ കരാരിയ അദ്ദേഹത്തെ ഒരു വീഡിയോ ക്ലിപ്പ് കാണിച്ചു. 2011 -ൽ നമ്രതയുടെ മരണത്തിനു ഒരു വർഷം മുൻപ്) ഒരു സ്റ്റിംഗ് ഓപ്പറേഷനിലൂടെ രഹസ്യമായി ചിത്രീകരിച്ചതായിരുന്നു അത്.

ഗൗരവ് പാട്നി എന്ന നാലാം വർഷ മെഡിക്കൽ വിദ്യാർത്ഥിയുടെ സംഭാഷണമായിരുന്നു വീഡിയോയിൽ ഉണ്ടായിരുന്നത്. വ്യാപം റാക്കറ്റുകൾക്ക് കക്ഷികളെ സംഘടിപ്പിച്ചു കൊടുക്കലായിരുന്നു അയാളുടെ പരിപാടി. താൻ ഈ ബിസിനസ് ഉപേക്ഷിയ്ക്കാൻ പോകുന്നു എന്നാണു വീഡിയോയിൽ പറയുന്നത്.
“ആളുകൾക്ക് സീറ്റ് കിട്ടിക്കഴിഞ്ഞാൽ പണം തരുവാൻ വലിയ മടിയാണ്. സ്റ്റുഡൻസിനെ കിട്ടാൻ തന്നെ ബുദ്ധിമുട്ടാണു. കഴിഞ്ഞ വർഷം ആകെ രണ്ടു പേരെയാണു കിട്ടിയത്, അവരാകട്ടെ പറഞ്ഞ കാശ് തന്നുമില്ല. അവരുടെ പേരുകൾ പറയാൻ പോലും എനിയ്ക്കു മടിയില്ല. അതിലൊരാൾ ഇൻഡോറിൽ നിന്നൊരു പെൺകുട്ടിയായിരുന്നു, നമ്രതാ ദാമോർ..! “

എന്തിനായിരുന്നു ആ രാത്രി നമ്രത ഉജ്ജൈനിൽ ട്രെയിൻ ഇറങ്ങിയത്? അവിടെ നിന്നും 20 കിലോമീറ്റർ അകലെ റെയിൽവേ ട്രാക്കിൽ അവളുടെ മൃതശരീരം എങ്ങനെ വന്നു? മെഡിക്കൽ സീറ്റിനായി പറഞ്ഞ തുക മുഴുവൻ നൽകാത്തതിനാൽ അവൾ വധിയ്ക്കപ്പെട്ടതാണോ? ആരാണവളെ കൊലപ്പെടുത്തിയത്?
ഈ ചോദ്യങ്ങൾക്ക് ഇന്നും ഉത്തരമില്ല.
വ്യാപം അന്വേഷണം ഇപ്പോൾ സി.ബി.ഐ ആണു നടത്തുന്നത്. അതിനോടനുബന്ധിച്ചുള്ള ദുരൂഹമരണങ്ങളും അവർ അന്വേഷിയ്ക്കുന്നു, ഒപ്പം നമ്രതയുടെ മരണവും.
ഇവയ്ക്കെല്ലാം എന്നെങ്കിലും ഉത്തരം കണ്ടെത്താനാവുമെന്ന പ്രതീക്ഷ വളരെ അകലെയാണ്.
(അവസാനിച്ചു)

Advertisement

Current Affairs

ക്യാന്സറിനെ ഓർത്ത് ഇനി പേടിക്കേണ്ട കാര്യമില്ല!! ഈ കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ മതി

Published

on

home-remedies-for-cancer

മനുഷ്യനെ കാർന്നു തിന്നുന്ന ഒരു രോഗമാണ് കാൻസർ, പണ്ട് ഇതിനു വേണ്ടി യാതൊരു പ്രതിവിധിയും ഇല്ലായിരുന്നു എന്നാൽ ഇന്ന് ആരോഗ്യ മേഖല ഒരുപാട് മെച്ചപ്പെട്ട ഈ കാലഘട്ടത്തിൽ എല്ലാ രോഗങ്ങൾക്കും മരുന്ന് കണ്ടു പിടിക്കുന്നുണ്ട്, എന്നാൽ കാൻസർ പൂര്ണ്മായും ശരീരത്തിൽ നിന്നും തുടച്ചു മാറ്റാനുള്ള പ്രതിവിധി ഇതുവരെ കണ്ടെത്തിയിട്ടില്ല, ട്രീറ്റ്മെന്റ് കൊണ്ട് കുറെ നാല് നമുക്ക് ജീവൻ പിടിച്ച് നിർത്താൻ സാധിക്കും, എന്നാൽ ഇത് ശരീത്തിൽ നിന്നും പൂര്ണ്മായും നീക്കം ചെയ്യാൻ പറ്റുമോ എന്നതിൽ ഇപ്പോഴും സംശയം നിൽക്കുകയാണ്.

കാൻസർ വരാതെ നോക്കാം എന്നതാണ് ഇതിനുള്ള ഏക പ്രതിവിധി, പല മാർഗനഗ്ൽ അതിനായിട്ടുണ്ട് തിരുവനന്തപുരം റീജ്യണൽ കാൻസർ സെന്ററിലെ (R.C.C)പ്രശസ്ത ക്യാൻസർ സ്പഷ്യലിസ്റ്റ് ഡോക്ടർ പറയുന്ന ചില കാര്യങ്ങൾ നമുക്ക് നോക്കാം. ആദ്യമായി എല്ലാത്തരത്തിലുമുള്ള ഷുഗർ കഴിക്കുന്നത് ഒഴിവാക്കുക,ഷുഗർ ഇല്ലാത്ത നിങ്ങളുടെ ശരീരം ക്യാൻസർ കോശങ്ങളുടെ സ്വാഭാവിക നാശത്തിനു വഴിയൊരുക്കുന്നു.രണ്ടാമതായി ഒരു മുഴുവൻ നാരങ്ങ ഒരു കപ്പ് ചൂടുവെള്ളത്തിൽ ചേർത്ത് ആ മിശ്രിതം ഒന്നു മുതൽ 3 മാസം വരെ ഉപയോഗിക്കുക.കീമോതെറാപ്പിയെക്കാൾ ആയിരംമടങ്ങ് മികച്ചതാണ് ഇതെന്ന് മേരിലാൻഡ് കോളേജ് ഓഫ് മെഡിസിൻ നടത്തിയ ഗവേഷണങ്ങൾ പറയുന്നു.

lemon cancer

മൂന്നാമതായി 3 സ്പൂൺ ഓർഗാനിക് വെളിച്ചെണ്ണ,രാവിലെയും വൈകുന്നേരവും,ഇത് ക്യാൻസർ അപ്രത്യക്ഷമാകാൻ കാരണമാകുന്നു.മേൽപ്പറഞ്ഞവയിൽ ഏതെങ്കിലും നിങ്ങൾക്ക് സ്വീകരിക്കാം ഷുഗർ ഒഴിവാക്കിയതിനു ശേഷം.ഞാൻ കഴിഞ്ഞ അഞ്ചുവർഷമായി ഈ അറിവ് ഷെയർ ചെയ്തു കൊണ്ടിരിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ. ചൂടുവെള്ളത്തിൽ നാരങ്ങാനീര് ചേർത്ത് കുടിക്കുന്നത് കാൻസറിനെ തടയും.പഞ്ചസാര ചേർക്കരുത്. നാരങ്ങാനീര് ചേർത്ത ചൂട് വെള്ളം തണുപ്പ് നാരങ്ങ വെള്ളത്തിനേക്കാൾ ഫലപ്രദമാണ്.മഞ്ഞ പർപ്പിൾ നിറത്തിലുള്ള മധുരക്കിഴങ്ങ് ക്യാൻസർ കോശങ്ങളെ തടയുന്നു.രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ആമാശയ കാൻസറിന് സാധ്യത കൂട്ടുന്നു.ആഴ്ചയിൽ നാലു മുട്ടയിൽ കൂടുതൽ കഴിക്കാതിരിക്കുകഭക്ഷണത്തിനുശേഷം പഴങ്ങൾ കഴിക്കരുത്. അത് ഭക്ഷണത്തിനു മുൻപ് ആക്കുക.ആർത്തവ സമയത്ത് ചായയുടെ ഉപയോഗം ഒഴിവാക്കുക.പാലിൻറെ ഉപയോഗം കുറക്കുക.വെറും വയറ്റിൽ തക്കാളി കഴിക്കാതിരിക്കുക.

രാവിലെ വെറും വയറ്റിൽ പച്ചവെള്ളം കുടിക്കുന്നത് പിത്താശയക്കല്ല് രൂപംകൊള്ളുന്നതിൽ നിന്ന് അകറ്റുന്നു.ഉറങ്ങുന്നതിന് മൂന്നു മണിക്കൂർ മുന്നേ ഭക്ഷണം കഴിക്കുക.മദ്യപാനം ഒഴിവാക്കുക. പ്രമേഹത്തിനും ഉയർന്ന രക്തസമ്മർദ്ദത്തിനും കാരണമാകും.നിങ്ങൾ ഉറങ്ങുന്നതിന് അടുത്ത്മൊബൈൽഫോൺ കുത്തി വയ്ക്കാതിരിക്കുക.ദിവസേന പത്ത് ഗ്ലാസ് വെള്ളം കുടിക്കുന്നത് മൂത്രസഞ്ചിയിൽ വരുന്ന ക്യാൻസർ തടയുന്നതിന് കാരണമാണ്. രാത്രിയേക്കാൾ കൂടുതൽ വെള്ളംപകൽ കുടിക്കുക.ഒരു ദിവസം രണ്ട് കപ്പിൽ കൂടുതൽ കാപ്പി കഴിക്കാതിരിക്കുക. അത് ഉറക്കമില്ലായ്മയ്ക്കും ഉദര പരമായ രോഗങ്ങൾക്കും കാരണമാകും.കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ കുറച്ചു കഴിക്കുക. അത് ദഹിക്കാൻ അഞ്ചുമുതൽ ഏഴു മണിക്കൂർ വരെ ആവശ്യമാണ്. നിങ്ങളെ അത് ക്ഷീണിപ്പിക്കും.അഞ്ചുമണിക്ക് ശേഷം ഭക്ഷണത്തിൻറെ അളവ് കുറയ്ക്കുക.വാഴപ്പഴം ,മുന്തിരി ,ചീര, മത്തങ്ങ, പീച്ച് തുടങ്ങിയ ഭക്ഷണങ്ങൾ നിങ്ങൾക്ക് സന്തോഷം നൽകും.

ദിവസേന എട്ടു മണിക്കൂറിൽ താഴെ ഉറങ്ങുന്നത് നിങ്ങളുടെ തലച്ചോറിൻറെ പ്രവർത്തനത്തെ ബാധിക്കും. ഉച്ചയ്ക്ക് ശേഷമുള്ള അര മണിക്കൂർ വിശ്രമം യുവത്വം നിലനിർത്താൻ സഹായിക്കും.പച്ച തക്കാളി യേക്കാൾ വേവിച്ചതിനാണ് ഔഷധമൂല്യമുള്ളത്.നാരങ്ങാനീര് ചേർത്ത് ചൂടുവെള്ളം നിങ്ങളുടെ ആരോഗ്യം നിലനിർത്തി വർദ്ധിപ്പിക്കുന്നു. ഇത് ക്യാൻസർ കോശങ്ങളെ നശിപ്പിക്കുന്നു.

Continue Reading

Current Affairs

ദൈനംദിന ആവിശ്യങ്ങൾ നിറവേറ്റാനായി സെക് ലോബ് മൊബൈൽ ആപ്ലിക്കേഷൻ നിങ്ങൾക്ക് മുന്നിലേക്ക്

Published

on

seclob mobile application

ഒരുപാട് ആവശ്യങ്ങൾ ഒരു കുടക്കീഴിൽ എന്ന ആശയവുമായി സെക് ലോബ് – എന്ന മൊബൈൽ ആപ്ലിക്കേഷൻ കോഴിക്കോട് വെച്ചു മേയർ ശ്രീ.തോട്ടത്തിൽ രവീന്ദ്രനും , പ്രശസ്ത സിനിമ സംവിധായകൻ ശ്രീ. സ്വപ്‌നേഷ് കെ. നായരും ചേർന്നു ലോഞ്ച് ചെയ്തിരിക്കുകയാണ്.150ൽ പരം സർവീസുകളും,എല്ലാ വിധ അന്വേഷണങ്ങളും,

sec lob-mobile aplication

 

ഒരുപാട് കടകൾ കയറി ഇറങ്ങാതെ നമ്മൾ വാങ്ങാൻ ഉദ്ദേശിക്കുന്ന സാധനത്തിന്റെ വില ഒറ്റ ക്ലിക്കിക്കിലൂടെ നമ്മുടെ മുന്നിൽ എത്തിക്കുന്ന ഓക്ഷൻ എന്ന പുതിയ സേവനവും, കൂടാതെ ഏറ്റവും കുറഞ്ഞ ചിലവിൽ നിങ്ങളുടെ ഇഷ്ടവാഹനം റെന്റ് ആയി എടുക്കാനും സാധിക്കുന്ന റെന്റ് എ കാർ ഓപ്ഷനും സെക് ലോബിൽ ഉണ്ട്. ജനുവരി ആദ്യവാരം മുതൽ സെക് ലോബിന്റെ സേവനങ്ങൾ മറ്റു ജില്ലകളിലും ലഭ്യമാകുന്നതാണ്. ഗൂഗിൾ പ്ലേ സ്റ്റോർ വഴിയും , വെബ്സൈറ്റ് വഴിയും സെക്‌ ലോബ് ന്റെ സേവനം നിങ്ങൾക്ക് ലഭ്യമാണ്…

sec lob-mobile aplication

 

sec lob-mobile aplication

sec lob-mobile aplication

Continue Reading

Current Affairs

മറ്റു സംസ്ഥാനങ്ങളിൽ പോയാൽ ഇനി പട്ടിണി കിടക്കേണ്ടി വരില്ല! കേരളത്തിനു മോദിജിയുടെ പുതുവർഷ സമ്മാനമിതാ!!

Published

on

കേരളം ജനത ഒന്നാകെ പൗരത്യ ഭേദഗതി നിയമിത്തിനെതിരെ ശക്തമായി പോരാടിക്കൊണ്ടിരിക്കുന്ന ഈ അവസ്ഥയിൽ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് പ്രെധാനമത്രി നരേന്ദ്ര മോദി. പ്രേത്യേക നിയമസഭാ സമ്മേളനം പോലും വിളിച്ചു എന്നാൽ എല്ലാ നേതാക്കന്മാരെയും ഞെട്ടിച്ചു കൊണ്ടാണ് മോദിജി ഈ തീരുമാനം എടുത്തിരിക്കുന്നത്.

പുതുവത്സര സമ്മാനമായി മലയാളികൾക്ക് ഇനി മറ്റു സംസ്ഥാനങ്ങളിൽ പോയാലും പട്ടിണി കിടക്കേണ്ടി വരില്ല കാരണം ജനുവരി ഒന്ന് മുതൽ മറ്റു 11 സംസ്ഥാനങ്ങളിൽ റേഷൻ വാങ്ങാം! ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി പ്രകാരമുള്ള സമാനരീതിയിൽ മറ്റു സംസ്ഥാനക്കാർക്ക് കേരളത്തിൽ നിന്നും റേഷൻ വാങ്ങാൻ സാധിക്കും.

കർണാടകയിൽനിന്ന് മാത്രം കേരളത്തിന് റേഷൻ വാഗനുള്ള സ്വുകാര്യം ഒരുക്കമായിരുന്നു ആദ്യ തീരുമാനം പിന്നീട് അത് പത്തു സംസ്ഥാനങ്ങളെ കൂടി ചേർത്ത് 2020 കൂടി രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളെയും റേഷൻ കാർഡ് വിവരങ്ങൾ ഒരൊറ്റ സെർവറിലേക്കു മറ്റും അതോടെ രാജ്യത്തു എവിടെ നിയനുംറേഷൻ വാങ്ങാം.

കർണാടക, ആന്ധ്ര പ്രേദേശ്, തെലങ്കാനാ, ഗോവ, രാജസ്ഥാൻ, ഹരിയാന, ജാർഖണ്ഡ്, ഗുജറാത്ത് ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ നിന്നും മലയാളികൾക്ക് റേഷൻ വാങ്ങാം. ആനക്കൂല്യ മുൻഗണന വിഭാഹത്തിനും ചുവപ്പു കാർഡ്, മഞ്ഞ കാർഡിന് മാത്രമാണ് ഇത്. മറ്റു കാർഡുകാർക്ക് ഇത് ബാധകമല്ല. കേരളത്തിലെ 37.29 ലക്ഷം പേരാണ് റേഷൻ കാർഡ് ഉപാഫോക്താകൾ എന്നാൽ എല്ലാവരും റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിചിട്ടില്ല. ആധാറുമായി ബന്ധിപ്പിച്ചവർക്കു മാത്രമേ ഇതു പ്രയോജനപ്പെടുത്താൻ സാധിക്കുകയുള്ളു.

ഭക്ഷ്യഭദ്രതാ നിയമമനുസരിച്ച് അരിക്ക് മൂന്നുരൂപയും ഗോതമ്പിന് രണ്ടുരൂപയും പയറുവര്‍ഗങ്ങള്‍ക്ക് ഒരുരൂപയുമാണ് നിരക്ക്. ചില സംസ്ഥാനങ്ങള്‍ സ്വന്തംനിലയ്ക്ക് സൗജന്യമായാണ് വിതരണം ചെയ്യുന്നത്. ഇത്തരം സംസ്ഥാനങ്ങളില്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് റേഷന്‍ വാങ്ങാനെത്തുന്നവര്‍ക്ക് സൗജന്യ നിരക്കിലോ കേന്ദ്രം നിശ്ചയിച്ച നിരക്കിലോ സാധനങ്ങള്‍ നല്‍കാം മറ്റ് സംസ്ഥാനങ്ങളില്‍ ജോലിക്ക് പോയവര്‍, മറ്റ് സംസ്ഥാനങ്ങളിലേക്ക് താമസംമാറിയവര്‍, രണ്ടുസംസ്ഥാനങ്ങളുടെ അതിര്‍ത്തിപങ്കിടുന്നവര്‍ എന്നിവര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സ്വന്തം സംസ്ഥാനത്തെ റേഷന്‍ കടയില്‍ സാധനങ്ങള്‍ ഇല്ലെങ്കില്‍ തൊട്ടടുത്ത സംസ്ഥാനത്തെ കടയില്‍നിന്ന് വാങ്ങാവുന്നതാണ്. ഇന്ത്യയിലെ പൊതുവിതരണ സമ്പ്രദായത്തിലെ അംഗീകൃത ചില്ലറ വില്പന ശാലകളില്‍ നിന്നും റേഷന്‍ സാധനങ്ങള്‍ കിട്ടുന്നതിനു വേണ്ട പ്രാഥമിക രേഖയാണ് റേഷന്‍ കാര്‍ഡ്.

സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഇതിന്റെ വിതരണത്തിനും നിയന്ത്രണത്തിനുമുള്ള അധികാരം നല്‍കിയിരിക്കുന്നു. താലൂക്ക് സപ്ലൈ ഓഫീസറോ അസിസ്റ്റന്റ് സപ്ലൈ ഓഫീസറോ ആണ് റേഷന്‍ കാര്‍ഡ് അനുവദിക്കുന്നത്. കുടുംബത്തിലെ വ്യക്തികളുടെ ഒരു പട്ടിക, കാര്‍ഡ് ഉടമ റേഷന്‍കാര്‍ഡ് ഉപയോഗിച്ച് വാങ്ങിയ സാധനങ്ങളുടെ വിവരങ്ങള്‍ എന്നിവ റേഷന്‍ കാര്‍ഡില്‍ രേഖപ്പെടുത്തുന്നു. ഉപഭോക്താക്കളെ ദാരിദ്ര രേഖ അടിസ്ഥാനമാക്കി എ.പി.എല്‍ , ബി.പി.എല്‍ എന്ന് രണ്ടായി തിരിച്ചിരിക്കുന്നു. ബി.പി.എല്‍ റേഷന്‍ കാര്‍ഡുകള്‍ക്ക് പുറം കവറിന് പിങ്ക് കവറും എ.പി.എല്‍ റേഷന്‍ കാര്‍ഡുകള്‍ക്ക് പുറം കവറിന് ഇളം നീല നിറവും ആയിരിക്കും, കൂടാതെ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ രണ്ടു വിഭാഗങ്ങളെ കൂടി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഡ്രൈവിങ്ങ് ലൈസന്‍സ്, ടെലഫോണ്‍ കണക്ഷന്‍, പാസ്‌പോര്‍ട്ട് , ബാങ്ക് അക്കൗണ്ട്, ഗ്യാസ് കണക്ഷന്‍, വിവിധ സര്‍കാര്‍ സേവനങ്ങള്‍ തുടങ്ങി പല സേവനങ്ങള്‍ക്കുമുള്ള തിരിച്ചറിയല്‍ കാര്‍ഡായും ഇത് ഉപയോഗിച്ചു വരുന്നു. കേരളത്തില്‍ 99% റേഷന്‍ കാര്‍ഡ് ഉടമകളും 85% അംഗങ്ങളും ആധാര്‍ ലിങ്ക് ചെയ്തിട്ടുണ്ട്

Continue Reading

Film updates

Alasandra-Johnson12 Alasandra-Johnson12
Film News4 hours ago

ബിഗ്‌ബോസ് താരം അലക്‌സാൻഡ്രയുടെ കിടിലൻ ഫോട്ടോഷൂട്ട് കാണാം

ബിഗ്‌ബോസ് എന്ന മത്സരത്തിൽ കൂടി പ്രശസ്തയാണ് അലക്‌സാൻഡ്ര, ബിഗ്‌ബോസിലെ ശക്തയായ കഥാപാത്രമാണ് അലക്‌സാണ്ട്ര, ഇതിനോടകം അലക്സാണ്ട്ര ജോൺസൺ നിരവധി ഫോട്ടോഷൂട്ടുകളിലും റാമ്പ് വാക്കിലും പങ്ങു എടുത്തിട്ടുണ്ട്. ചില...

bhama-haldi bhama-haldi
Film News5 hours ago

മഞ്ഞയിൽ തിളങ്ങി താരസുന്ദരി!! ഭാമയുടെ ഹാൽദി ചിത്രങ്ങൾ കാണാം

ഏവരുടെയും പ്രിയകാരിയായി മലയാള സിനിമയിൽ എത്തിയ നടിയാണ് ഭാമ. ലോഹിദദാസിന്റെ നിവേദ്യം എന്ന ചിത്രത്തിലൂടെ എത്തിയ നടി അന്യ ഭാഷകളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഭാമ വിവാഹിതയാകുന്നു...

mohanlal-with-pranav mohanlal-with-pranav
Film News6 hours ago

അവന്റെ കാഴ്ചപ്പാടുകൾ തികച്ചും വ്യത്യസ്തമാണ്, എപ്പോഴും ഞാൻ അവനെ കൗതുകത്തോടെയാണ് നോക്കി കാണുന്നത്!! മകനെ പറ്റി ലാലേട്ടൻ

മലയാള സിനിമയുടെ എക്കാലത്തെയും മികച്ച വിസ്മയമാണ് മോഹൻലാൽ, മലയാള സിനിമയുടെ നടനവിസ്മയത്തെ കുറിച്ച് പറയാൻ വാക്കുകൾ ഒന്നും പോരാ, ഇപ്പോൾ മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മരക്കാർ...

adil-ibrahim adil-ibrahim
Film News7 hours ago

ഇല്ല പെണ്ണെ, ഞാൻ വിടില്ല പെണ്ണെ !! എന്നെ കൊന്നാലും നിന്റെ പിടി ഞാൻ വിടില്ല, ആദിൽ

ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ ഡി ഫോര്‍ ഡാന്‍സിലൂടെ അവതാരകനായിട്ടെത്തിയ താരമാണ് ആദില്‍ ഇബ്രാഹിം. നടനും അവതാരകനുമായ ആദിൽ ഇബ്രാഹിമിന്റെ വിവാഹം ആഘോഷമാക്കുകയായിരുന്നു മോളിവുഡ് സിനിമ ലോകം....

tovino-thomas tovino-thomas
Film News7 hours ago

ക്യാമറയുടെ മുൻപിൽ മുഖം ഒന്ന് പതിപ്പിക്കാനുള്ള എന്റെ തന്ത്രപ്പാട്!! ഈ പാട്ട് സീനിൽ നന്നായി കാണാം, ടോവിനോ

വളരെ ചെറിയ വേഷങ്ങൾ ചെയ്ത് ഇപ്പോൾ മലയാള സിനിമയുടെ ഹീറോ ആയി മാറിയിരിക്കുകയാണ് ടോവിനോ, ആദ്യത്തെ ചുവട് വെപ്പുകൾ വളരെ ബുദ്ധിമുട്ടുള്ളതുമായിരുന്നു, എന്നാൽ കഠിന പരിശ്രമം കൊണ്ട്...

Writeups

nandana-and-sanjana nandana-and-sanjana
Malayalam Article1 day ago

അച്ഛനും അമ്മയും നഷ്ട്ടപെട്ടു, സഹായിക്കാൻ ആരുമില്ലാതെ രണ്ടു പെൺകുട്ടികൾ

അച്ഛനും അമ്മയും ഇല്ലാതെ ദുരിതത്തിൽ രണ്ടു പെൺകുട്ടികൾ , ഇപ്പോൾ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും ഒപ്പമാണ് കുട്ടികൾ താമസിക്കുന്നത്, ത്രിശൂർ ചെറുവാൾ എൽ പി സ്കൂളിലെ നാലാം ക്ലാസ്...

jeena-alfonsa-facebook-post jeena-alfonsa-facebook-post
Malayalam Article5 days ago

ഒരു പാക്കറ്റ് മാഗി വിൽക്കുന്ന ലാഘവത്തിൽ അവർ ശരീരം വിൽക്കുന്നു!! കുറിപ്പ് വൈറൽ ആകുന്നു

ജീവിതത്തിലെ എല്ലാ സന്തോഷാങ്ങളും കാറ്റിൽ പറത്തി ജീവിക്കുന്ന ഒരു കൂട്ടം സ്ത്രീകൾ ഉണ്ട്, റെഡ് സ്ട്രീറ്റിലെ സ്ത്രീകൾ, അവരുടെ കഥകൾ കേട്ടാൽ ആരുടെയും ചങ്കു തകരും, ജീവിക്കാൻ...

Malayalam Article1 week ago

ജീവിതത്തിൽ ആദ്യമായി എന്റെ നേർക്ക് ഒരാൾ 500 രൂപ നീട്ടി! വൈറലായ ഒരു ഡോക്ടറുടെ കുറിപ്പ്.

ഡോ.ഷിനു ശ്യാമളൻ അവരുടെ ജീവിതത്തിൽ സംഭവിച്ച അനുഭവം ഫേസ്ബുക്കുവഴി പുറം ലോകത്തോട് പറഞ്ഞിരിക്കുകയാണ്. കുറിപ്പ് എങനെ തുടഗുന്നു. ജീവിതത്തിൽ ആദ്യമായി എന്റെ നേർക്ക് ഒരാൾ 500 രൂപ...

anu-murali-s-vetinary-docto anu-murali-s-vetinary-docto
Films3 weeks ago

സ്വന്തം അച്ഛന്‍ പോലും അറിയാതെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതവിജയം നേടി ഒരു മകള്‍

സിവിൽ സർവീസ് പരീക്ഷയിൽ ഉയര്‍ന്ന റാങ്ക് നേടിയ കൊല്ലം പോരുവഴി സ്വദേശിനി എസ്. അനുവിന്റെ ജീവിതകഥ ആറാമത്തെ വയസ്സിലാണ് അമ്മയെ ഞങ്ങൾക്കു നഷ്ടപ്പെടുന്നത്. അതുവരെ കഥ പറഞ്ഞു...

online-cheating online-cheating
Malayalam Article3 weeks ago

വാട്ട്സ്ആപ്പില്‍ കിട്ടിയ ലിങ്കില്‍ തിരഞ്ഞ യുവാവിന്‍റെ ഭാര്യയുടെ ചിത്രവും വിവരങ്ങളും ലൈംഗിക തൊഴിലാളി എന്ന പേരിൽ സൈറ്റില്‍

ഓൺലൈൻ മസ്സാജിനായി വാട്ട്സ്ആപ്പില്‍ കിട്ടിയ ലിങ്കില്‍ തിരഞ്ഞ യുവാവിന്‍റെ ഭാര്യയുടെ ചിത്രവും വിശദാംശങ്ങളും ‘ലൈംഗിക തൊഴിലാളിയെന്ന’ പേരില്‍ ഡേറ്റിംഗ് സൈറ്റില്‍; മുപ്പത് കാരന്റെ കുടുംബത്തിന് സംഭവിച്ച കഥ...

latha bhagavan khare latha bhagavan khare
Malayalam Article4 weeks ago

വാർധ്യക്യത്തിലും തളരാതെ പൊരുതി ലത ഭഗവാൻ ഖാരെ.

ഇത് ഒരു സ്ത്രീയുടെ നിശ്ചയ ദാർഢ്യത്തിന്റെ കഥയാണ്… ലത ഭഗവാൻ ഖാരെ എന്ന അറുപത്തേഴു വയസ്സുള്ള സ്ത്രീ അവരുടെ മൂന്നു പെൺമക്കളും ഭർത്താവുമൊന്നിച്ച് മഹാരാഷ്ട്രയിലെ ഭുൽധാന ജില്ലയിലെ...

sreekala unni cancer patient sreekala unni cancer patient
Health4 weeks ago

ഇടിത്തീ പോലെ കാൻസർ, കുഞ്ഞിനെപ്പോലെ ചേർത്ത് പിടിച്ച് പ്രിയതമൻ, കരൾ അലിയിപ്പിക്കും കഥ

ഏതു വേദനകളെയും നമുക്ക് അനായാസം മറക്കാം താങ്ങായും തണലായതും നമുക്ക് ഒരു സപ്പോർട്ട് ഉണ്ടെങ്കിൽ, മാരകരോഗമായ കാൻസർ ശരീരത്തെ കാർന്നു തിന്നുമ്പോഹും തളരാതെ പിടിച്ച് നിൽക്കുവാൻ നമ്മളെ...

mobile phone use in adults mobile phone use in adults
Malayalam Article1 month ago

മകന് ഫോൺ വാങ്ങി കൊടുത്തു, കിടപ്പാടം നഷ്ട്ടപെട്ടു കുടുംബം ഇപ്പോൾ പെരുവഴിയിൽ

ഇന്നത്തെ കാലത് സ്മാർട്ട് ഫോണിന്റെ ഉപയോഗം വളരെ കൂടി വരുന്ന കാലം ആണ്. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇന്ന് മൊബൈൽ ഫോണ് അടിമകൾ ആണ്....

solar eclipse in december 26 solar eclipse in december 26
Malayalam Article1 month ago

വലയസൂര്യഗ്രഹണം ഡിസം. 26 ന് കാലത്ത് 8.30ന് ദൃശ്യമാവുകയാണ്

വലയസൂര്യഗ്രഹണം ഡിസം. 26 ന് കാലത്ത് 8.30ന് ദൃശ്യമാവുകയാണ്. . കാസര്‍ഗോഡും വയനാട്ടിലും ഇത് പൂര്‍ണ്ണമായും കാണാന്‍ കഴിയും. നിരവധി വര്‍ഷങ്ങള്‍ കൂടുമ്പോള്‍ മാത്രമേ ‍സമ്പൂര്‍ണ്ണ സൂര്യഗ്രഹണം...

how-to-search-good-petrol how-to-search-good-petrol
Malayalam Article1 month ago

നല്ല പെട്രോൾ ലഭിക്കുന്ന പെട്രോൾ പമ്പ് എങ്ങനെ തിരിച്ചറിയാം? മാർഗ്ഗം ഇതാ

കാലാകാലങ്ങളായി ഒട്ടുമിക്ക വാഹന ഉടമകളെയും കുഴപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു ചോദ്യമാണിത്. നമ്മുടെ ലൊക്കാലിറ്റിയിൽ നിന്ന് പുറത്ത് കടന്നാൽ പിന്നെ “ഏത് പമ്പിലെ പെട്രോളാണ് നല്ലത് ?” എന്നുള്ളത്...

dhanesh-mukundan-story dhanesh-mukundan-story
Malayalam Article1 month ago

രോഗകിടക്കയിലും സന്തോഷം മാത്രം പങ്കുവെക്കുന്ന ഭാര്യയെ കുറിച്ച്‌ യുവാവിന്റെ കണ്ണുനനയിക്കുന്ന കുറിപ്പ്

അര്‍ബുദം ശരീരത്തെ കാര്‍ന്നെടുക്കുമ്ബോഴും മനസിനും തെല്ലും ഉലച്ചിലില്ലാതെ സ്‌നേഹവും സന്തോഷവും മാത്രം പങ്കുവെയ്ക്കുന്ന ഭാര്യയെ കുറിച്ച്‌ യുവാവ് എഴുതിയ കുറിപ്പ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. കീമോയുടെ വേദനകള്‍ക്കിടയിലും എല്ലാവരോടും...

Ziona Chana with family Ziona Chana with family
Malayalam Article1 month ago

സ്വന്തമായി 39 ഭാര്യമാർ, 94 കുട്ടികൾ, 33 കൊച്ചു മക്കൾ, ലോകത്തിലെ ഏറ്റവും വലിയ കുടുംബം

ഒരു വ്യക്തിയുടെ ഒന്നോ രണ്ടോ മൂന്നോ വിവാഹങ്ങളെക്കുറിച്ച് നിങ്ങൾ ഇതുവരെ കേട്ടിരിക്കാം, എന്നാൽ 39 വിവാഹങ്ങൾ കഴിച്ച ഒരാളെ നിങ്ങൾക്ക്‌ അറിയാമോ. ഇത് കേട്ടാൽ ആരും വിശ്വസിക്കില്ല,...

mother-with-son mother-with-son
Malayalam Article2 months ago

എന്റെ പ്രണയവും പ്രാണനും അമ്മയാണ്, യുവാവിന്റെ കുറിപ്പ് വൈറൽ ആകുന്നു

പ്രണയിക്കുവാനായി ഒരു ദിനമുണ്ടെങ്കിൽ അത് എന്റെ അമ്മയോടൊപ്പം! ജീവിതത്തിൽ സ്നേഹത്തിന്റെ അവസാന വാക്ക് അത് അമ്മ തന്നെ. നമ്മെ എത്ര സ്നേഹിച്ചാലും മിതവാരത്തത് അത് നമ്മുടെ പെറ്റമ്മയ്ക്ക്...

Malayalam Article2 months ago

അടിവസ്ത്രമിട്ട് നവവധുവിന്റെ വെഡിങ് ഫോട്ടോഗ്രാഫി !

സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ഏറെ വൈറൽ ആകുന്ന വിഷയങ്ങളിൽ ഒന്നാണ് വെഡിങ് ഫോട്ടോഗ്രാഫിയും സേവ് ദി ഡേറ്റും എല്ലാം. ഇപ്പോൾ വിവാഹിതരാകാൻ പോകുന്ന ദമ്പതികൾ ആദ്യം ചിന്തിക്കുക...

eighteen-year-old-girl eighteen-year-old-girl
Malayalam Article2 months ago

പതിനെട്ട് വയസ്സുള്ള എന്റെ മകൾക്ക് സെക്സ് എന്താണെന്നു പോലും അറിയില്ല, എന്ന് അവൾ അഭിമാനത്തോടെ പറഞ്ഞു! എന്നാൽ മകളുടെ വാട്ടസ്ആപ്ചാറ്റിൽ കണ്ടത്

സമൂഹമാധ്യമങ്ങളുടെ സ്വാധീനത്തിൽ യുവതി യുവാക്കൾക്ക് ജീവിതം നഷ്‌ടമാകുന്നതിനെ തടയാൻ പോലീസ് ചില നിർദ്ദേശ്ശങ്ങൾ നൽകിയത് വായിച്ചു.. ഈ നിർദേശങ്ങൾ നൽകിയ സംവിധാനത്തോട് ഉള്ള എല്ലാ ബഹുമാനത്തോടെ, counseling...

Trending

home-remedies-for-cancer home-remedies-for-cancer
Current Affairs1 day ago

ക്യാന്സറിനെ ഓർത്ത് ഇനി പേടിക്കേണ്ട കാര്യമില്ല!! ഈ കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ മതി

മനുഷ്യനെ കാർന്നു തിന്നുന്ന ഒരു രോഗമാണ് കാൻസർ, പണ്ട് ഇതിനു വേണ്ടി യാതൊരു പ്രതിവിധിയും ഇല്ലായിരുന്നു എന്നാൽ ഇന്ന് ആരോഗ്യ മേഖല ഒരുപാട് മെച്ചപ്പെട്ട ഈ കാലഘട്ടത്തിൽ...

seclob mobile application seclob mobile application
Current Affairs4 weeks ago

ദൈനംദിന ആവിശ്യങ്ങൾ നിറവേറ്റാനായി സെക് ലോബ് മൊബൈൽ ആപ്ലിക്കേഷൻ നിങ്ങൾക്ക് മുന്നിലേക്ക്

ഒരുപാട് ആവശ്യങ്ങൾ ഒരു കുടക്കീഴിൽ എന്ന ആശയവുമായി സെക് ലോബ് – എന്ന മൊബൈൽ ആപ്ലിക്കേഷൻ കോഴിക്കോട് വെച്ചു മേയർ ശ്രീ.തോട്ടത്തിൽ രവീന്ദ്രനും , പ്രശസ്ത സിനിമ...

Current Affairs4 weeks ago

മറ്റു സംസ്ഥാനങ്ങളിൽ പോയാൽ ഇനി പട്ടിണി കിടക്കേണ്ടി വരില്ല! കേരളത്തിനു മോദിജിയുടെ പുതുവർഷ സമ്മാനമിതാ!!

കേരളം ജനത ഒന്നാകെ പൗരത്യ ഭേദഗതി നിയമിത്തിനെതിരെ ശക്തമായി പോരാടിക്കൊണ്ടിരിക്കുന്ന ഈ അവസ്ഥയിൽ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് പ്രെധാനമത്രി നരേന്ദ്ര മോദി. പ്രേത്യേക നിയമസഭാ സമ്മേളനം പോലും വിളിച്ചു...

watsap will stop in december 31 in some phones watsap will stop in december 31 in some phones
Current Affairs4 weeks ago

നാളെ മുതൽ വാട്സ്ആപ് ഈ ഫോണുകളിൽ പ്രവർത്തിക്കുന്നത് നിയന്ത്രിക്കും

വാട്സ്ആപ്  ഇന്ന് ലോകത്തിലെ ഏറ്റവും വലിയ തൽക്ഷണ സന്ദേശമയയ്‌ക്കൽ സേവനമായി മാറുക മാത്രമല്ല, നമ്മുടെ ദൈനംദിന ലൈവിന്റെ ഭൂരിഭാഗത്തിന്റെയും അനിവാര്യ ഘടകമായി മാറിയിരിക്കുന്നു. എൻട്രി ലെവൽ ഉപകരണങ്ങൾ...

Current Affairs1 month ago

ശ്രീചിത്രയിൽ വികസിപ്പിച്ചെടുത്ത കാൻസറിനുള്ള മരുന്നിന്റെ പരീക്ഷണം സ്വയം ഏറ്റെടുത്ത നന്ദുവിന്റെ കരളലിയിപ്പിക്കുന്ന വൈറൽ കുറിപ്പ്!

ഈ പരീക്ഷണത്തിന് ഏറ്റവും അനുയോജ്യമാണ് ഞാൻ!! നന്ദുമഹാദേവ്‌ എന്ന ചെറുപ്പക്കാരന്റെ വാക്കുകളിൽ ഉണ്ടായിരുന്നത് ഈ മാരക രോഗം യെങ്ങനെയെങ്കിലും തുടച്ചുമാറ്റണം ഞങ്ങൾക്കും മറ്റുള്ളവരെ പോലെ കുടുംബമായി കുട്ടികളായി...

Trending

Don`t copy text!