Featured

ശരീരം പാമ്പിനെ പോലെ, പല്ലുകള്‍ മനുഷ്യന്റെതിനു സമം, വിചിത്രജീവിയെ കണ്ടെത്തി പ്രദേശവാസികള്‍

കര്‍ഷകരായ സ്ത്രീകള്‍ അര്‍ജന്റീനയിലെ കൃഷിയിടത്തിന് സമീപത്ത് നിന്നും ആണ് വിചിതമായ ജീവിയെ കണ്ടെത്തിയത്.  പ്രാഥമിക നിഗമനം ഒരിനം ലങ് ഫിഷാണ് ഇതെന്നാണ്. എന്ത് ജീവിയാണെന്ന് സംശയത്തിലാണ് പ്രദേശവാസികള്‍.  ഇവയെ ഇന്നേ വരെ കണ്ടെത്തിയിരിക്കുന്നത് തെക്കന്‍ അമേരിക്കയിലെ പരാന നദിയിലും ആമസോണിലും പരഗ്വായിലും മാത്രമാണ്.

മൂന്നു വര്‍ഷം വരെ ഇവയ്ക്ക് മണ്ണിനടിയില്‍ കഴിയാന്‍ സാധിക്കുമെന്നും വിദഗ്ധര്‍ പറയുന്നു. അര്‍ജന്റീനയിലെ സാന്‍ നദിക്ക് സമീപമുള്ള കൃഷിയിടത്തില്‍ നിന്നുമാണ് യുവതി ഈ ജീവിയെ കണ്ടെത്തിയത്. ഒറ്റ നോട്ടത്തില്‍ പാമ്പിനെപ്പോലെ എന്നാല്‍ വായ തുറന്നു നോക്കിയാലോ മനുഷ്യന്റേതു പോലെയുള്ള പല്ലുകളും കാഴ്ചക്കാരില്‍ അമ്പരപ്പ് ഉണ്ടാക്കുന്നു.

പാമ്പിന്റെ ഉടലും നിറയെ ചുളിവുകളുമുള്ള ത്വക്കാണ് ഇതിനുള്ളത്.  ചിത്രങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമത്തില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. എങ്ങനെ ഈ ജീവി ഇവിടെയെത്തിയെന്നതു സംബന്ധിച്ച ദുരൂഹത തുടരുകയാണ്. എന്നാല്‍ നീളം കുറവായതിനാല്‍ ഇത് ഈല്‍ മത്സ്യമാണോ എന്ന് ആദ്യം സംശയം ഉണ്ടാകും.

Trending

To Top
Don`t copy text!