Film News

ശുഭരാത്രി വിശേഷങ്ങൾക്കൊപ്പം വേൾഡ് കപ്പ് പ്രവചനവുമായി പ്രശാന്ത് അലക്‌സാണ്ടർ

ശുഭരാത്രി വിശേഷങ്ങൾക്കൊപ്പം വേൾഡ് കപ്പ് പ്രവചനവുമായി പ്രശാന്ത് അലക്‌സാണ്ടർ അവതാരകനായും നടനായും ഏറെ പ്രേക്ഷക ശ്രദ്ധ ലഭിച്ചിട്ടുളള നടനാണ് പ്രശാന്ത് അലക്‌സാണ്ടർ. മലയാള സിനിമയിൽ ഒഴിച്ചുകൂട്ടാൻ ആകാത്ത ഒരു അഭിവാജ്യ ഘടകമായി പ്രശാന്ത് മാറിക്കഴിഞ്ഞു. മലയാളത്തിൽ മാത്രമല്ല ബോളിവുഡ് ചിത്രത്തിലും പ്രശാന്ത് പ്രധാന വേഷത്തിൽ എത്തിയിരുന്നു. അർജുൻ കപൂർ നായകനായി എത്തിയ ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ് എന്ന ചിത്രത്തിലാണ് പ്രശാന്ത് വേഷമിട്ടത്. ഓഡിഷനിൽ കൂടിയാണ് ഹിന്ദി ചിത്രത്തിലേക്ക് എത്തിപെട്ടതെന്ന് പ്രശാന്ത് പറഞ്ഞു.
ദിലീപ്, സിദ്ധിഖ് എന്നിവരെ പ്രധാന കഥാപത്രമാക്കി വ്യാസൻ കെ പി ഒരുക്കുന്ന ശുഭരാത്രി എന്ന ചിത്രത്തിലും പ്രശാന്ത് മുഖ്യ വേഷത്തിൽ എത്തുന്നുണ്ട്..മികച്ച ഒരു ഫീൽ ഗുഡ് ചിത്രമാണ് ശുഭരാത്രി എന്നും, എല്ലാ പ്രേക്ഷകർക്കും ഇഷ്ടമാകുന്ന ഒരു ചിത്രമാകും ശുഭരാത്രി എന്നുംപ്രശാന്ത് അലക്‌സാണ്ടർ അഭിമുഖത്തിൽ പറഞ്ഞു. ചിത്രത്തിൽ നാദിർഷായുടെ സുഹൃത്ത് കഥാപാത്രമായാണ് പ്രശാന്ത് എത്തുന്നത്… അഭിനേതാവ് എന്നതിൽ ഉപരി ഒരു മികച്ച ക്രിക്കറ്റ് താരം കൂടിയാണ് പ്രശാന്ത്, വേൾഡ് കപ്പ് വിജയത്തെ പറ്റി ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ ഒരു പ്രവചനം ഇംഗ്ലണ്ട് ജയിക്കാനാണ് സാദ്ധ്യതകൾ ഏറെ പക്ഷെ ഇന്ത്യ കപ്പ് നേടണം എന്നാഗ്രഹിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Trending

To Top
Don`t copy text!