Malayalam Article

ശ്രീ അയ്യപ്പൻറെ യഥാർത്ഥ കഥ… സ്വാമി ശരണം

ചീരപ്പൻ ചിറ എന്ന പഴയ ചാന്നാർ തറവാട് പന്തളം രാജ്യത്തിൻറെ കളരി ഗുരുക്കന്മാർ ആയിരുന്നു. ശ്രീ അയ്യപ്പനും അവിടെ കളരി പഠിക്കാൻ എത്തിയതായിരുന്നു. പഴയ ഗുരുകുല സമ്പ്രദായത്തിൽ ഗുരുവിന്റെ ഗൃഹത്തിൽ താമസിച്ചു വേണം പഠനം നടത്താൻ,

അയ്യപ്പൻ എന്ന ബാലൻ എല്ലാവരിൽ നിന്നും വ്യത്യസ്തനും വളരെ മുന്നിൽ ആയിരുന്നു.. എപ്പോഴും ചിന്തിച്ചു കൊണ്ടിരിക്കുന്ന അവനു സംശയങ്ങൾ ഏറെയായിരുന്നു.കൂടുതലും മനുഷ്യന്റെ ആസക്തിയെ പറ്റിയും ദുരാഗ്രഹത്തെപ്പറ്റിയും ചോദിച്ചു കൊണ്ടേ ഇരുന്നു.

അപാരമായ ജിജ്ഞാസ കാട്ടിയ അവനെ ഗുരു തനിക്കറിയാവുന്ന എല്ലാം പഠിപ്പിച്ചു. വളരെ പെട്ടന്ന് തന്നെ തെന്നെ ഗുരുകുല വിദ്യാഭ്യാസം അവൻ പൂർത്തിയാക്കി…ഒരു ദിവസം മറ്റു സഹപാഠികളോടൊന്നിച്ചു ആയുധ പരിശീലനത്തിന് പോയ അയ്യപ്പൻ കാനനത്തിൽ വച്ച് വാവർ എന്ന മുസ്ലിം യുവാവിനെ പരിചയപ്പെടുന്നു.
എപ്പോഴും ഒറ്റക്കിരിക്കാൻ ആഗ്രഹിക്കുന്ന അയ്യപ്പൻ കാട്ടിൽ പോകുന്നത് പതിവാക്കി. തനിക്കേകാന്തത കിട്ടാൻ വേണ്ടിയാണു എന്നു ഗുരുവിനോട് പറഞ്ഞതു. സ്ഥിരമായി കാട്ടിലേക്ക് പോകുന്നത് യഥാർത്ഥത്തിൽ വാവരുമായുള്ള ചങ്ങാത്തത്തിന്നും കൂടിയായിരുന്നു.

വാവരെ പല അവസരങ്ങളിലും ശത്രുക്കളിൽ നിന്നും രക്ഷിച്ചു നിർത്തിയതും അയ്യപ്പനായിരുന്നു.
കൊട്ടാരത്തിലെ കാവലും സംരക്ഷണവും അന്ന് ചീരപ്പൻ ചിറയിൽ നിക്ഷിപ്തമായിരുന്നു. കാടിനോട് ചേർന്നുള്ള രാജ്യമാകയാൽ വന്യ മൃഗങ്ങളുടെ ആക്രമണം സ്ഥിരമായിരുന്നു.രാജാവ് ഗുരുവുനെ വരുത്തി… എത്രയും പെട്ടന്ന് പരിഹാരം കാണാൻ ആഗ്രഹം പ്രകടിപ്പിച്ചു…ഗുരു തന്റെ ഏറ്റവും മിടുക്കനും സർവ ശാസ്ത്രങ്ങളും പഠിച്ച ശ്രീ അയ്യപ്പനെ തന്നെ അതിനു നിയോഗിച്ചു.യുവാവായ അയ്യപ്പന്റെ സൗകുമാര്യം പെട്ടന്ന് തന്നെ അന്തപുരത്തിൽ പാട്ടായി… കൊട്ടാരം സ്ത്രീകൾ അയ്യപ്പനെ ഒളിഞ്ഞു നോക്കുന്നത് സ്ഥിരമാക്കി..എന്നാൽ അചഞ്ചലമായ മനസ്സിന്റെ ഉടമക്ക് ഇത് വല്ലതും ഒരു അലോസരമായി തോന്നുമോ?

എന്നാൽ അയ്യപ്പൻറെ പാണ്ഡിത്യം കൊട്ടാരത്തിലെ ചിലരുടെ ഉറക്കാൻ കെടുത്തിയിരുന്നു.
അതിൽ രാജാവിന്റെ പല ബ്രാഹ്മണ ഉപദേശകരും ഉണ്ടായിരുന്നു.
അവരിലൂടെ തന്നെ രാജാവ് അയ്യപ്പനെ പ്പറ്റി അറിയാൻ ഇടയായി… അങ്ങനെ രാജാവിന്റെ സഭയിൽ പലപ്പോഴും നടക്കുന്ന വേദ ശാസ്ത്ര തർക്കങ്ങളിൽ ശ്രീ അയ്യപ്പൻ പങ്കെടുക്കാൻ ഉള്ള അവസരം ലഭിക്കുകയും അത് വഴി രാജാവിന്റെ പ്രീയപ്പെട്ടവൻ ആയി മാറുകയും ചെയ്യുന്നു.

ഇതിൽ അസൂയപൂണ്ട ബ്രാഹ്മണരിൽ ചിലർ എങ്ങനെയും അയ്യപ്പനെ വധിക്കാൻ തീരുമാനിക്കുന്നു.
അങ്ങനെ ഇരിക്കുന്പോഴാണ് മഹാറാണിക്ക് പിടിപെട്ട അസുഖം കൊട്ടാരം വൈദ്യൻ ചികിൽസിച്ചു പരാജയ പെടുന്നത്.ഇത് ഗൂഢാലോചനക്കാർക്കു വീണു കിട്ടിയ അവസമായിരുന്നു.അവർ അത് നന്നായി വിനിയോഗിച്ചു.
രാജ്യത്തിന് പുറത്തു നിന്നും വൈദ്യനെ വരുത്താൻ രാജാവിന് അവർ ഉപദേശം നൽകി.അവരുടെ ഉപദേശ പ്രകാരം മഹാറാണിക്ക് നൽകേണ്ട ഔഷധത്തിനു പുറമെ പുറത്തുനിന്നെത്തിയ വൈദ്യൻ വിചിത്രമായ ഔഷധം നിർദ്ദേശിച്ചു…പുലിയുടെ മുലപ്പാൽ..!!!!!

കേട്ടിരുന്നവർ അന്തിച്ചു പോയി… ചിലർ നിഗൂഢമായി ഉളിൽ ചിരിച്ചു.
അവർക്കുതന്നെ പുതിയ നിർദ്ദേശം വച്ച്…
“അയ്യപ്പന് കാട്ടിൽ നല്ല പരിചയമാണ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.”

പുത്രനോളം വാത്സല്യമുള്ള അയ്യപ്പനെ കാട്ടിൽ വിടണമെന്നും അത് ഇതുപോലെ ഒരു കാര്യത്തിന് , എന്ന് കേട്ടമത്രയിൽ രാജാവ് കോപം കൊണ്ട് ജ്വലിച്ചു….
പക്ഷെ മഹാറാണിയുടെ അസുഖാവസ്ഥ കണ്ട അദ്ദേഹം തന്റെ കോപം നിയന്ത്രിച്ചു ചിന്താമഗ്നനായി.
ചിന്തയിൽ നിന്നും ഉണർന്ന അദ്ദേഹം എത്രയും വേഗം ചീരപ്പൻ ചിറയിൽ പോകാൻ രഥം തയ്യാറാക്കാൻ ആജ്ഞ നൽകി.രാജാവ് സർവ പരിപാലങ്ങളുമായി ചീരപ്പൻ ചിറയിൽ ചെന്ന് ഗുരുവിനെ കാര്യങ്ങൾ ധരിപ്പിച്ചു.
ഗുരുവും വളരെ ദുഃഖിതനായി..

തന്റെ ഏറ്റവും പ്രീയപ്പെട്ട, പ്രഗത്ഭനായ ശിഷ്യനെ പുലിയുടെ മുന്നിലേക്ക് വിടാൻ അദ്ദേഹത്തിന് ഒട്ടും താല്പര്യം ഇല്ലായിരുന്നു.രാജാവിനോട് തർക്കിച്ചിട്ടു കാര്യമില്ല എന്നദ്ദേഹത്തിനു അറിയാം.എന്നാലും ഗുരു സ്ഥാനത്തു നിന്ന് പറഞ്ഞു നോക്കാം.ഇത്രയും പ്രഗത്ഭനായ ഒരാളെ രാജ്യത്തിന് വേണ്ടി ഉപയോഗിച്ച് കൂടെ എന്ന് ഗുരു ചോദിച്ചു.
അതിനു ഉത്തരം പറയാതെ രാജാവ് കുറച്ചു സമയം കളരിയിൽ ചിന്താമഗ്നനായി ഇരുന്നിട്ട് ഒന്നും പറയാതെ മടങ്ങി പോയി.ഇത് കൂടി ആയപ്പോൾ ഗുരുക്കൾ തന്റെ കർത്തവ്യബോധത്തിലേക്കു മടങ്ങിയെത്തി.ഗുരുക്കൾ തന്റെ ശിഷ്യരെ വരുത്തി അയ്യപ്പനോട് കളരിയിലെത്താൻ ആവശ്യപ്പെട്ടു.ഇതിനൊക്കെ സാക്ഷിയായി അവിടെ ഒരു പെൺകൊടി ഉണ്ടായിരുന്നു..അവളുടെ അറയിൽ നിന്നും തേങ്ങൽ ഉയർന്നപ്പോൾ വാല്യക്കാർ ഗുരുവിനെ അറിയിച്ചു.

തന്റെ മകൾക്കു പെട്ടന്ന് ഇത്ര ദുഃഖം ഉണ്ടാകാൻ താൻ എന്ത് പ്രവൃത്തിയാണ് ചെയ്തതെന്തെന്നു അദ്ദേഹത്തിനറിയില്ലായിരുന്നു.മകളോട് തന്നെ ചോദിച്ചറിയാൻ ഗുരുക്കൾ തീരുമാനിക്കുന്നു.
മകളുടെ അറയിൽ എത്തിയ ഗുരുവിനോട് തനിക്കു അയ്യപ്പനോടുള്ള അനുരാഗം അവളറിയിക്കുന്നു. കൂടാതെ അയ്യപ്പനെ പുലിപ്പാലിന് അയക്കരുത് എന്നും അപേക്ഷിക്കുന്നു.ഗുരു സങ്കടത്തോടെ എന്ത് ചെയ്യണമെന്നറിയാതെ അറയിൽ നിന്നും ഇറങ്ങി പോയി.ഇതൊന്നുമറിയാതെ അവിടെയെത്തിയ അയ്യപ്പൻ കളരിയിൽ വച്ച് ഗുരുവിനെ കാണുന്നു.രാജാവ് വന്നവിവരവും പുലിപ്പാലെടുക്കാൻ തന്നെ അയക്കണമെന്ന് ആവശ്യപ്പെട്ടതും അറിഞ്ഞു തന്നെയാണ് അയ്യപ്പൻ വന്നിരിക്കുന്നത്.അതീവ ദുഖിതനായ ഗുരുവിന്റെ കാൽക്കൽ വന്ദിച്ചു തൊഴുതു ഒഴിഞ്ഞു തിന്ന അയ്യപ്പനോട് തന്റെ മകളുടെ സങ്കടവും ഗുരുക്കൾ അറിയിച്ചു.

ഇത് കേട്ട് ദുഖിതനായ അയ്യപ്പൻ അറയിൽ ചെന്ന് അവളെ കണ്ടു.അയ്യപ്പൻറെ സാമീപ്യം അവളെ സന്തോഷവതിയാക്കി എങ്കിലും കാട്ടിലേക്ക് പോകാൻ തന്നെയാണ് തീരുമാനം എന്നറിഞ്ഞപ്പോൾ അവളും കൂടേ വരാം എന്നറിയിച്ചു.സർവ കളരിയിലും മിടുക്കിയായ അവളുടെ ആവശ്യം ഗുരുവിനോ അയ്യപ്പനോ എതിർപ്പുണ്ടായില്ല.അങ്ങനെ അയ്യപ്പനോടൊപ്പം കാട്ടിൽ പോകാൻ അവളും കച്ച കെട്ടിയിറങ്ങി.കൊട്ടാരത്തിലെത്തി രാജാവിന്റെ അനുഗ്രഹം വാങ്ങി മഹാറാണിയെയും കണ്ടിട്ട് പാകാൻ തീരുമാനിച്ചു പന്തളത്തേക്കു നീങ്ങി.
പക്ഷെ ഗൂഢാലോചനക്കാർക്കു അയ്യപ്പനോടൊപ്പം മറ്റൊരാൾ അതും കളരി അഭ്യസിച്ച ഒരാളെ സങ്കൽപ്പിക്കാൻ പോലും ആവില്ലായിരുന്നു.അവർ വീണ്ടും രാജാവിനെ സമീപിച്ചു.ഗുരുവിന്റെ പുത്രിയെ കാട്ടിൽ അയ്യപ്പനൊപ്പം വിടുന്നത് ഔചിത്യംമല്ല എന്ന് ഉപദേശിച്ചു. രാജാവിനും പറയുന്നതു ശരിയെന്നു തോന്നി.

അദ്ദേഹം ഗുരുവിന്റെ സമീപിച്ചു.. അയ്യപ്പനെ വിടുന്നതിലുള്ള കുറ്റബോധം മറച്ചു വെക്കാതെ തന്നെ മകളെയും കൂടി വിടുന്നതിൽ ഉള്ള വിഷമം അദ്ദേഹം എതിർത്ത്.അങ്ങനെ ഗുരു പുത്രി പോകണ്ട എന്ന രാജകല്പന എത്തി…ദുഖിതയായ അവൾ തറവാട്ടിലെത്തി അറയിൽ കയറി കതകടച്ചിരുന്നു.അയ്യപ്പൻ തിരികെ എത്തിയിട്ട് വിളിച്ചാൽ മതിയെന്നും വാല്യക്കാർക്കു നിദ്ദേശം നൽകി.എന്നാൽ ഗുരു, ശിഷ്യന്റെ അഭാവം കൊണ്ടും മകളുടെ അവസ്ഥയിലും മനം നൊന്തു വ്രതമെടുത്തിരുന്നു.അയ്യപ്പൻ പോയി 41 ആം ദിവസം രാവിലെ കൊട്ടാര വാസികൾ നിലവി ളി ച്ചോടുന്ന ശബ്ദം കേട്ടാണ് രാജാവുണർന്നതു.വെളിയിലേക്കു നോക്കിയരാജാവിന് തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിയുമായിരുന്നില്ല.അദ്ദേഹം മഹാറാണിയുടെ വിളിച്ചുണർത്തി . മഹാറാണി ആ കാഴ്ച കണ്ടു ഞെട്ടലും അതോടൊപ്പം സന്തോഷവും കൊണ്ട് തുള്ളി ചാടി..

പുലിപ്പുറത്തു വരുന്ന അയ്യപ്പൻ.!!!!

രാജാവ് ഓടിയിറങ്ങി … കൊട്ടാരം നീവാസികളും നാട്ടുകാരും ഭയം കൊണ്ടടുത്തില്ല…..
രാജാവ് അയ്യപ്പനെ ഗാഢമായി ആശ്ലേഷിച്ചു.
അയ്യപ്പൻ റാണിക്ക് പുലിപ്പാൽ നൽകി ….
രാജാവിനോട് യാത്ര പറഞ്ഞു നേരെ പുലിപ്പുറത്തു ചീരപ്പൻ ചിറയിലേക്കു.
നാട്ടുകാർ ഭയചികിതരായി ഓടിയൊളിച്ചു.
ഒരാളൊഴികെ ..പുറകെ… കുതിരപുറത്തു വന്ന വാവർ….

ചീരപ്പൻ ചിറയിലെത്തിയ അയ്യപ്പൻ കളരിയിലെത്തി.
വ്രതം നോക്കുന്ന ഗുരുവിനെയും മകളെയും വിളിക്കുന്നു.
കണ്ണ് തുറന്നു നോക്കുന്ന അങ്ങേയറ്റം വ്രത ശുദ്ധിയിൽ തുടരുന്ന അവർക്കു കാണാൻ കഴിയുന്നത് മഹിഷീമർദ്ദകനായുള്ള ശാസ്താവിനെ യാണ്…ഗുരുവിനും മകൾക്കും കാര്യങ്ങൾ മനസിലാകുന്നു.തന്റെ അരുമശിഷ്യൻ സാക്ഷാൽ ഭഗവാൻ ആണ് എന്നറിഞ്ഞ അദ്ദേഹം ആ തൃപ്പാദങ്ങളിൽ സാഷ്ടംഗം വീഴുന്നു.
ഗുരു പുത്രി സന്തോഷാശ്രുക്കളോടെ ഇത് നോക്കി നില്കുന്നു.

ഗുരുവിനെ പിടിച്ചെഴുനേൽപ്പിച്ച ശ്രീ അയ്യപ്പൻ തനിക്കിരിക്കാൻ ശബരിമലയിൽ ഒരു സ്ഥാനം കണ്ടിട്ടുണ്ടന്നും അത് രാജാവിനെ സ്വപനത്തിൽ അറിയിക്കുമെന്ന് അരുളിച്ചെയ്യുന്നു.പക്ഷെ ഇത് കേട്ട ഗുരു പുത്രി തേങ്ങലടക്കാനാവാതെ കളരിയിൽ ജീവൻ വെടിയും എന്ന് നിലവിളിക്കുന്നു.ഇതുകേട്ട ഭഗവാൻ തന്നോടൊപ്പം ശബരിമലയിൽ ഇരുന്നു കൊള്ളാൻ തന്റെ അടുത്തായി സ്ഥാനം തരാമെന്നും അരുൾ ചെയ്യന്നു.ശ്രീ അയ്യപ്പൻ അതി നു ശേഷം അവിടെ നിന്നും അപ്രത്യക്ഷമാവുന്നു.വാവർ മാത്രം അവശേഷിക്കുന്നു.വാവർ ആരുടെയോ പുറകെ പൊക്കുന്നപോലെ കുതിരയെ ഓടിച്ചു ശരവേഗത്തിൽ കാടിനെ ലക്ഷ്യമാക്കി പോകുന്നു.പിറ്റേന്ന് രാജാവ് സ്വപ്നം കണ്ടു ഞെട്ടി ഉണർന്നു ചീരപ്പൻ ചിറയിലെത്തുന്നു.വരവിന്റെ ഉദ്ദേശം നേരത്തെ അറിയാവുന്ന ഗുരുക്കൾ രാജാവിനൊപ്പം പോകാൻ തയ്യറായി നിൽക്കുകയായിരുന്നു .

രാജാവും സന്നാഹങ്ങളും ശബരിമലയിൽ എത്തുന്നു.
രാജാവ് സ്വപ്നത്തിൽ കണ്ട സ്ഥാനത്തു ക്ഷേത്രം നിർമ്മിക്കാൻ ആജ്ഞ നൽകുന്നു.
ക്ഷേത്ര കാര്യങ്ങളും ആചാരങ്ങളും നിശ്ചയിക്കാൻ ബ്രാഹ്മണരെ ഏർപ്പാടാക്കുന്നു.
ഗുരുക്കളുടെ നേതൃത്വത്തിൽ ക്ഷേത്രം ശരവേഗതയിൽ കുതിച്ചുയർന്നു.
ഗുരുക്കൾ ക്ഷേത്ര നിർമ്മിതിയിൽ നേതൃത്വം വഹിക്കുന്നത് ബ്രാഹ്മണ കുല ജാതരായ ആർക്കും തന്നെ സമ്മതമല്ലായിരുന്നു.

എന്നാൽ രാജാവിനോട് അത് പറയുവാനുള്ള ധൈര്യം ആർക്കും ഇല്ലാത്തതിനാൽ അമർഷം കടിച്ചമർത്തി അവർ ക്ഷേത്ര നിർമ്മാണകാര്യങ്ങളിൽ സഹകരിച്ചുകൊണ്ടിരുന്നു.

എന്നാൽ ദിവസവും ഗുരു പുത്രി അവിടെ വന്നു കാര്യങ്ങൾക്കു നിർദ്ദേശം നൽകിയത് അവർക്കു ദഹിക്കുന്നതിൽ അധികമായിരുന്നു.

അവർ അവളെ എങ്ങനെയും ഒഴിവാക്കാൻ തന്ത്രങ്ങൾ മെനഞ്ഞു തുടങ്ങി.

ക്ഷേത്ര നിർമാണം പൂർത്തിയാക്കി… പൂജ കാര്യങ്ങൾ എന്തൊക്കെ വേണം എന്ന് നിശ്ചയിക്കാൻ ബ്രാഹ്മണന്മാർ ഒത്തു കൂടി.

ശ്രീ അയ്യപ്പൻ ദർശനം നൽകിയ ഗുരുക്കളെയും മകളെയും അതിൽ ഉലപ്പെടുത്താൻ രാജാവ് ആജ്ഞ നൽകി…

എന്നാൽ രാജ കൽപ്പനയെയും ധിക്കരിച്ചു ശാസ്ത്ര വിധികൾ പ്രകാരം അബ്രാഹ്മണർ ക്ഷേത്ര പൂജ കാര്യങ്ങളിൽ അഭിപ്രായം പറയാൻ പാടില്ല എന്ന് ബ്രാഹ്മണ കൂട്ടം നിർബന്ധം പിടിച്ചു.

അവസാനം അവരുടെ നിർബന്ധത്തിനു വഴങ്ങിയ രാജാവ് ഗുരുക്കളും മകളും ശബരിമലയുടെ ആചാര കാര്യങ്ങളിൽ ഇടപെടാൻ പാടില്ല എന്ന ആജ്ഞ പുറപ്പെടുവിച്ചു.

അയ്യപ്പനോടുള്ള സ്നേഹവും ഭക്തിയും മൂലം അവർ അത് സഹിച്ചു എതിരൊന്നും പറയാതെ ശബരിമലയുടെ പടികൾക്കു താഴെ നിലയുറപ്പിച്ചു.
എന്നാൽ ഏവരെയും ഞെട്ടിച്ചു കൊണ്ട് ഗുരു പുത്രി ആകാശത്തോളം വളരുകയും തത്വമസി എന്ന് ഉരുവിടുകയും ചെയ്തു.

തത്വമസി അന്തരീക്ഷത്തിൽ മുഴങ്ങി നിൽക്കെ ആ ദിവ്യ രൂപം അപ്രത്യക്ഷമാകുകയും അയ്യപ്പ ക്ഷേത്രത്തിനു സമീപം ഉപവിഷ്ടയാകുകയും ചെയ്തു.

അപ്പോൾ തന്നെ ആകാശത്തു നിന്നും പൂക്കൾ വാർഷിക്കുകയും.. ഇടിമിന്നൽ ഉണ്ടാകുകയും ചെയ്തു….വന്യ മൃഗങ്ങൾ സന്നിധാനത്തിലെത്തി പ്രദക്ഷിണം വക്കുകയും കുമ്പിട്ടു വന്ദിക്കുകയും ചെയ്തു…

ഭയ ചികിതരായ ബ്രാഹ്മണ കൂട്ടം ഓടിയൊളിച്ചു…

ഇത് കണ്ട ഗുരുക്കളും വാവരും സന്നിധാനത്തിലെത്തി സ്വാമിയേ സാഷ്ടാംഗം പ്രണമിച്ചു.
എന്നാൽ ഒരു ചാന്നാർ സ്ത്രീയെ വന്ദിക്കാനുള്ള ബ്രാഹ്മണ വിയോജിപ്പ് അവർ ബുദ്ധിപരമായി നടപ്പിലാക്കി.
മാളികപ്പുറത്തു അമ്മക്ക് പുതിയ കഥ രചിക്കുകയും.. ഗുരുക്കളെ മനപ്പൂർവം ഒഴിവാക്കുകയും ചെയ്തു..

10 ഇനും 50 ഇനും ഇടയിൽ പ്രായമുള്ള സ്ത്രീകളെ അയ്യപ്പൻ കാണാനാഗ്രഹിക്കുന്നില്ല എന്ന പുതിയ കഥയുണ്ടാക്കി ചാന്നാർ പെൺകുട്ടിയോട് ഭഗവാനുണ്ടായ പ്രണയം മരിച്ചു പിടിക്കപ്പെട്ടു.

പിന്നീട് ബ്രാഹ്മണാധിപത്യം മാത്രം നടന്ന മലനാട്ടിലെ എല്ലാം അവർ പറയുന്നത് പോലെ ആയി..

ഒരു കാലത്തു രാജാവിന്റെ കളരി ഗുരുക്കൾ ആയിരുന്ന ഒരു സമൂഹം പിന്നീട് അടിച്ചമർത്തപ്പെട്ടു സമൂഹത്തിന്റെ മൂലയിൽ എത്തിയതെങ്ങനെ എന്ന് നമുക്ക് ഇക്കഥയിൽ നിന്നും ഊഹിക്കാവുന്നതേയുള്ളു.
ബ്രാഹ്മണ തിട്ടൂരം തെറ്റിച്ചാൽ ദൈവ നിന്ദ ആകുമെന്ന ന്യായം അടിച്ചേൽപ്പിക്കാനാണ് ഇന്നും അവിടെ സ്ത്രീകളെ പ്രവേശിപ്പിക്കാത്തതു.

സ്വാമി ശരണം…..

Trending

To Top
Don`t copy text!