Film News

സംയുക്ത വര്‍മ്മയുടെ ഗ്ലാമര്‍ എങ്ങും പോയിട്ടില്ല, ലേറ്റസ്റ്റ് ചിത്രങ്ങള്‍ വൈറലാവുന്നു! കാണൂ!

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് . ഇടയ്ക്ക് വെച്ച് സിനിമയില്‍ നിന്നും അപ്രത്യക്ഷയായെങ്കിലും ഇന്നും താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ബിജു മേനോനുമായുള്ള മികച്ച ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രിയാണ് ജീവിതത്തിലും പിന്തുടരുന്നത്. മഴ, മേഘമല്‍മഹാര്‍, മധുരനൊമ്പരക്കാറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ ഇരുവരും പുറത്തെടുത്ത ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രി ആരാധകര്‍ക്കും ഇഷ്ടപ്പെട്ടിരുന്നു. ഇതിനിടയിലാണ് ഇവര്‍ തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തയെത്തിയത്. തുടക്കത്തിലെ എതിര്‍പ്പുകളെ തരണം ചെയ്ത് ഗുരുവായൂരപ്പന് മുന്നില്‍ വെച്ചാണ് ഇരുവരും വിവാഹിതരായത്.
വിവാഹത്തിന് ശേഷം അഭിനയം നിര്‍ത്തുന്ന അഭിനേത്രിമാരുടെ ഇടയിലേക്ക് തന്നെയായിരുന്നു സംയുക്തയും സ്ഥാനം പിടിച്ചത്. ബിജു മേനോന്റെയും ദക്ഷ് ധാര്‍മ്മിക്കിന്റെയും കാര്യങ്ങള്‍ നോക്കി മുന്നേറുന്നതിനിടയിലാണ് താരം യോഗ അഭ്യസിക്കാന്‍ തുടങ്ങിയത്. യോഗയില്‍ ഉപരിപഠനം നടത്തുകയെന്ന ലക്ഷ്യവുമായി മുന്നേറിയ ഭാര്യയ്ക്ക് ശക്തമായ പിന്തുണ നല്‍കി ഒപ്പമുണ്ടായിരുന്നു ബിജു മേനോന്‍. കുഴിമടിയനായ തന്നെ ഒരിക്കല്‍പ്പോലും യോഗ ചെയ്യാനായി ഭാര്യ നിര്‍ബന്ധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. സിനിമയുമായി ബന്ധപ്പെട്ട പരിപാടികളിലും താരവിവാഹങ്ങളിലുമൊക്കെ ഈ താരദമ്പതികള്‍ എത്താറണ്ട്. എന്ന് മാത്രമല്ല ചിത്രങ്ങളിലും നിറഞ്ഞുനില്‍ക്കാറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ സംയുക്ത വര്‍മ്മയുടെ ചിത്രങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ചിത്രങ്ങളിലൂടെ തുടര്‍ന്നുവായിക്കൂ.

ഉത്തരയ്‌ക്കൊപ്പം സംയുക്തകുട്ടിക്കാലം മുതല്‍ സംയുക്ത വര്‍മ്മയെന്ന ചിന്നുവിന്റെ എല്ലാമെല്ലാമായിരുന്നു ഊര്‍മ്മിള ഉണ്ണി. അമ്മയുടെ സഹോദരിയുടെ പാത പിന്തുടര്‍ന്നാണ് താരം നൃത്തം അഭ്യസിച്ചതും കലാരംഗത്തേക്ക് കടന്നുവന്നതും. ചെറിയമ്മയ്ക്ക് മകളുണ്ടായപ്പോള്‍ തന്നോടുള്ള ഇഷ്ടം കുറയുമോയെന്നോര്‍ത്ത് ആശങ്കപ്പെട്ടിരുന്ന കാലത്തെക്കുറിച്ച് മുന്‍പൊരിക്കല്‍ സംയുക്ത തുറന്നുപറഞ്ഞിരുന്നു. കുഞ്ഞുമനസ്സിനെ സംബന്ധിച്ച് താങ്ങാനാവുന്ന വരവായിരുന്നില്ല അത്. എന്നാല്‍ പിന്നീട് ഉത്തരയുമായി സംയുക്ത നല്ല കൂട്ടായി. അമ്മയ്ക്കും ചേച്ചിക്കും പിന്നാലെ ഉത്തരയും സിനിമയിലേക്ക് കടന്നുവരികയായിരുന്നു. ഉത്തരയുടെ സിനിമാപ്രേവശനത്തിന് സജീവ പിന്തുണ നല്‍കി താരവും ഒപ്പമുണ്ടായിരുന്നു. ഉത്തരയ്‌ക്കൊപ്പമുള്ള ലേറ്റസ്റ്റ് ചിത്രമിതാ, കാണൂ.വിവാഹത്തിന് ശേഷം തങ്ങളുടെ ജീവിതത്തിലേക്കെത്തിയ കുഞ്ഞതിഥിയായ ദക്ഷ് ധാര്‍മ്മിക്കിനെക്കുറിച്ച് താരം പലപ്പോഴും വാചാലയാവാറുണ്ട്. അമ്മയെന്ന നിലയില്‍ പലപ്പോഴും താന്‍ കാര്‍ക്കശ്യക്കാരിയാവാറുണ്ടെന്നും അച്ഛന്‍ വീട്ടിലേക്കെത്തുമ്പോഴാണ് അവന് പൂര്‍ണ്ണ സ്വാതന്ത്ര്യം ലഭിക്കുന്നതെന്നും താരം പറഞ്ഞിരുന്നു. ബിജു മേനോന്‍ സിനിമാതിരക്കുകളുമായി മുന്നേറുമ്പോള്‍ മകന്റെ കാര്യങ്ങളെല്ലാം ശ്രദ്ധിക്കുന്നത് സംയുക്തയാണ്. താന്‍ ഒരുകാലത്ത് തിളങ്ങി നിന്നിരുന്ന അഭിനേത്രിയാണെന്നൊന്നും അവനറിയില്ലെന്നും തങ്ങളുടെ സിനിമകള്‍ അവന്‍ കണ്ടിട്ടില്ലെന്നും സംയുക്ത പറഞ്ഞിരുന്നു.ഭാവനയും സംയുക്തയും അടുത്ത സുഹൃത്തുക്കളാണ്. തൃശ്ശൂരുകാരായ ഇരുവര്‍ക്കും സിനിമയ്ക്കപ്പുറത്ത് ചില ബന്ധങ്ങളുണ്ട്. സംയുക്തയുടെ സഹോദരിയുടെ ക്ലാസ്‌മേറ്റാണ് ഭാവന. അതിനാല്‍ നേരത്തെ അറിയുമായിരുന്നുവെന്നും വീട്ടിലേക്ക് വരാറുണ്ടെന്നും താരം പറഞ്ഞിരുന്നു. മഞ്ജു വാര്യര്‍, പൂര്‍ണ്ണിമ, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍ ഇവരൊക്കെ ഇടയ്ക്ക് ഒത്തുചേരുമ്പോള്‍ സംയുക്തയും ഇവര്‍ക്കൊപ്പം ചേരാറുണ്ട്. ഭാവനയ്‌ക്കൊപ്പമുള്ള പഴയ ഫോട്ടോയും ഇപ്പോള്‍ ഫാന്‍സ് ഗ്രൂപ്പിലൂടെ പ്രചരിക്കുന്നുണ്ട്.

സിനിമയില്‍ നിന്നും മാറി നിന്നിട്ട് വര്‍ഷങ്ങളായെങ്കിലും ഇന്നും പ്രേക്ഷകര്‍ താരകുടുംബത്തോട് ചോദിക്കുന്ന ചോദ്യമാണിത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സംയുക്തയാണെന്നും ഇടയ്ക്ക് തന്റെ നായികയായി അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നുവെന്നും അത് വേണ്ടെന്ന് വെക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോള്‍ പഴയത് പോലെ ബിജുവിനൊപ്പം അഭിനയിക്കാനാവില്ലെന്നും മുഖത്ത് നോക്കുമ്പോള്‍ത്തന്നെ തനിക്ക് ചിരി വരുമെന്നും താരം പറഞ്ഞിരുന്നു. സിനിമയിലേക്ക് തിരിച്ചുവരുന്നതിനെക്കുറിച്ച് താരം കൃത്യമായ മറുപടി നല്‍കാറില്ല പലപ്പോഴും.

സംയുക്ത വര്‍മ്മ അഭിനയത്തില്‍ തിളങ്ങി നിന്നിരുന്ന സമയത്ത് പ്രമോഷനായി സോഷ്യല്‍ മീഡിയയൊന്നും സജീവമല്ലായിരുന്നു. സത്യന്‍ അന്തിക്കാട് പരിചയപ്പെടുത്തിയ താരത്തിന് തുടക്കം മുതല്‍ത്തന്നെ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. നാടന്‍ വേഷത്തിലും മോഡേണ്‍ കഥാപാത്രത്തിലുമൊക്കെ തിളങ്ങി നിന്നിരുന്നു ഈ അഭിനേത്രി. മോഹന്‍ലാലും സുരേഷ് ഗോപിയും ദിലീപുമുള്‍പ്പടെയുള്ള താരങ്ങളുടെ നായികയായും താരം അഭിനയിച്ചിട്ടുണ്ട്.

യോഗയിലുള്ള താല്‍പര്യവും മൈസൂരിലെ യോഗാ പഠനത്തിനിടയിലെ ചിത്രങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഇടയ്ക്ക് ഭാവനയുടെ വിവാഹത്തിലും ലാലിന്‍രെ മകളുടെ വിവാഹത്തിനുമൊക്കെ എത്തിയപ്പോഴും താരകുടുംബത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

Trending

To Top
Don`t copy text!