Current Affairs

സംശയ രോഗിയായ ഭാര്യയെ കുറിച്ച് ഭർത്താവിന്റെ കുറിപ്പ് !!!

എന്റെ ഭാര്യ താരക്ക്
എന്നെ മുടിഞ്ഞ സംശയമാണ്…!!
ഒരിക്കൽ “എൽ ഐ സി ഏജന്റ് സൂസി”
എന്നെ കാണാൻ വന്നു…!!

എന്നെകൊണ്ട് ഒരു പോളിസി എടുപ്പിക്കാൻ വിടാതെ
പിടിച്ചിരിക്കുകയാണു സൂസി…..
ഗതി കെട്ട് ഞാ ൻ പറഞ്ഞു…
“കഴിഞ്ഞ ആഴ്ച നമ്മുടെ മാത്തൻ ഡോക്ടർ പറയുന്നത് കേട്ടു…..

പുള്ളിക്കൊരു പോളിസി
വേണമെന്ന് !!!
പിന്നെ എനിക്കിപ്പോ പോളിസി വേണ്ട..
ഒത്താൽ മോളുടെ പേരിൽ 200 രൂപയുടെ ചെറുതൊന്ന്
എടുക്കാം… ”

പട്ടാപ്പകൽ ഉമ്മറത്തിരുന്ന് കൊഞ്ചി കുഴയുന്ന
ശശിയേയും സൂസിയേയും കണ്ടാണു
ഭാര്യാ താരയുടെ വരവ്…!!
ഉറഞ്ഞ് തുള്ളി താര അകത്തേക്ക് പോയി..!!
പുറകേ മൂടും തട്ടി ഞാനും …!!

“എടിയേ ഞാനും അവളും തമ്മിൽ ഒന്നുമില്ലാാ…..
ഒരു പോളിസി എടുപ്പിക്കാൻ വന്നതാ അവൾ “!!
അല്പം പഞ്ചാര കൂടുതൽ കലക്കി
ആശ്വസിപ്പിക്കാൻ വേണ്ടി ഒരു പറച്ചിൽ…..
“ഹും വേണ്ടാ എനിക്കൊന്നും കേൾക്കണ്ടാ….
ഞാനില്ലാത്തപ്പോൾ കണ്ട ലവളുമാരെ വിളിച്ച്
കേറ്റി സല്ലപിക്കാൻ നാണമില്ലേ മനുഷ്യാ ??

നിങ്ങൾക്കിനി പച്ച വെള്ളം ഞാൻ തരില്ല !! !!”
താര അലറി…
പിറ്റേന്ന്
താരയുടെ ദേഷ്യം ശമിപ്പിക്കാൻ
വേണ്ടി വളരെ നാളായി സുലു ആവശ്യപ്പെട്ട 25000
രൂപയുടെ ഒരു കാഞ്ചീപുരം പട്ടും ഒരു നെക്ലേസും
ഒക്കെ റെഡിയാക്കി ഞാൻ നേരത്തേ വന്നു….

പതിവിലും സ്നേഹത്തോടെ
നീട്ടി വിളിച്ചു….
“”മോളെ താ രേയ…….
ദേ ഞാൻ എന്തൊക്കെയാ കൊണ്ടു വന്നിരിക്കുന്നത്
എന്ന് നോക്കിയേ…. …

നീ പറഞ്ഞ കാഞ്ചീപുരം സാരിയും നെക്ലേസും
എല്ലാം ഉണ്ട്..!!
പിന്നേ എന്റെ തങ്കക്കുടം ഇതൊക്കെ ഉടുത്ത് ഒരുങ്ങി
വാ……..

നമ്മൾ ഇന്ന് സെക്കൻഡ് ഷോയ്ക്ക് പോകുന്നു..
എന്റെ പൊന്ന് അടുക്കളയിൽ കേറി ആകെ വാടി
പോയി .. ഇന്ന് നമുക്ക് ഡിന്നർ പുറത്തുനിന്ന്
ആവാം… മോളു വേഗം ഈ
സാധനങ്ങളൊക്കെ കൊണ്ടു വച്ച് റെഡിയാകു… !!

എല്ലാം ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്ത് ഞാൻ
മനസ്സിൽ ദൈവത്തെ വിളിച്ചു..
“ഈശ്വരാ പണി പാളല്ലേ ”
എല്ലാം കണ്ട് അവൾ മനസലിഞ്ഞു പറഞ്ഞു…

“ഹൊ ഇത്രയും സ്നേഹ നിധിയായ
ഭർത്താവിനെ ആണല്ലോ ഞാനിന്നലെ
തെറ്റിദ്ധരിച്ച് പട്ടിണിക്കിട്ടത്…..
സോറി ഏട്ടാ.. അല്ലെങ്കിലും എനിക്കറിയാം
എന്നോടു സ്നേഹമുണ്ടെന്ന് !!”

സംഗതി സക്സസ് !!! പണി ഏറ്റു…. ഉള്ളിൽ ആയിരം ലഡു
പൊട്ടിച്ച് ഞാൻ പറഞ്ഞു
“എങ്കിൽ മോളു വേഗം റെഡിയായി വാ ”
“ടിങ്ങ് ടിങ്ങ് …!!
അകത്തേക്ക് കേറാൻ തുടങ്ങിയതും
ഒരു മണിയടി .. !!

പോസ്റ്റുമാനാണ് !!
ഒരു കത്തുണ്ട് കയ്യിൽ….
താര കത്തു വാങ്ങി..
സൂസിയുടെ കത്ത്…!!
വേഗം അത് പൊട്ടിച്ച് വായിച്ചു…..
“ശശിയേട്ടന്…

പറഞ്ഞതു പോലെ നമ്മുടെ ഡോക്ടർ മാത്തനെ കണ്ടു…
ഒന്നുള്ളതു കൊണ്ട് അടുത്തത് ഉടനേ വേണ്ട എന്നാണു പുള്ളി
പറയുന്നത്..
പിന്നെ മകളുടെ പേരിൽ മാസം 200 രൂപ വീതം
തരണം..

എല്ലാ മാസവും ഒന്നാം തിയതി ഞാൻ വരാം…
വിശ്വസ്തയോടെ
സൂസി …”

പിന്നെ എനിക്കു ഒന്നും ഓർമ്മയില്ല…….
ഇപ്പോ രണ്ടു ബെഡ്ഡിനുള്ള പഞ്ഞിയും ദേഹത്ത്
ഫിറ്റ് ചെയ്ത് മൂന്നാം വാർഡിലേ ഏഴാമത്തെ ബെഡ്ഡിൽ
കിടപ്പുണ്ട് !!

Trending

To Top
Don`t copy text!