സത്യന്‍ അന്തിക്കാടും ശ്രീനിയും വീണ്ടും ഒന്നിക്കുന്നു.. ഇത്തവണ മോഹന്‍ലാല്‍ ഔട്ട്.! പിന്നെ ആര് ..? - മലയാളം ന്യൂസ് പോർട്ടൽ
Film News

സത്യന്‍ അന്തിക്കാടും ശ്രീനിയും വീണ്ടും ഒന്നിക്കുന്നു.. ഇത്തവണ മോഹന്‍ലാല്‍ ഔട്ട്.! പിന്നെ ആര് ..?

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടുകളിലൊന്നാണ് മോഹന്‍ലാലും ശ്രീനിവാസനും സത്യന്‍ അന്തിക്കാടും തമ്മിലുള്ളത്. ഈ ത്രയം ഒരുമിച്ച ചിത്രങ്ങള്‍ പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നവയാണ്. ഈ കൂട്ടുകെട്ട് വീണ്ടുമെത്തുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചിച്ചിരുന്നു. അഭിമുഖങ്ങളില്‍ നിരവധി തവണ ഇവര്‍ ഈ ചോദ്യത്തിന് ഉത്തരം നല്‍കിയതുമാണ്. എന്നാല്‍ ഈ കൂട്ടുകെട്ട് വീണ്ടുമെത്തുന്നുവെന്നുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സേത്യന്‍ അന്തിക്കാടും ശ്രീനിവാസനും വീണ്ടും ഒരുമിക്കുകയാണ്. എന്നാല്‍ ഇത്തവണ ഇവര്‍ക്കൊപ്പം മോഹന്‍ലാലില്ല. പകരം യുവതാരമാണ് നായകനായി എത്തുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്.

ശ്രീനിവാസന്റെ തിരക്കഥയും സത്യന്‍ അന്തിക്കാടിന്റെ സംവിധാനവും മോഹന്‍ലാലിന്റെ അഭിനയവും അവിഭാജ്യ ഘടകമായി നില നിന്നിരുന്ന സമയമുണ്ടായിരുന്നു മലയാള സിനിമയില്‍. ഇവര്‍ ഒരുമിച്ചെത്തിയ ചിത്രങ്ങള്‍ ബോക്‌സോഫീസില്‍ വന്‍വിജയമായിരുന്നു.

വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം സത്യന്‍ അന്തിക്കാടും ശ്രീനിവാസനും ഒരുമിച്ചെത്തുകയാണ്. ജയറാമും സൗന്ദര്യയും നായികാനായകന്‍മാരായെത്തിയ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന സിനിമയായിരുന്നു ഇവരുടേതായി പുറത്തിറങ്ങിയ ഒടുവിലത്തെ ചിത്രം15 വര്‍ഷത്തെ ഇടവേളയ്ക്ക് വിരാമമിട്ട് സത്യന്‍ അന്തിക്കാടും ശ്രീനിവാസനും ഒരുമിച്ചെത്തുമ്പോള്‍ നായകനായി മോഹന്‍ലാല്‍ ഉണ്ടാവില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. ആരാധകരെ തികച്ചും നിരാശയിലാഴ്ത്തുന്ന കാര്യമാണിത്. എന്തുകൊണ്ടാണ് താരം ഇവര്‍ക്കൊപ്പമില്ലാത്തത് എന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.

ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി ചിത്രങ്ങളുമായി സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന ഫഹദ് ഫാസിലാണ് ചിത്രത്തില്‍ നായകനായെത്തുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. ഒരു ഇന്ത്യന്‍ പ്രണയകഥയ്ര്ക്ക് ശേഷം സത്യന്‍ അന്തിക്കാടും ഫഹദും വീണ്ടും ഈ ചിത്രത്തിലൂടെ ഒരുമിച്ചെത്തുകയാണ്.സത്യന്‍ അന്തിക്കാടും ശ്രീനിവാസനും ഒരുമിക്കുമ്പോള്‍ നായകനായി മോഹന്‍ലാല്‍ എത്തുമെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ മോഹന്‍ലാലിന് അനുയോജ്യമായ കഥയും കഥാപാത്രവും രൂപപ്പെട്ടു വരാത്തതിനാല്‍ ചിത്രത്തിലേക്ക് മറ്റു താരങ്ങലെ നായകനായി പരിഗണിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Join Our WhatsApp Group

Trending

To Top
Don`t copy text!